Category: Breaking News

ആയത്തുള്ള അലി ഖമനെയിയുടെ സംസ്‌കാര ചടങ്ങുകളിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുക്കും

ഇസ്ലാമാബാദ്: ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുക്കും. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് 86 കാരനായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. നീണ്ട 36 വർഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്നു. ഖമനെയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾ ജൂലൈ 4-ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആരംഭിക്കും. തുടര്‍ന്ന് ജൂലൈ […]
Read more

കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; 46 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് : കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി അധികൃതർ. വാണിജ്യ മന്ത്രാലയത്തിന്‍റെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അഹ്മദി ഗവർണറേറ്റ് അന്വേഷണ വിഭാഗവുമായി ചേർന്നാണ് അഹ്മദി ഗവർണറേറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ തരത്തിലുള്ള 46 നിയമ ലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, വാണിജ്യ ലൈസൻസുമായി ബന്ധപ്പെട്ട രണ്ട് നിയമ ലംഘന നോട്ടീസുകളും അധികൃതർ നൽകി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ രണ്ട് മന്ത്രാലയങ്ങളുടെയും ഏകോപനത്തോടെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ […]
Read more

കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം

ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാറിന്റെ തീരുമാനം. വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറും. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും. 41 പേരാണ് ദുരന്തത്തിൽ മരിച്ചത്. 2025 സെപ്റ്റംബർ 27-നാണ് ഞെട്ടിച്ച ദുരന്തമുണ്ടായത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകത്തിന്റെ’ (TVK) തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സംഭവം. വിജയ്‌യുടെ റാലിയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് അന്ന് ഒത്തുകൂടിയത്. വിജയ് എത്തുന്നതിൽ ഏകദേശം 7 […]
Read more

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്

ടൊറാന്‍റോ: ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി. നാടകീയത നിറഞ്ഞ അവസാന 20 മിനിറ്റുകള്‍ക്കൊടുവില്‍ 2-1നായിരുന്നു പോര്‍ച്ചുഗലിന്‍റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയെ 68-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പമെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസാണ് ഇൻജുറി ടൈമിൽ(90+4) പോർച്ചുഗലിന്‍റെ വിജയഗോള്‍ നേടിയത്. 10 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം 18 മിനിറ്റ് വരെ നീണ്ടപ്പോള്‍ […]
Read more

ലോകകപ്പോടെ റൊണാൾഡോ വിരമിക്കുമെന്ന് സഹോദരി

ടൊറാന്‍റോ: ലോകകപ്പോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന സഹോദരിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി പോര്‍ച്ചുഗല്‍ നായകൻ. ക്രൊയേഷ്യക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് പോർച്ചുഗീസ് മാധ്യമമായ ‘സ്പോർട് ടിവി’-യിൽ സംസാരിക്കവെയാണ് സഹോദരി കാറ്റിയ അവെയ്‌റോ റൊണാൾഡോയുടെ വിരമിക്കലിനെക്കുറിച്ച് സൂചന നൽകിയത്. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരം അനുസരിച്ച്, ഇത് അവന്‍റെ ലാസ്റ്റ് ഡാന്‍സ് ആണ്. ഇത് ഉടൻ അവസാനിക്കും.അതുകൊണ്ട് അവൻ കളിക്കുന്നത് ഇപ്പോൾ പരമാവധി ആസ്വദിക്കൂ. പോർച്ചുഗൽ ദേശീയ ടീമിനായി ഇനി 200 ഗോളുകൾ നേടുന്ന മറ്റൊരാളെ കണ്ടെത്തുക […]
Read more

ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കൻഡിൽ നേടിയ ഗോൾ ‘വാര്‍’ നിഷേധിച്ചു

ടൊറാന്‍റോ: ലോകകപ്പിലെ അത്യന്തം നാടകീയമാ പോരാട്ടത്തിൽ ക്രോയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയതിന് പിന്നാലെ പ്രതിഷേധവുമായി ക്രൊയേഷൻ ആരാധകര്‍. കാനഡയിലെ ടൊറാന്‍റോ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇഞ്ചുറി ടൈമിൽ ലീഡെടുത്ത പോര്‍ച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ ക്രോയേഷ്യ സമനില ഗോൾ നേടിയെങ്കിലും വാര്‍ പരിശോധനക്കൊടുവില്‍ റഫറി ഗോള്‍ റദ്ദാക്കിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ക്രോയേഷ്യൻ ആരാധകർ കൂട്ടത്തോടെ മൈതാനത്തേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞു. മത്സരത്തിന്‍റെ […]
Read more

പോർച്ചുഗലിനെതിരെ 103-ാം മിനിറ്റിൽ ക്രൊയേഷ്യ നേടിയ സമനില ഗോൾ ‘വാര്‍’ നിഷേധിച്ചതിന് കാരണം ആ ‘ഓഫ്‌സൈഡ്’ നിയമം

ടൊറാന്‍റോ: ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ പോർച്ചുഗൽ-ക്രോയേഷ്യ പോരാട്ടം അവസാന വിസിലിലേക്ക് നീങ്ങിയത് നാടകീയതയുടെ അത്യന്തം കുറിച്ചുകൊണ്ടായിരുന്നു. ഇൻജുറി ടൈമിന്‍റെ അവസാന നിമിഷങ്ങളിൽ (103-ാം മിനിറ്റ്) ക്രോയേഷ്യൻ താരം ജോസ്കോ ഗവാർഡിയോൾ നേടിയ സമനില ഗോൾ വാർ പരിശോധനക്കൊടുവിൽ റദ്ദാക്കുകയായിരുന്നു. ഈ ഒറ്റ തീരുമാനത്തോടെ ക്രോയേഷ്യ ടൂർണമെന്‍റിൽ നിന്ന് പുറത്താവുകയും പോർച്ചുഗൽ 2-1 ന് വിജയിച്ച് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്തു. ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായി മാറിയ ആ റഫറി തീരുമാനത്തിന് പിന്നിലെ കൃത്യമായ സാങ്കേതിക കാരണങ്ങൾ പരിശോധിക്കാം. […]
Read more

കുറ്റപ്പെടുത്തുന്നവരോട് രേണു സുധി

കൊച്ചി : ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾ നേരിട്ട ആളാണ് രേണു സുധി. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് കാൻസർ ആണെന്ന് രേണു വെളിപ്പെടുത്തിയതിന് പിന്നാലെ പരിസഹിച്ചവർ തന്നെ അവർക്ക് വേണ്ടി ആശ്വാസവാക്കുകളുമായി എത്തി. എന്നാൽ കഴിഞ്ഞ ദിവസം കിച്ചു സുധി നടത്തിയ ചില വെളിപ്പെടുത്തലും പിന്നാലെ രേണു നൽകിയ മറുപടിയും വീണ്ടും രൂക്ഷവിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഒന്നും അറിയാതെയാണ് തന്നെ സോഷ്യൽ മീഡിയയിൽ പലരും കുറ്റപ്പെടുത്തുന്നതെന്ന് പറയുകയാണ് രേണു സുധി. “കാൻസർ രോഗിയായ എൻറെ […]
Read more

സർക്കാർ മുന്നോട്ട്, പാർട്ടി പിന്നോട്ട്

തിരുവനന്തപുരം: ഭരണത്തിലെ ചില നടപടികൾക്കെതിരെ പാർട്ടിക്കുള്ളിൽനിന്നു ചില ചോദ്യങ്ങൾ ഉയർന്നതോടെ, സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായി. കഴിഞ്ഞ കെപിസിസി യോഗം ഇതിനായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ഘടന സംബന്ധിച്ചു ചർച്ച തുടങ്ങിയിട്ടില്ല. പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതു സംബന്ധിച്ച ചർച്ചകളും തുടങ്ങിയിടത്തുതന്നെ. കെപിസിസി ആസ്ഥാനം ഏറക്കുറെ അനാഥമാണ്. മന്ത്രിത്തിരക്കുകൾക്കിടെ, പ്രസിഡന്റ് സണ്ണി ജോസഫ് അവിടെ ചില ദിവസങ്ങളിൽ വന്നുപോകാറുണ്ട്. സർക്കാരിലെ വിവിധ പദവികൾ ആഗ്രഹിക്കുന്നവർ പാർട്ടിയുടെ പിന്തുണ കൂടി […]
Read more

അഴിച്ചുപണിയുമായി ഒ.ജെ ജനീഷ്

തിരുവനന്തപുരം: കേരളത്തിന്റെ കായിക രംഗത്ത് സമഗ്ര അഴിച്ചുപണി ലക്ഷ്യമിട്ട് കായികവകുപ്പ് മന്ത്രി. കേരള സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചതും കൗൺസിലിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്നതുമായ സ്‌പോർട്‌സ് അസോസിയേഷനുകൾ ഓഡിറ്റ് ചെയ്യാൻ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് നിർദേശം നൽകി. മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്‌പോർട്‌സ് അസോസിയയേഷനുകളിൽ നിന്നുള്ള വിവരശേഖരണത്തിനുള്ള ചോദ്യാവലി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്ക് കൈമാറി. കായിക മേഖലയിൽ പ്രവർത്തിക്കുന്ന അസോസിയേഷനുകളെ കുറിച്ച് പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് സമഗ്ര അഴിച്ചുപണിക്ക് […]
Read more

Recent News