ഒമാനിൽ പ്ലാസ്റ്റിക് ബാ​ഗ് നിരോധനം

മസ്കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ നിരോധിക്കുന്നതിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1 മുതൽ നടപ്പിലാക്കുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഡിസിഷൻ നമ്പർ 8/2024 ലെ വ്യവസ്ഥകൾ നടപ്പിലാക്കിക്കൊണ്ടുള്ള പുതിയ ഘട്ടത്തിൽ കൂടുതൽ വാണിജ്യ മേഖലകളിലേക്ക് നിരോധനം വ്യാപിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ഒമാനി കടകൾ, സ്വർണ-വെള്ളി ആഭരണശാലകൾ, ഫർണിച്ചർ ഷോപ്പുകൾ, വാഹന ഡീലർഷിപ്പുകൾ, കാർ കെയർ സെന്ററുകൾ എന്നിവയാണ് പുതുതായി ഈ പരിധിയിൽ വരുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളെ ആശ്രയിക്കുന്നത് കുറക്കുക, സുസ്ഥിരമായ ഉപഭോഗ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, ഒപ്പം വിപുലമായ പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളെ പിന്തുണക്കുക എന്നിവയോടുള്ള നിരന്തരമായ പ്രതിബദ്ധതയാണ് ഘട്ടം ഘട്ടമായുള്ള ഈ നടപ്പാക്കലിലൂടെ പ്രതിഫലിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *