സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ബിഗിൽ ബിനോയിയുടെ ‘നീലി

കൊച്ചി : വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്കാരങ്ങളും കൊണ്ട് ബിഗിൽ ബിനോയിയുടെ പുതിയ മ്യൂസിക് വീഡിയോ ‘നീലി’ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. സംവിധായകൻ, ഛായാഗ്രാഹകൻ, എഴുത്തുകാരൻ എന്നീ ചുമതലകൾ ഒരുമിച്ച് നിർവഹിച്ചാണ് ബിഗിൽ ബിനോയ് ഈ പ്രോജക്ട് ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും ഇടംപിടിച്ച കള്ളിയങ്കാട്ട് നീലിയെ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് വിവിധ സിനിമകളിലും വെബ് സീരീസുകളിലും നീലി കഥാപാത്രത്തിന്റെ വ്യത്യസ്ത അവതരണങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, കള്ളിയങ്കാട്ട് നീലിയുടെ തനത് കഥാപശ്ചാത്തലത്തിലും ഭാവത്തിലും ഉറച്ചുനിൽക്കുന്ന സമീപനമാണ് ‘നീലി’ സ്വീകരിച്ചിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഭയത്തിന്റെയും ദുരൂഹതയുടെയും അതീതമായി നീലിയുടെ ദൈവീക ഭാവവും ശക്തിയും വീഡിയോയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

പുലർച്ചെ 4 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 4 മണിവരെ നീണ്ടുനിന്ന 24 മണിക്കൂർ തുടർച്ചയായ ഷൂട്ടിംഗിലൂടെയാണ് മ്യൂസിക് വീഡിയോ ചിത്രീകരിച്ചത്. 40-ലധികം സാങ്കേതിക പ്രവർത്തകരും കലാകാരന്മാരും പങ്കെടുത്ത ചിത്രീകരണം വലിയ തയ്യാറെടുപ്പുകളോടെയാണ് പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *