ഷാർജയിൽ പൊതുമേഖല കൂടുതൽ വികസിപ്പിക്കാൻ പദ്ധതി

ഷാർജ : എമിറേറ്റിന്റെ പൊതുമേഖലയെ കൂടുതൽ വികസിപ്പിക്കാനും സർക്കാർ വകുപ്പുകളുടെ പ്രകടനം നിരീക്ഷിക്കാനും വികസനപദ്ധതികൾ അവലോകനംചെയ്യാനും ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ (എസ്.ഇ.സി.) യോഗത്തിൽ തീരുമാനം. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഉപ ഭരണാധികാരിയും ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും യോഗത്തിൽ പങ്കെടുത്തു. യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശങ്ങൾ നടപ്പാക്കുക വഴി സർക്കാർ സ്ഥാപനങ്ങൾക്ക് തങ്ങളുടെ കടമകൾ കാര്യക്ഷമായി നിർവഹിക്കാനും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും സുസ്ഥിരമായി ഉയർന്ന നിലവാരം കൈവരിക്കാനും സാധിക്കുമെന്ന് യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *