Category: Breaking News

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

കൊച്ചി : മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ “ചിന്ന ചിന്ന ആസൈ” മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പ്രശംസ ചൊരിയുന്ന ചിത്രം, പ്രേക്ഷകരുടെ മനസ് നിറക്കുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ നിറഞ്ഞ […]
Read more

വയനാട്ടിൽ പലയിടത്തും ചാരായം വാറ്റ് സജീവം

സുൽത്താൻബത്തേരി: നൂൽപ്പുഴ മുക്കുത്തിക്കുന്ന് മേഖലയിൽ എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ വാഷ് പിടികൂടി.സംസ്ഥാന ഹൈവെ കടന്നുപോകുന്ന മുക്കുത്തിക്കുന്ന് പാലത്തിന്റെ ഗർഡറിൽ സൂക്ഷിച്ച നിലയിൽ 210 ലിറ്റർ വാഷ് കണ്ടെടുത്തത്. സമീപത്തെ മുളങ്കാട്ടിൽ നിന്നും വലിയ മുള സംഘടിപ്പിച്ച് ഏണിയാക്കിയാണ് ഗർഡറിനടിയിലേക്ക് ഒരു ഉദ്യോഗസ്ഥൻ എത്തിയത്. സാംപിൾ എടുത്ത ശേഷം ബാക്കിയുള്ള വാഷ് പുഴയിലേക്ക് മറിച്ചു കളഞ്ഞ് നശിപ്പിക്കുകയായിരുന്നു. എന്നാൽ വാറ്റാൻ ഉപയോഗിക്കുന്ന വാഷ് ഇവിടെ കൊണ്ടുവെച്ചവരെ കുറിച്ച് […]
Read more

സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ സീറ്റിന് സമീപം സ്റ്റിയറിങ്ങിന് തൊട്ടടുത്ത് പാമ്പ്

മലപ്പുറം: കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ‘കുവൈറ്റ്’ എന്ന സ്വകാര്യ ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പരിഭ്രാന്തി പരത്തി. ബസിന്റെ മുൻഭാഗത്ത് ഡ്രൈവർ സീറ്റിന് തൊട്ടടുത്തുള്ള സ്റ്റിയറിങ്ങിന് തൊട്ടടുത്ത് നിന്നാണ് പാമ്പ് പുറത്തേക്ക് വന്നത്. രാത്രിയിൽ സർവീസ് അവസാനിപ്പിച്ച് ബസ് നിർത്തിയിട്ട ശേഷം, ജീവനക്കാർ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവറുടെ ശ്രദ്ധയിൽ പാമ്പ് പെടുന്നത്. സ്റ്റിയറിംഗിന് താഴെയുള്ള ഡാഷ്ബോർഡ് ഭാഗത്തെ ചെറിയ വിടവിൽ നിന്നും പാമ്പ് പെട്ടെന്ന് പുറത്തേക്ക് വരികയായിരുന്നു. മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ഡ്രൈവർ […]
Read more

സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ സീറ്റിന് സമീപം സ്റ്റിയറിങ്ങിന് തൊട്ടടുത്ത് പാമ്പ്

മലപ്പുറം: കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ‘കുവൈറ്റ്’ എന്ന സ്വകാര്യ ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പരിഭ്രാന്തി പരത്തി. ബസിന്റെ മുൻഭാഗത്ത് ഡ്രൈവർ സീറ്റിന് തൊട്ടടുത്തുള്ള സ്റ്റിയറിങ്ങിന് തൊട്ടടുത്ത് നിന്നാണ് പാമ്പ് പുറത്തേക്ക് വന്നത്. രാത്രിയിൽ സർവീസ് അവസാനിപ്പിച്ച് ബസ് നിർത്തിയിട്ട ശേഷം, ജീവനക്കാർ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവറുടെ ശ്രദ്ധയിൽ പാമ്പ് പെടുന്നത്. സ്റ്റിയറിംഗിന് താഴെയുള്ള ഡാഷ്ബോർഡ് ഭാഗത്തെ ചെറിയ വിടവിൽ നിന്നും പാമ്പ് പെട്ടെന്ന് പുറത്തേക്ക് വരികയായിരുന്നു. മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ഡ്രൈവർ […]
Read more

മനംനൊന്ത് വയോധികനായ കടയുടമ ജീവനൊടുക്കി

കൊല്ലം: മദ്യപിക്കാൻ ഗ്ലാസ് ചോദിച്ചിട്ടു നൽകാത്തതിന് പ്രകോപിതരായി അക്രമി സംഘം മർദ്ദിച്ച സംഭവത്തിൽ പരാതിപ്പെട്ടിട്ടും പോലീസ് നടപടി എടുക്കാത്തതിൽ മനംനൊന്ത് വയോധികനായ കടയുടമ ജീവനൊടുക്കി. കൊട്ടാരക്കര കരീപ്ര നെടുമൺകാവ് ബവ്റിജസ് ഔട്ട്ലെറ്റിന് സമീപം ബേക്കറി നടത്തുന്ന നെടുമൺകാവ് ഗിരീഷ് ഭവനിൽ വാമദേവൻ (74) ആണു ജീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്കു വീടിന്റെ റൂഫിലാണ് വാമദേവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 21ന് വൈകിട്ട് 6 മണിയ്ക്കായിരുന്നു വാമദേവന് മദ്യപ സംഘത്തിന്റെ മർദ്ദനമേറ്റത്. ബേക്കറിയിലെത്തിയ അഞ്ചംഗ സംഘം വെള്ളം […]
Read more

ടെറസിൽ നിന്നും വീണ് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

മലപ്പുറം: ടെറസിൽ നിന്നും കാൽ വഴുതി വീണു കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ്‌ മാസിൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ടെറസിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി ഗേറ്റിനു മുകളിലേക്ക് വീണായിരുന്നു അപകടം. ഫയർ ഫോഴ്സ് കഴുത്തിലെ കമ്പി മുറിച്ചു മാറ്റിയ ശേഷമാണു അന്ന് ശസ്ത്ര ക്രിയ നടത്തിയത്. കഴിഞ്ഞ മാസം 31നായിരുന്നു അപകടം.
Read more

വിമാനയാത്രയിൽ കൈവശം വെക്കാവുന്ന സ്വർണത്തിന്റെയും പണത്തിന്റെയും പരിധി 40,000 റിയാലാക്കി‌ സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രകളിൽ സ്വർണം, വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ കൊണ്ടുപോകുന്നതിന് പുതിയ കർശന നിയന്ത്രണങ്ങളുമായി സൗദി ഭരണകൂടം. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമത്തിന്റെ ഭാഗമായാണ് പുതിയ എക്സിക്യൂട്ടീവ് റെഗുലേഷനുകൾ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് യാത്രക്കാർക്ക് കൈവശം വെക്കാവുന്ന പണത്തിന്റെയും സ്വർണത്തിന്റെയും പരിധി കുറച്ചു. 40,000 സൗദി റിയാലിൽ അധികം മൂല്യമുള്ള സ്വർണം, വിലപിടിപ്പുള്ള ലോഹങ്ങൾ, ആഭരണങ്ങൾ എന്നിവ കൈവശം വെക്കുന്ന യാത്രക്കാർ കസ്റ്റംസ് അധികൃതർക്ക് മുമ്പാകെ ഇത് വെളിപ്പെടുത്തുകയും രേഖാമൂലം ഡിക്ലറേഷൻ സമർപ്പിക്കുകയും […]
Read more

സുഡാനിലെ വെടിനിർത്തൽ പ്രഥമ പരി​ഗണന

റിയാദ്: സുഡാന്റെ സുസ്ഥിരതയും വെടിനിർത്തലുമാണ് തങ്ങളുടെ പ്രഥമ മുൻഗണനയെന്നും രാജ്യത്തിന്റെ ഐക്യത്തെയും സ്ഥാപനങ്ങളെയും തകർക്കുന്ന യാതൊരു നീക്കങ്ങളെയും അംഗീകരിക്കില്ലെന്നും സൗദി അറേബ്യ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ സൗദിയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുൽ അസീസ് അൽ വാസിൽ ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. സുഡാനിലെ ആഭ്യന്തര പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണേണ്ടത് രാഷ്ട്രീയ ചർച്ചകളിലൂടെ സുഡാൻ ജനത തന്നെയാണെന്നും അദ്ദേ​ഹം അഭിപ്രായപ്പെട്ടു. സുഡാനിൽ തുടരുന്ന കടുത്ത ആഭ്യന്തര യുദ്ധവും സുരക്ഷാ തകർച്ചയും മാനുഷിക പ്രതിസന്ധിയുടെ ഏറ്റവും […]
Read more

യുഎഇയിലെ ചിലയിടങ്ങളിൽ താപനില 46ºC ലെത്തും

ദുബൈ: യുഎഇയുടെ ചില പ്രദേശങ്ങളിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസ് മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. ദുബൈയിൽ മുൻദിവസത്തെ 40 ഡിഗ്രി സെൽഷ്യസിൽ നിന്ന് താപനില അല്പം കുറഞ്ഞ് 37 ഡിഗ്രി സെൽഷ്യസ് വരെയാകാം. അബൂദബിയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. അബൂദബിയിലെ ഏറ്റവും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 30 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രവചനം. ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതോ അല്ലെങ്കിൽ ഭാഗികമായി […]
Read more

കടലിൽ ​​​ഡ്രൈവറില്ല ബോട്ടുകൾ വരുന്നു

അബൂദബി: കടലിൽ സ്വയംനിയന്ത്രിത ബോട്ടുകളുടെയും ചെറുകപ്പലുകളുടെയും പരീക്ഷണ ഓട്ടങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി അബുദാബി. ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട്, സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മേൽനോട്ടത്തിലും അബുദാബി മൊബിലിറ്റിയുടെ സഹകരണത്തോടെയുമാണ് പുതിയ നിയമാവലി തയ്യാറാക്കിയത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഈ മേഖലയിലെ അത്യാധുനിക സാങ്കേതിക വിദ്യകളും നിക്ഷേപങ്ങളും ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വയംനിയന്ത്രിത ബോട്ടുകളുടെ പരീക്ഷണങ്ങൾ നടത്തുന്ന എല്ലാ കമ്പനികളും ഡെവലപ്പർമാരും നിർബന്ധമായും മുൻകൂട്ടി പെർമിറ്റ് എടുത്തിരിക്കണം. നിലവിലുള്ള സമുദ്ര ഗതാഗതത്തെ […]
Read more

Recent News