വിജയ് സർക്കാർ ഉടൻ തകരും

തിരുവനന്തപുരം: വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എടപ്പാടി കെ. പളനിസ്വാമി. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും “കുതിരക്കച്ചവടം” നടത്തിയും എ ഐ എ ഡി എം കെ നേതാക്കളെ സ്വാധീനിക്കാൻ ടിവികെ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഡി എം കെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ എ ഐ എ ഡി എം കെ ശ്രമിക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പളനിസ്വാമി വ്യക്തമാക്കി. 1972-ൽ സ്ഥാപിതമായതു മുതൽ ഡി എം കെ. വിരുദ്ധ രാഷ്ട്രീയമാണ് പാർട്ടി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് 13-നു നടന്ന വിശ്വാസവോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ടി വി കെ സർക്കാരിനെ അനുകൂലിച്ച എം എൽ എമാർക്കെതിരെ എ ഐ എ ഡി എം കെ നടപടി ശക്തമാക്കിയിട്ടുണ്ട്. ടിവികെ സർക്കാരിന് ദീർഘായുസില്ലെന്നും വിവിധ കക്ഷികളുടെ പിന്തുണയിൽ തുടരുന്ന ഭരണകൂടം ഉടൻ തകരുമെന്നും പളനിസ്വാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *