പെദ്ധി ആ അഗ്‍നിപരീക്ഷ പാസ്സായോ?

കൊച്ചി : തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിനം പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 236 കോടി 70 ലക്ഷം രൂപയാണ്. ആദ്യത്തെ പ്രവര്‍ത്തിദിനമായ തിങ്കളാഴ്‍ച ഇന്ത്യയില്‍ മാത്രം 7,905 ഷോകളില്‍ നിന്ന് 12.5 കോടി പെദ്ധി നേടി. ഇന്ത്യയിലെ മാത്രം കളക്ഷൻ 201.92 കോടിയായി തിങ്കളാഴ്‍ച ടെസ്റ്റ് പാസ്സായി. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. അതിനിടെ നായികയെ ഉപഭോഗവസ്‍തുവായി ചിത്രീകരിച്ചുവെന്ന് സംവിധായകനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി നടിമാര്‍ സിനിമയിലെ നായികയെ ചിത്രീകരിച്ചതിനെതിരെ രംഗത്ത് എത്തുകയും ചെയ്‍തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *