Category: Breaking News

തന്ത്രപ്രധാന ബന്ധം ശക്തമാക്കാൻ ഒമാനും യുകെയും ധാരണയിലെത്തി

മസ്കത്ത്: നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും ഒമാനും യുണൈറ്റഡ് കിങ്ഡവും (യു.കെ) തമ്മിൽ ധാരണയായി. ലണ്ടനിൽ നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയും യുകെ വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പറും ഇത് സംബന്ധിച്ച് സംയുക്ത പ്രഖ്യാപനം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തം വിലയിരുത്തിയ മന്ത്രിമാർ, രാഷ്ട്രീയ-സാമ്പത്തിക-സുരക്ഷാ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുള്ള […]
Read more

റിയാദിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം 22 പേർ പിടിയിൽ

റിയാദ്: സൗദി തലസ്ഥാനമായ റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ മയക്കുമരുന്ന് കടത്ത്-വിൽപന ശൃംഖലയെ തകർത്ത് ആഭ്യന്തര മന്ത്രാലയം. വിപുലമായ അന്വേഷണങ്ങൾക്കൊടുവിൽ സംഘത്തിലെ 22 പേരെ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ക്രിമിനൽ സംഘം വലയിലായത്. അറസ്റ്റിലായവരിൽ 19 പേർ സൗദി പൗരന്മാരാണ്. ഇതിൽ ഒരാൾ രാജ്യത്തെ മുനിസിപ്പാലിറ്റി-ഹൗസിങ് മന്ത്രാലയത്തിലെ ജീവനക്കാരനാണ്. ഇവർക്ക് പുറമെ അതിർത്തി സുരക്ഷാ നിയമം […]
Read more

ഞെട്ടിക്കുന്ന അനുഭവവുമായി അന്ന രാജൻ

കൊച്ചി : മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടി അന്ന രാജന്റേത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അന്ന നിലവിൽ ഉദ്ഘാടന വേദികളിലും വളരെ സജീവമാണ്. അന്നയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടി ചിത്രം മധുരരാജയിലേത്. ചിത്രത്തിലെ നായയുമായുള്ള രം​ഗത്തെ കുറിച്ച് പറയുകയാണ് അന്ന ഇപ്പോൾ. കേൾക്കുന്നവർ ഞെട്ടിപ്പോകുന്ന അനുഭവമാണ് അന്ന പങ്കിട്ടിരിക്കുന്നത്. സിനിമയിൽ പട്ടി എന്നെ ചവിട്ടി കയറുന്നൊരു ഷോട്ടുണ്ട്. അതിന്‍റെ നഖം കൊണ്ടിട്ട് മുതുക് മുറിഞ്ഞായിരുന്നു. ട്രയൽ ചെയ്തപ്പോഴായിരുന്നു […]
Read more

ഞെട്ടിക്കുന്ന കണക്കുകള്‍!, വിജയ്‍ക്ക് വൻ തിരിച്ചടി

ചെന്നൈ : സെൻസർ ബോർഡുമായുള്ള നിയമതർക്കത്തെത്തുടർന്ന് ‘ജനനായകൻ’ എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല. റിലീസാകാത്ത ചിത്രത്തിന്‍റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പുറത്തായത് വൻ വിവാദത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രതികളുടെ ജാമ്യഅപേക്ഷ പരിഗണിച്ചപ്പോൾ ആണ് ഇക്കാര്യം അറിയിച്ചത്. ജാമ്യാപേക്ഷ കോടതി തള്ളി. സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് ഉടൻ നൽകിയേക്കും എന്ന് നിർമാതാക്കളോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. […]
Read more

പിണറായിയുടെ പിന്നാലെ നടന്നിട്ടില്ല

തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ വിചാരണ ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയ സർക്കാർ നടപടിയിൽ പ്രതികരണവുമായി ഐഎൻടിയുസി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. തട്ടിപ്പ് നടന്നതായി പറയുന്ന 10 വർഷത്തിൽ താൻ ചെയർമാനായത് മൂന്ന് വർഷം മാത്രമാണ്. കോർപ്പറേഷനിലെ തീരുമാനങ്ങൾ എല്ലാം ബോർഡ് കൂട്ടായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരന് സ്വാർത്ഥ താൽപര്യമുണ്ടായിരിക്കാം. പുതിയ യൂണിയൻ ഉണ്ടാക്കാനുള്ള നീക്കം തടഞ്ഞതാണ് വൈരാഗ്യ കാരണം. 224 കോടി രൂപയുടെ ഇടപാട് നടന്നപ്പോൾ 2000 കോടിയുടെ അഴിമതി നടത്തി എന്നാണ് മാധ്യമങ്ങൾ […]
Read more

വിജയ് ഭരണത്തിൽ ഖജനാവിന് നേട്ടം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ ഭരണരംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ സംസ്ഥാന ഖജനാവിന് നേട്ടമുണ്ടാക്കുന്നതായി റിപ്പോർട്ട്. ചെറിയ പൊതുമരാമത്ത് ജോലികൾ പോലും ഓപ്പൺ ടെൻഡർ വഴി നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് കുറഞ്ഞ നിരക്കിൽ കരാറുകൾ ഉറപ്പിക്കാൻ സർക്കാരിന് സാധിക്കുന്നത്. 10 ലക്ഷം കോടി രൂപയിലധികം കടബാധ്യതയുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഈ ഭരണശൈലി സഹായിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഴിമതിയും കമ്മീഷൻ ഇടപാടുകളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കം കരാറുകാർക്കിടയിലും വലിയ […]
Read more

കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ സമഗ്ര വികസനവും മികച്ച സേവനവും ഉറപ്പാക്കാൻ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കൽ, ശുചിത്വം, പൊതുസൗകര്യങ്ങൾ, കാന്റീൻ ഗുണനിലവാരം എന്നിവ ഉയർത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി (Transport Management Committee – TMC) രൂപീകരിക്കുന്നു. ഡിപ്പോകളുടെ സമഗ്ര വികസനത്തിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. യാത്രക്കാരുടെ ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി പരിഗണിക്കുന്നതിനും ഡിപ്പോകളിലെ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും വിവിധ മേഖലകളിലെ പ്രതിനിധികളെ ഏകോപിപ്പിക്കുന്ന ഒരു […]
Read more

കോഴിക്കോട് മുക്കം സ്‌റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശി അബ്ദുല്‍ റഷീദിനെയാണ് കാണാതായത്. ഇന്നലെ രാവിലെ ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങിയിരുന്നെങ്കിലും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നില്ല. രാവിലെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ ഇരുചക്രവാഹനം നിര്‍ത്തിയിട്ടിരുന്നു. ഇതിനുശേഷം ബസില്‍ കയറിപ്പോയെന്നാണ് പൊലീസിന്റെ നിഗമനം.
Read more

സർക്കാരിനെതിരെ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റം തങ്ങൾ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം സാധാരണക്കാർക്ക് വിശ്വസിക്കാൻ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. അദാനിയുമായി അടുത്ത ബന്ധമുള്ള, ബാംഗ്ലൂർ യാത്രകൾ സംഘടിപ്പിച്ച, വിവിധ ഇടപാടുകൾക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രിക്ക് പത്രങ്ങളിലൂടെ മാത്രമേ ഈ വിവരം അറിയാൻ കഴിഞ്ഞുള്ളൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പദ്ധതിയെക്കുറിച്ച് ധവളപത്രത്തിൽ വരെ രേഖപ്പെടുത്തിയ […]
Read more

മയോണൈസിനു പിന്നാലെ വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പ്; പാർസലിലും പരിശോധന വരും

ന്യൂഡൽഹി : മയോണൈസിനു പിന്നാലെ വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പ്. മയോണൈസിന്റെ സമയപരിധി രണ്ടുമണിക്കൂറാണ്. ഇതുകഴിഞ്ഞ മയോണൈസ് ഉപയോഗിക്കുന്നത് അപകടകരംമാത്രമല്ല കുറ്റകരംകൂടിയാണ്. പാർസൽ ഫുഡിനും ഇതുബാധകമാണ്. ഇത്തരത്തിൽ കൃത്യമായ നിർദേശങ്ങളടങ്ങിയ ലേബൽ പാർസലിൽ പതിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മിഷണർ ബിബി മാത്യു പറഞ്ഞു. നഗരം കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ‘ഓപ്പറേഷൻ മൺസൂൺ’ എന്ന പേരിൽ പരിശോധന ശക്തമാക്കി. ഹോട്ടൽ, റസ്റ്ററന്റ്, ഷവർമകേന്ദ്രങ്ങൾ, തട്ടുകടകൾ, ജ്യൂസ് പാർലറുകൾ, മത്സ്യമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഒരുമാസത്തിനിടെ 830 പരിശോധനകളാണ് നടന്നത്. ഏഴ് […]
Read more

Recent News