എട്ടുകുട്ടികൾക്ക് മുണ്ടിനീര്, തുമ്പോളിയിൽ സ്കൂളടച്ചു; രോഗവ്യാപനമുണ്ടായാൽ തുറക്കാൻ വൈകും
ആലപ്പുഴ: സ്കൂൾക്കുട്ടികൾക്കിടയിൽ വീണ്ടും മുണ്ടിനീര് പടരുന്നു. തുമ്പോളി എസ്.എൻ.വി.എൽ.പി. സ്കൂളിലെ എട്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. കൂടുതൽ കുട്ടികളിലേക്ക് രോഗവ്യാപനമുണ്ടായാൽ 21 ദിവസം അടച്ചിടും. സാധാരണ രണ്ടാഴ്ചയ്ക്കകം മുണ്ടിനീര് ഭേദമാകാറുണ്ടെങ്കിലും രോഗാണുവിന്റെ ഇൻകുബേഷൻ കാലയളവ് (രോഗികളുമായി സമ്പർക്കത്തിലായവർക്ക് രോഗലക്ഷണം പ്രകടമാകാനെടുക്കുന്ന സമയം) 12 മുതൽ 25 ദിവസം വരെയാണ്. അതിനാലാണ് കൂടുതൽ ദിവസം സ്കൂൾ അടച്ചിടേണ്ട സാഹചര്യമുണ്ടാകുന്നത്. ആലപ്പുഴ ജില്ലയുടെ തെക്കൻമേഖലയിൽ കഴിഞ്ഞവർഷം മുണ്ടിനീര് പടർന്നതിനെത്തുടർന്ന് സ്കൂളുകളും […]
Read more

