ന്യൂഡൽഹി : മയോണൈസിനു പിന്നാലെ വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പ്. മയോണൈസിന്റെ സമയപരിധി രണ്ടുമണിക്കൂറാണ്. ഇതുകഴിഞ്ഞ മയോണൈസ് ഉപയോഗിക്കുന്നത് അപകടകരംമാത്രമല്ല കുറ്റകരംകൂടിയാണ്. പാർസൽ ഫുഡിനും ഇതുബാധകമാണ്. ഇത്തരത്തിൽ കൃത്യമായ നിർദേശങ്ങളടങ്ങിയ ലേബൽ പാർസലിൽ പതിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മിഷണർ ബിബി മാത്യു പറഞ്ഞു. നഗരം കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ‘ഓപ്പറേഷൻ മൺസൂൺ’ എന്ന പേരിൽ പരിശോധന ശക്തമാക്കി. ഹോട്ടൽ, റസ്റ്ററന്റ്, ഷവർമകേന്ദ്രങ്ങൾ, തട്ടുകടകൾ, ജ്യൂസ് പാർലറുകൾ, മത്സ്യമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഒരുമാസത്തിനിടെ 830 പരിശോധനകളാണ് നടന്നത്. ഏഴ് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന.
മയോണൈസിനു പിന്നാലെ വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പ്; പാർസലിലും പരിശോധന വരും
