Category: Breaking News

സൗദിയുടെ എണ്ണ കയറ്റുമതി സാധാരണ നിലയിലേക്ക്

റിയാദ്: സൗദി അറേബ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതി യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് ഉയരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക സമാധാന കരാറിനെ തുടർന്നാണ് ഇതെന്ന് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. പേർഷ്യൻ ഗൾഫ് വഴിയുള്ള കയറ്റുമതി രാജ്യം പുനരാരംഭിച്ചതോടെയാണ് ഈ വർധനവുണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ കയറ്റുമതിക്കാരായ സൗദി, ബുധനാഴ്ച വരെ കഴിഞ്ഞ ആറ് ദിവസങ്ങളിലായി പ്രതിദിനം 63 ലക്ഷം ബാരൽ എണ്ണയാണ് കയറ്റി അയച്ചത്. നിലവിലെ കയറ്റുമതി കണക്കുകൾ 2025 ലെ ശരാശരി […]
Read more

ഖരീഫ് സീസൺ: സലാലയിൽ സുരക്ഷ ശക്തമാക്കി സിവിൽ ഡിഫൻസ്

സലാല: ഖരീഫ് സീസണിൽ സലാലയിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങൾ നേരിടാനുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രത്യേക സപ്പോർട്ട് ഫോഴ്സിനെ നിയോഗിച്ചു. മസ്‌കത്തിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ആദ്യ സുരക്ഷാ സംഘം സലാലയിലേക്ക് തിരിച്ചു. ദോഫാറിലേക്കുള്ള പ്രധാന പാതകളിൽ അപകടങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അത്യാധുനിക എമർജൻസി പോയിന്റുകൾ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. ഇത്തവണ കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ശർഖിയ ഗവർണറേറ്റിലെ അൽ അഷ്ഖറ, അൽ വുസ്തയിലെ അൽ […]
Read more

യുഎഇയിൽ പാസ്‌പോർട്ട് സേവനങ്ങൾക്ക് വൻ തിരക്ക്

ദുബായ്: യുഎഇയിൽ പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലും വൻ ജനത്തിരക്ക്. കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യാൻ തുടങ്ങിയതിന് ശേഷം കഴിഞ്ഞ 17 വർഷത്തിനിടയിൽ ആദ്യമായാണ് പ്രവാസികൾ മുൻകൂർ അപ്പോയിന്റ്മെന്റുകൾ ഇല്ലാതെ അപേക്ഷ സമർപ്പിക്കാൻ നേരിട്ടെത്തുന്നത്. പുതിയ സേവന ദാതാക്കളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട നിയമപ്രതിസന്ധിയാണ് നിലവിലെ താൽക്കാലിക ക്രമീകരണങ്ങൾക്ക് കാരണം. മുൻ ഔട്ട്‌സോഴ്‌സിംഗ് പങ്കാളികളായ ബിഎൽഎസ് ഇന്റർനാഷണൽ, എസ്ജിഐവിഎസ് എന്നിവയുടെ കരാർ അവസാനിച്ചതും പുതിയ കരാർ ലഭിച്ച അൽഹിന്ദ് ട്രാവൽസിന് കോടതി വ്യവഹാരങ്ങൾ കാരണം […]
Read more

ഒമാനിൽ ഈത്തപ്പഴ വിളവെടുപ്പ് സീസണിന് തുടക്കം; കർഷക ഗ്രാമങ്ങളിൽ ഉത്സവപ്രതീതി

മസ്‌കത്ത്: ഒമാനിലെ കർഷക ഗ്രാമങ്ങൾക്ക് ഉത്സവമേളമായി ഈത്തപ്പഴ വിളവെടുപ്പ് സീസണിന് തുടക്കം. വിവിധ ഗവർണറേറ്റുകളിൽ ജൂൺ അവസാനം മുതൽ ആരംഭിച്ച വിളവെടുപ്പ് ജൂലൈ അവസാനത്തോടെ സജീവമാകും. പ്രാദേശിക വിപണികൾക്ക് പുറമെ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളാണ് ഒമാനി ഈത്തപ്പഴത്തിന്റെ പ്രധാന വിപണികളെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശികമായി ‘ജിദബ്’, ‘തബ്സീൽ’ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പരമ്പരാഗത വിളവെടുപ്പ് രീതികൾ തനിമ ചോരാതെ ഇന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നുണ്ട്. കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് അതത് ഗ്രാമങ്ങളിൽ വൻ ആഘോഷത്തോടെയാണ് ഈ […]
Read more

സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം; പരിശോധനയ്ക്ക് ഗൈനക്കോളജിസ്റ്റ് നിർബന്ധം

കോഴിക്കോട്: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ പരിശോധിക്കുന്നതിന് വനിതാ ഡോക്ടർ പോരെന്നും വനിതാ ഗൈനക്കോളജിസ്റ്റിന്റെ സേവനം നിർബന്ധമാണെന്നും സർക്കാർ. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്‌ധസമിതിയുടെ നിർദേശവും ഗൈനക്കോളജിസ്റ്റുകളുടെ അപേക്ഷയും സർക്കാർ തള്ളി. വനിതാ ഡോക്ടറുടെ പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ ഗൈനക്കോളജി വിഭാഗം ഡോക്ടറുടെ കൺസൾട്ടേഷൻ മതിയെന്നായിരുന്നു സമിതി ശുപാർശ. ഗൈനക്കോളജിസ്റ്റുകളുടെ സേവനം നിർബന്ധമാക്കിയുള്ള സർക്കാർ നിർദേശത്തിനെതിരേ നേരത്തേ ഡോ. ലക്ഷ്മി രാജ്‌മോഹന്റെ നേതൃത്വത്തിൽ ഡോക്ടർമാർ കോടതിയെ സമീപിച്ചിരുന്നു. ലൈംഗികാതിക്രമത്തിനിരയായവരെ രജിസ്റ്റർചെയ്ത മെഡിക്കൽ പ്രാക്ടീഷണർ പരിശോധിച്ചാൽ മതിയെന്നാണ് ക്രിമിനൽ നടപടിച്ചട്ടമെന്നായിരുന്നു വാദം. […]
Read more

അരമണിക്കൂറിലേറെ തുടർച്ചയായി ഇരിക്കല്ലേ, അർബുദസാധ്യത കൂടുതലെന്ന് പഠനം

ന്യൂഡൽഹി : മണിക്കൂറുകളോളമുള്ള ഇരിപ്പ് പുകവലിക്ക് സമാനമാണെന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജോലിയുടെ ഭാഗമായും മറ്റുമൊക്കെ മണിക്കൂറുകളോളം ഇരിക്കുന്നവരിൽ ഗുരുതര രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അരമണിക്കൂർപ്പോലും തുടർച്ചയായി ഇരിക്കുന്നത് അർബുദസാധ്യതയും അതുമൂലമുള്ള മരണവും കൂട്ടുമെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നു. ഗ്ലാസ്ഗോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പ്ലോസ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ ദിവസവും 30 മിനിറ്റിലധികം തുടർച്ചയായി ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് കാൻസർ മരണത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഒരു പതിറ്റാണ്ടിലധികം […]
Read more

രാജ്യത്ത് വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ

ന്യൂഡൽഹി: ഇന്ത്യയിൽ വിപിഎൻ (വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് നിരോധിക്കപ്പെട്ട ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കാനായി ആളുകൾ വിപിഎൻ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് തടയാനാണ് ഈ പുതിയ നീക്കം. പുതിയ നിയമപ്രകാരം, വിപിഎൻ കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ ഓഫീസ് തുറക്കേണ്ടി വരും. കൂടാതെ, അന്വേഷണ ഏജൻസികളുമായും (CERT-In) സർക്കാരുമായും സഹകരിക്കുന്നതിനായി പ്രത്യേക കംപ്ലയൻസ് ഓഫീസർമാരെ കമ്പനികൾ ഇന്ത്യയിൽ നിയമിക്കണം. നിയമം പാലിക്കാൻ തയ്യാറാകാത്ത […]
Read more

ദുബായിൽനിന്നും കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം സർവീസ് റദ്ദാക്കി

ദുബായ്: ദുബായിൽനിന്നും കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. വ്യാഴാഴ്ച വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പലതവണ സമയം മാറ്റിയ ശേഷം ഒടുവിൽ റദ്ദാക്കിയത്. യാത്രക്കാരെ മണിക്കൂറുകളോളം വിമാനത്തിൽ ഇരുത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയത്. തുടർന്ന് യാത്രക്കാരെയെല്ലാം വിമാനത്തിൽനിന്നും പുറത്തിറക്കി ഹോട്ടലിലേയ്ക്ക് മാറ്റി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയതെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. നാലുമണിക്കൂറിലേറെ എ.സി.യില്ലാതെ വിമാനത്തിൽ ഇരുത്തിയതായി യാത്രക്കാർ പറഞ്ഞു. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് വിമാനം റദ്ദാക്കാൻ തീരുമാനിച്ചത്. പുതിയസമയം പിന്നീട് അറിയിക്കും. കഴിഞ്ഞ […]
Read more

ലോഡും സ്പീഡും ഓവറാണ്! ടിപ്പറുകൾക്ക് പിന്നാലെ എംവിഡി

കൊച്ചി: അമിത വേഗതയും അമിത ലോഡുമുള്ള ടിപ്പർ ലോറികളെ പിടികൂടാൻ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം രംഗത്തിറങ്ങി. പരിശോധനയിൽ ടിപ്പറുകൾ ഉൾപ്പെടെ 316 ചരക്ക് വാഹനങ്ങൾക്കെതിരെ കേസെടുത്തു. 40.50 ലക്ഷം രൂപ വിവിധ കുറ്റങ്ങൾക്ക് പിഴ ചുമത്തി. ആകെ 40.50 ലക്ഷം രൂപ പിഴ ചുമത്തിയതിൽ, അമിത ലോഡ് കയറ്റിയ 65 വാഹനങ്ങൾക്ക് മാത്രം 21.48 ലക്ഷം രൂപ പിഴയിട്ടതായി അധികൃതർ അറിയിച്ചു. മൂന്ന് ടിപ്പർ ലോറികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. കൊട്ടാരക്കരയിൽ കഴിഞ്ഞ ആഴ്ച മൂന്നുപേർ […]
Read more

25 ലക്ഷം കൊടുക്കണമെന്ന് അവൻ’ ഞാൻ നിരപരാധി: തന്നെ കരിവാരി തേക്കാനുള്ള ശ്രമമെന്ന് ഹനാൻ ഷാ

കൊച്ചി : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനും മുൻനിര അഭിനേതാവിനെയും ബന്ധപ്പെടുത്തി വരുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി ​ഗായകൻ ഹനാൻ ഷാ. ഈ ആരോപണങ്ങൾ കൃത്രിമമായും വ്യാജവുമായ ആരോപണങ്ങളാണെന്ന് ഹനാൻ പറയുന്നു. നടനുമായി ബന്ധപ്പെട്ട സ്ത്രീ വിഷയത്തിൽ താൻ മീഡിയേറ്റ് ചെയ്തെന്നത് കളവാണെന്നും ഹനാൻ പറഞ്ഞു. വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹനാൻ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്കെതിരെ ഏതാനും കുറച്ച് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ഒരു അഭിനേതാവുമായി ബന്ധപ്പെട്ട് കളവായും കൃത്രിമമായും വ്യാജ അരോപണങ്ങള്‍ ഉന്നയിക്കുന്നത് കണ്ടു. […]
Read more

Recent News