റിയാദ്: 2026 ലെ ഒന്നാം പാദത്തിലെ തൊഴിൽ വിപണിയിലെ രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം, സൗദി അറേബ്യയിൽ നിലവിൽ ജോലി ചെയ്യുന്നവരും സോഷ്യൽ ഇൻഷുറൻസ് നിയമങ്ങൾക്ക് കീഴിലുള്ളവരുമായ സ്വദേശികളുടെ എണ്ണം 3.1 മില്യൺ ആയി ഉയർന്നുവെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ 1.8 മില്യൺ പുരുഷന്മാരും 1.2 മില്യൺ സ്ത്രീകളും ഉൾപ്പെടുന്നു. ചൊവ്വാഴ്ച ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ കാലയളവിന്റെ അവസാനത്തിൽ രാജ്യത്ത് സോഷ്യൽ ഇൻഷുറൻസ് പരിരക്ഷയുള്ള ആകെ ജീവനക്കാരുടെ എണ്ണം 1.39 കോടി ആയി. ഇതിൽ 1.08 കോടി പേർ വിദേശികളാണ്.
സൗദിയിൽ ഇൻഷുറൻസ് പരിരക്ഷയുള്ള 1.39 കോടി ജീവനക്കാരിൽ 1.1 കോടി വിദേശികൾ
