Category: Breaking News

സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം

കൊച്ചി: മൂന്നാഴ്ച കൊണ്ട് 11,000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,03,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കൂടിയത്. 12,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ […]
Read more

ജിസിസി-യു.എസ് സംയുക്ത മന്ത്രിതല യോഗം കൂടിക്കാഴ്ച നടത്തി ഒമാൻ-സൗദി വിദേശകാര്യമന്ത്രിമാർ

മസ്കത്ത്: ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ വെച്ച് നടന്ന ജിസിസി-യു.എസ് സംയുക്ത മന്ത്രിതല യോഗത്തിനിടയിലായിരുന്നു കൂടിക്കാഴ്ച. മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ ചലനങ്ങളും ഗൾഫ് മേഖലയെയും അന്താരാഷ്ട്ര സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളും ഇരുമന്ത്രിമാരും വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുന്നതിനുള്ള പ്രധാന […]
Read more

ജിസിസിയിൽ ഗാർഹിക തൊഴിലാളി വിപണിയിൽ ഒന്നാമതായി കുവൈത്ത്

മസ്കത്ത്: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് ജിസിസി രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ചെലവുള്ള വിപണികളിലൊന്നായി കുവൈത്ത് തുടരുന്നു. ‘2026 ജിസിസി ഡൊമസ്റ്റിക് വർക്കർ സാലറി റിപ്പോർട്ട്’ പ്രകാരമാണ് ഈ കണ്ടെത്തൽ. തൊഴിലുടമകൾക്ക് തൊഴിലാളികളെ കണ്ടെത്താൻ കുറഞ്ഞ ചെലവും തൊഴിലാളികൾക്ക് മികച്ച പർച്ചേസിങ് പവറും ഉറപ്പാക്കുന്ന മത്സരസാധ്യതയുള്ള തൊഴിലവസരങ്ങളാണ് കുവൈത്ത് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന ചെലവും അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് പങ്കാളിത്തത്തിന്റെ സുസ്ഥിരതയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയിൽ നിരവധി […]
Read more

ഇറാന് കടുത്ത താക്കീതുമായി ജിസിസി-യു.എസ് ‌സംയുക്ത പ്രഖ്യാപനം

മനാമ: ഹോർമുസ് കടലിടുക്ക് യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ജിസിസി-യു.എസ് സംയുക്ത പ്രസ്താവന. ഇവിടെ യാതൊരുവിധ നികുതികളോ ഫീസുകളോ ഏർപ്പെടുത്താനോ, നിയന്ത്രണം സ്ഥാപിക്കാനോ ഉള്ള ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന് ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ചേർന്ന ജിസിസി-യു.എസ് മന്ത്രിതല യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനത്തിൽ കൂട്ടിച്ചേർത്തു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായിരുന്നു യോ​ഗത്തിൽ അധ്യക്ഷത വഹിച്ചത്. സൗദി വിദേശകാര്യ മന്ത്രി […]
Read more

ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ‘എയർ സുവിധ 2.0’ ഡിക്ലറേഷൻ നിർബന്ധം

ദുബൈ: ​ഗൾഫ് രാ‍ജ്യങ്ങളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും നവീകരിച്ച ‘എയർ സുവിധ 2.0’ പോർട്ടലിലൂടെ സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമാകും. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണ് നവീകരിച്ച കോൺടാക്റ്റ്‌ലെസ് പാസഞ്ചർ ഹെൽത്ത് സെൽഫ്-ഡിക്ലറേഷൻ പോർട്ടൽ പുറത്തിറക്കിയത്. ഇന്ത്യയിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് വരെ എയർ സുവിധ 2.0 പോർട്ടൽ വഴി […]
Read more

ദുബൈ മെട്രോ സെന്റർപോയിന്റ് സ്റ്റേഷനിലെ കാൽനടപ്പാലം താത്കാലികമായി അടയ്ക്കുന്നു

ദുബൈ: ദുബൈ മെട്രോയുടെ പുതിയ ‘ബ്ലൂ ലൈൻ’ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സെന്റർപോയിന്റ് മെട്രോ സ്റ്റേഷനിലെ പ്രധാന കാൽനടപ്പാലം താത്കാലികമായി അടയ്ക്കുന്നതായി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). മൾട്ടിസ്റ്റോറി കാർ പാർക്കിങ് കെട്ടിടത്തെ സെന്റർപോയിന്റ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാലമാണ് അടയ്ക്കുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ സുരക്ഷിതമായ ബദൽ യാത്രാ പാത ആർ.ടി.എ ഒരുക്കിയിട്ടുണ്ട്. റെഡ് ലൈൻ പ്രവേശന കവാടത്തിലേക്ക് നേരിട്ടെത്താൻ ഈ താത്കാലിക പാതയിൽ കൃത്യമായ ദിശാസൂചക ബോർഡുകൾ […]
Read more

ബിഗ് ടിക്കറ്റ്: 100,000 ദിർഹം പങ്കിട്ട് നാല് പേർ; മൂന്ന് മലയാളി വിജയികൾ

അബുദാബി: ബിഗ് ടിക്കറ്റ് ജൂൺ മാസത്തിലെ മൂന്നാമത്തെ ഇ-ഡ്രോയിൽ നാല് വിജയികളെ പ്രഖ്യാപിച്ചു. നാല് പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. മൂന്നു പേർ മലയാളികളാണ്. ഓരോരുത്തർക്കും 25,000 ദിർഹം വീതം ലഭിച്ചു. അബുദാബിയിൽ നിന്നുള്ള മലയാളി റിസാൽ മുഹമ്മദ് ആണ് ഒരു വിജയി. സഹപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. മുൻപ് ദുബായിലും സൗദി അറേബ്യയിലും ജോലി ചെയ്തിട്ടുള്ള റിസാൽ, ഇതിന് മുൻപും ബിഗ് ടിക്കറ്റിൽ പങ്കെടുത്തിട്ടുണ്ട്. “കോൾ ലഭിച്ചപ്പോൾ ആരെങ്കിലും പ്രാങ്ക് ചെയ്തതാണെന്നാണ് കരുതിയത്. യഥാർത്ഥമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ […]
Read more

പൊലീസ് സ്റ്റേഷൻ പരിസരം ക്ലീൻ ചെയ്യാൻ സ്പേസ് പദ്ധതി: വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ വളപ്പുകളിലും പരിസരങ്ങളിലും വർഷങ്ങളായി കട്ടപ്പുറത്ത് കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ആഭ്യന്തര വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചു. “സ്പേസ്” (Scrap Processing for Area Cleanup and Enhancement – SPACE) എന്ന് പേരിട്ടിരിക്കുന്ന ഈ വിപ്ലവകരമായ പദ്ധതി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഏറെക്കാലമായി പൊലീസ് സ്റ്റേഷനുകൾ നേരിടുന്ന വലിയൊരു പ്രശ്നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നത്. ‘റീക്ലെയിം, റിന്യൂ, റിവൈവ്’ കേരള പോലീസ് ഹൗസിംഗ് ആൻഡ് […]
Read more

വായന കാണാത്ത ലോകത്തെയും കാണാത്ത ആളുകളെയും അനുഭവിപ്പിക്കുന്നു: മേയർ

തിരുവനന്തപുരം: വായന എന്നത് നാം കാണാത്ത ലോകത്തെയും കാണാത്ത ആളുകളെയും അനുഭവിപ്പിക്കുന്ന മാജിക് ആണെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്-കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച വായന മാസാചരണം, പി എൻ പണിക്കർ അനുസ്മരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ എസ്എൻ കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. 30 സെക്കൻഡ് കാണുന്ന റീൽസ് ഏറെക്കാലം ഉള്ളിൽ തങ്ങി നിൽക്കില്ലെന്നും എന്നാൽ വായനയ്ക്ക് ദീർഘകാലം നീണ്ടു നിൽക്കുന്നതും മനുഷ്യനെ മാറ്റിമറിക്കാൻ […]
Read more

വരുമാനദായകമായ സംരംഭങ്ങൾക്ക് പിന്തുണ നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: വിവിധമേഖലകളിലെ തൊഴിലാളികളുടെക്ഷേമം ഉറപ്പാക്കാൻ കാലോചിതമായ പദ്ധതികൾ നടപ്പാക്കുമെന്ന് തൊഴിൽ വനിതാ- ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.വരുമാനദായകമായ സംരംഭങ്ങൾ നടത്താൻ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകും. തയ്യൽ-വസ്ത്ര നിർമ്മാണ മേഖലയയിലെ സ്ത്രീ തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കും. ബോർഡിന്റെ ക്ഷേമപ്രവർത്തനങ്ങൾ വിപുലീകരിക്കണം. പഠന-പാഠ്യേതര കാര്യങ്ങളിൽ മികവ് പുലർത്തുന്ന തൊഴിലാളികളുടെ […]
Read more

Recent News