Category: Breaking News

കിച്ചുവിനെതിരെ പൊട്ടിത്തെറിച്ച് രേണു

തിരുവനന്തപുരം: കിച്ചു സുധിയുടെ വീഡിയോയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് രേണു സുധി. സബ്സ്ക്രിപ്ഷൻ തുടങ്ങിയ സമയത്ത് വേണ്ടാന്ന് പറഞ്ഞിരുന്നുവെങ്കിൽ താനത് ചെയ്യില്ലായിരുന്നുവെന്ന് പറഞ്ഞ രേണു, കിച്ചുവുമായുള്ള ചാറ്റും പുറത്തുവിട്ടു. ഭാവിയെ വരെ ബാധിക്കുന്ന പല കാര്യങ്ങളും ഉണ്ടെന്നും അതൊന്നും തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും രേണു പറയുന്നു. റിതപ്പനെക്കാൾ കൂടുതൽ കിച്ചുവിനെ സ്നേഹിച്ചുവെന്നും പണ്ടത്തെ കിച്ചു എന്ന രാഹുൽ ദാസിനെ കുറിച്ച് ചില പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചാൽ അറിയാമെന്നും രേണു പറയുന്നു. കുറ്റപ്പെടുത്തിയവർ പോലും എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സമയമാണ്. […]
Read more

റെക്കോർഡ് നേട്ടവുമായി VD

തിരുവനന്തപുരം : നിയമസഭാസമ്മേളനത്തിന്റെ അവസാനദിവസം എല്ലാ നടപടികളിലും പങ്കെടുത്ത് റെക്കോഡിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബുധനാഴ്ച സഭാനടപടികളും മറ്റുദിവസങ്ങളിലേതിനെക്കാൾ കൂടുതലായിരുന്നു. രാവിലെ ഒൻപതിന് തുടങ്ങിയ ചോദ്യോത്തരവേളയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റം, ഗൾഫ് യാത്രപ്രശ്നം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. തുടർന്ന് തദ്ദേശവിഹിതത്തിലെ വെട്ടിക്കുറയ്ക്കൽ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രിയെന്ന നിലയിൽ അദ്ദേഹം ദീർഘിച്ച മറുപടി കൊടുത്തു. പിന്നാലെ ശ്രദ്ധക്ഷണിക്കലിനും പ്രധാനപ്പെട്ട ആറു സബ്മിഷനുകൾക്കും മുഖ്യമന്ത്രി മറുപടി നൽകി. വിദേശസംഭാവന നിയന്ത്രണ ചട്ടഭേദഗതിക്കെതിരായ […]
Read more

DYFI പിണറായിയുടെ വാലായി മാറി

കണ്ണൂർ : ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും കണ്ണൂർ ജില്ലാ നേതൃത്വത്തിനുമെതിരെ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷവിമർശനം. സംഘടന പിണറായി വിജയന്റെ വാലായി മാറിയെന്നാണ് സമ്മേളനത്തിൽ ഉയർന്ന പ്രധാന വിമർശനം. ഡിവൈഎഫ്ഐയുടെ നിലവിലെ പ്രവർത്തന രീതിയിൽ അടിയന്തരമായി തിരുത്തൽ വരുത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും പയ്യന്നൂർ നഗരസഭ ചെയർമാനുമായ സരിൻ ശശിക്കെതിരെ സമ്മേളനത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. പയ്യന്നൂരിലെ പാർട്ടിയിലെയും സംഘടനയിലെയും വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയത് സരിൻ ശശിയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. പയ്യന്നൂരിലെ പൊട്ടിത്തെറിക്ക് […]
Read more

കേന്ദ്രീയ വിദ്യാലയത്തില്‍ എന്‍.ഡി.ആര്‍.എഫ് സ്‌കൂള്‍ സുരക്ഷ പരിശീലനം സംഘടിപ്പിച്ചു

തിരുവനന്തപുരം: ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്‌കൂള്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായി അടൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ അടിയന്തര ദുരന്തനിവാരണ-രക്ഷാപ്രവര്‍ത്തന പരിശീലനം സംഘടിപ്പിച്ചു. അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനം, ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. രാകേഷിന്റെ സാന്നിദ്ധ്യത്തില്‍ 80 ആണ്‍കുട്ടികളും 70 പെണ്‍കുട്ടികളും പങ്കെടുത്തു. എന്‍.ഡി.ആര്‍.എഫ് സബ് ഇന്‍സ്പെക്ടര്‍ ദീപക് ചിലര്‍ നേതൃത്വം നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രഥമശുശ്രൂഷാ രീതികള്‍, അപകടത്തില്‍പ്പെട്ടവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവ […]
Read more

സെൻസസ് സെൽഫ് എന്യൂമറേഷൻ: മികച്ച നേട്ടവുമായി ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റുകൾ

തിരുവനന്തപുരം: ദേശീയ സെൻസസ് സെൽഫ് എന്യൂമറേഷൻ പ്രക്രിയയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച് ഹയർ സെക്കൻഡറി എൻ.എസ്.എസ് (NSS) യൂണിറ്റുകൾ. ജില്ലയിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആകെ 5,812 വീടുകളിലാണ് സെൽഫ് എന്യൂമറേഷൻ വിജയകരമായി പൂർത്തിയാക്കിയത്. ‘നോട്ട് മീ ബട്ട് യു’ എന്ന സാമൂഹിക സേവന മുദ്രാവാക്യം മുൻനിർത്തി സന്നദ്ധ പ്രവർത്തകരായ വിദ്യാർഥികൾ പൊതുജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഡിജിറ്റൽ സെൻസസ് പ്രക്രിയയിലേക്ക് ജനങ്ങളെ പങ്കാളികളാക്കുന്നതിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ പ്രവർത്തനം മാതൃകാപരമായി. […]
Read more

ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം: ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ടുള്ള ‘ടി.ബി മുക്ത ഭാരത് – ക്ഷയരോഗമുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. തുടർച്ചയായി രണ്ടുവർഷം ക്ഷയരോഗമുക്ത പദവി നിലനിർത്തിയ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വെള്ളി പുരസ്‌കാരത്തിന് അർഹരായി. ഏനാദിമംഗലം, കടമ്പനാട്, കോന്നി, നെടുപ്രം, ഇരവിപേരൂർ, നിരണം, മൈലപ്ര എന്നീ ഗ്രാമപഞ്ചായത്തുകൾ വെങ്കല പുരസ്‌കാരവും ഏറ്റുവാങ്ങി. ജില്ലാ […]
Read more

വന്യമൃഗ ശല്യം ചെറുക്കാന്‍ ഔഷധ സസ്യകൃഷി വ്യാപിപ്പിക്കും

തിരുവനന്തപുരം: വന്യമൃഗ ശല്യമുള്ള സ്ഥലങ്ങളില്‍ ഔഷധ സസ്യകൃഷി വ്യാപിപ്പിക്കും. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, മാങ്കുളം, അടിമാലി പഞ്ചായത്തുകളില്‍ വനം, കൃഷി, പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അടിമാലി, മാങ്കുളം പഞ്ചായത്തുകളിലായി 60 ഏക്കര്‍ സ്ഥലം കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി. കൃഷി ചെയ്യാന്‍ കഴിയുന്ന വിളകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദേശം നല്‍കി. ഔഷധ സസ്യകൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
Read more

ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും 52 ദിവസത്തേക്ക് സൗജന്യ റേഷൻ

തിരുവനന്തപുരം: നിലവിലെ ട്രോളിംഗ് നിരോധനകാലത്ത് തൊഴിലില്ലായ്മ നേരിടുന്ന യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ, പീലിംഗ് തൊഴിലാളികൾ, മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് 52 ദിവസത്തേക്ക് സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ 30 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ട്രോളിംഗ് നിരോധനകാലത്ത് വരുമാനം നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസം നൽകുക, സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പോഷകാഹാര പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. മത്സ്യബന്ധന തുറമുഖവകുപ്പ്  പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അനുവദിച്ചിരിക്കുന്ന […]
Read more

‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിയുടെ 2026 എഡിഷന് തുടക്കമായി

തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെയും പ്രാദേശിക കരകൗശല വൈദഗ്‌ധ്യത്തെയും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കോവളത്തുള്ള കേരള ആർട്‌സ് & ക്രാഫ്റ്റ്സ് വില്ലേജ് (KACV) ഒരുക്കുന്ന ‘ഗിഫ്റ്റ് എ ട്രഡിഷൻ’ (Gift a Tradition) പദ്ധതിയുടെ 2026 എഡിഷന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും കൈത്തറി വസ്ത്രങ്ങൾ മാത്രം ഉൾപ്പെടുത്തി ആകർഷകമായി രൂപകൽപ്പന ചെയ്‌ത പ്രത്യേക ഗിഫ്റ്റ് ബോക്സ്‌സിന്റെ ലോഞ്ചും ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്‌ണുനാഥ് ക്രാഫ്റ്റ്സ് വില്ലേജിൽ വച്ച് നിർവഹിച്ചു. വേദിയിൽ പ്രത്യേകമായി സജ്ജീകരിച്ചിരുന്ന തനത് […]
Read more

പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർഥികൾക്ക് നിർണായക പങ്ക് വഹിക്കാനാകും: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർഥികൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പകർച്ചവ്യാധി പ്രതിരോധ സ്‌കൂൾതല പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മഴക്കാലത്ത് കൊതുകുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. വിദ്യാലയങ്ങൾ ശുചിത്വത്തിനും രോഗപ്രതിരോധത്തിനും പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ സാഹചര്യങ്ങളിൽ മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള […]
Read more

Recent News