പിണറായിയുടെ പിന്നാലെ നടന്നിട്ടില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ വിചാരണ ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയ സർക്കാർ നടപടിയിൽ പ്രതികരണവുമായി ഐഎൻടിയുസി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. തട്ടിപ്പ് നടന്നതായി പറയുന്ന 10 വർഷത്തിൽ താൻ ചെയർമാനായത് മൂന്ന് വർഷം മാത്രമാണ്. കോർപ്പറേഷനിലെ തീരുമാനങ്ങൾ എല്ലാം ബോർഡ് കൂട്ടായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരന് സ്വാർത്ഥ താൽപര്യമുണ്ടായിരിക്കാം. പുതിയ യൂണിയൻ ഉണ്ടാക്കാനുള്ള നീക്കം തടഞ്ഞതാണ് വൈരാഗ്യ കാരണം. 224 കോടി രൂപയുടെ ഇടപാട് നടന്നപ്പോൾ 2000 കോടിയുടെ അഴിമതി നടത്തി എന്നാണ് മാധ്യമങ്ങൾ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. പ്രൊസിക്യൂഷൻ അനുമതി നൽകിയതിനെ സ്വാഗതം ചെയ്യുന്നു. വിചാരണയിൽ സത്യം തെളിയും. പ്രോസിക്യൂഷൻ അനുമതി നൽകരുത് എന്ന് പറഞ്ഞ് പിണറായി സർക്കാരിന്റെ പിറകെ നടന്നിട്ടില്ല. പിണറായി സർക്കാരിന് അഴിമതി ബോധ്യപ്പെട്ടില്ല. അതുകൊണ്ട് അനുമതി നൽകിയില്ല. പുതിയ സെക്രട്ടറിയോട് എന്ത് ചെയ്യണമെന്ന കോടതി പറഞ്ഞു. അത് നടപ്പാക്കി. ഐഎൻടിയുസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News