Category: Breaking News

സുരക്ഷിത തൊഴിലന്തരീക്ഷം ഉറപ്പാക്കണം: തൃശ്ശൂരിൽ പോഷ് ആക്ട് അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷിതത്വവും മാന്യവുമായ തൊഴിലന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ഇന്റേണൽ കമ്മിറ്റി (ഐ.സി) അംഗങ്ങൾക്കായി പ്രത്യേക നിയമ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ‘ഡിസ്ട്രിക്ട് സങ്കല്പ്: ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ’ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് അനെക്സ് ഹാളിലാണ് പരിപാടി നടന്നത്. ജില്ലാ വനിതാ ശിശുവികസന ഓഫീസർ മീര പി. പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ നിയമവിദഗ്ദ്ധനും ജനനീതി ഡയറക്ടറുമായ […]
Read more

വിയ്യൂർ സെൻട്രൽ ജയിലിൽ വയോജന കമ്മീഷന്റെ സന്ദർശനം: മുതിർന്ന തടവുകാരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലിന് നിർദ്ദേശം

തിരുവനന്തപുരം: കേരള സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സണും മുൻ എം.പിയുമായ സോമപ്രസാദ്, കമ്മീഷൻ അംഗങ്ങളായ കെ.എൻ.കെ നമ്പൂതിരി, അമരവിള രാമകൃഷ്ണൻ എന്നിവർ വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ച് മുതിർന്ന തടവുകാരുമായി കൂടിക്കാഴ്ച നടത്തി. വയോജനങ്ങളുടെ ക്ഷേമം, താത്പര്യം, അവകാശം എന്നിവ സംരക്ഷിക്കുന്നതിനും അവർക്ക് നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച കമ്മീഷൻ മുതിർന്ന തടവുകാരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. വിയ്യൂർ ജയിലിലെ തടവുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സന്ദർശനം നടത്തിയത്. സംസ്ഥാനത്തെ ജയിലുകളിൽ കമ്മീഷൻ ആദ്യമായി നടത്തുന്ന സന്ദർശനമാണ് […]
Read more

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ജൂൺ 24ന് നടന്ന മന്ത്രിസഭാ യോഗത്തിൽ 1992 ഐ എ എസ് ബാച്ചുകാരനായ ബിശ്വനാഥ് സിൻഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ജൂൺ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ വിരമിച്ച ജില്ലാ ജഡ്ജിയാണ്.
Read more

ഫൺ റൺ’ സംഘടിപ്പിച്ചു

തിരുവനന്തപുരം: ജപ്പാനിൽ നടക്കാനിരിക്കുന്ന ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് 2026ന് മുന്നോടിയായി ‘ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റൺ 2026’ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, സംസ്ഥാന സർക്കാർ എന്നിവയുമായി സഹകരിച്ച് കേരള ഒളിമ്പിക് അസോസിയേഷനാണ് അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഫൺ റൺ തലസ്ഥാനത്ത് ഒരുക്കിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിച്ച ഫൺ റണ്ണിന്റെ ഫ്ലാഗ് ഓഫ്  ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,  കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, മന്ത്രിമാരായ ബിന്ദു കൃഷ്ണ,  ടി. […]
Read more

ആഞ്ചലോട്ടിയുടെ ‘താളത്തില്‍’ കളിക്കുന്ന ബ്രസീല്‍; എത്ര ദൂരം വരെ എത്തിക്കും ഈ തന്ത്രം

ഞങ്ങള്‍ ഇപ്പോഴും പെര്‍ഫെക്റ്റല്ല. എത്രദൂരം മുന്നോട്ട് പോകാൻ കഴിയുമെന്നതില്‍ ഞാൻ ഒരു ലക്ഷ്യവും വെച്ചിട്ടില്ല. നന്നായി കളിക്കുക, വിജയിക്കുക. – സ്കോട്ട്ലൻഡിനെതിരായ മത്സരത്തിന് ശേഷം ബ്രസീല്‍ പരിശീലകൻ കാര്‍ലൊ ആഞ്ചലോട്ടി പറഞ്ഞുവെച്ചു. ലൂയിസ് ഡെല ഫ്യൂന്റെയുടെ സ്പെയിനിന് ടിക്കി ടാക്കാ, ദിദിയര്‍ ദഷാംപ്സിന്റെ ഫ്രാൻസിന് ഹൈ ഇന്റൻസിറ്റി ഫുട്ബോള്‍, മെസിയില്‍ കേന്ദ്രീകരിക്കുന്ന അര്‍ജന്റീന, ജര്‍മനിക്ക് ഗെഗെൻ പ്രേസിങ്ങ്…അങ്ങനെയെങ്കില്‍ ഡോണ്‍ കാര്‍ലോയുടെ ബ്രസീലിന്റെ ഐഡന്റിന്റി എന്താണ്. പെലെയുടെ കാലത്ത് ലോകം അത്ഭുതത്തോടെ വീക്ഷിച്ച ആ മനോഹരമായ ബ്രസീലിയൻ ഫുട്ബോള്‍ […]
Read more

ഗ്രൂപ്പ് ചാമ്പ്യന്മാരാവാൻ ഒരുങ്ങി യമാലും സംഘവും

ഗ്വാഡലഹാര: ഗ്രൂപ്പ് എച്ചിൽ ചാമ്പ്യന്മാരാവാൻ ഒരുങ്ങി സ്‌പെയ്ൻ ഇറങ്ങുന്നു. ലാറ്റിനമേരിക്കൻ വമ്പന്മാരായ ഉറുഗ്വായ് ആളാണ് എതിരാളികൾ. നാളെ പുലർച്ചെ 5.30 നാണ് മത്സരം. സൗദിക്കെതിരായ വലിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്പെയിൻ ഇറങ്ങുന്നത്. അതേസമയം, മുൻ മത്സരങ്ങളിൽ സമനില വഴങ്ങിയ ഉറുഗ്വായ്ക്ക് നോക്കൗട്ട് സാധ്യത നിലനിർത്താൻ ഈ കളിയിൽ വിജയം അനിവാര്യമാണ് കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ലമീൻ യമാൽ ഇറങ്ങി ഗോൾ സ്‌കോർ ചെയ്തത് സ്പെയ്നിനെ സംബന്ധിച്ച് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. കൂടാതെ സ്ട്രൈക്കെർ മൈക്കൽ ഒയാർസബാൽ […]
Read more

നാട്ടിൽ സൂപ്പർ മാർക്കറ്റ് തുടങ്ങി വൻതുക നേടി സോഫ്‍റ്റ്‍വെയർ എഞ്ചിനീയർ

തിരുവനന്തപുരം: പല മേഖലകളിലും ഇന്ന് ലേ ഓഫ് വ്യാപകമാണ്. വലിയ വലിയ കമ്പനികളിൽ നിന്നും നിരവധി ഐടി പ്രൊഫഷണലുകളെയാണ് പിരിച്ചുവിടുന്നത്. നമ്മുടെ ജോലിയും വരുമാന മാർ​ഗവും ഇല്ലാതെയാകുമ്പോൾ നാം തളർന്നുപോകുന്നതും നിരാശരാകുന്നതും സ്വാഭാവികമാണ്. എന്നാൽ, അവിടെ നിന്നും പിടിച്ചുകയറി തികച്ചും വ്യത്യസ്തമായൊരു വഴിയിലൂടെ വലിയ തുക സമ്പാദിക്കുന്നൊരു യുവാവിന്റെ അനുഭവമാണ് ഇത്. ശ്രീലങ്കയിൽ നിന്നുള്ള ഈ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തന്റെ ഗ്രാമത്തിൽ ഒരു ചെറിയ സൂപ്പർമാർക്കറ്റ് ആരംഭിക്കുകയാണ് ചെയ്തത്. ജോലി പോയപ്പോൾ പെട്ടെന്ന് തോന്നിയ ഒരു ഐഡിയ […]
Read more

മേഘാലയയിൽ നിന്ന് കഞ്ചാവ് പാഴ്സൽ അയച്ച കേസിൽ സാഹസികമായി പിടികൂടി എക്സൈസ്

പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് പിടികൂടി. 20 ഓളം നായ്ക്കളുടെ സംരക്ഷണതയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് എക്സൈസ് പിടികൂടിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി ജിജിറ്റ് (19) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിലാണ് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയിൽ നിന്നും കഞ്ചാവ് പാഴ്സലായി എത്തിയത്. സംഭവത്തിൽ കൊല്ലങ്കോട് സ്വദേശി ആർ. സഞ്ജയും സഹോദരൻ ആർ. രാഹുലും എക്സൈസ് പിടിയിലായിരുന്നു. ചോദ്യം […]
Read more

മാങ്കൂട്ടത്തിലിന് എതിരെ നാദിറ

കൊച്ചി : ജലപീരങ്കിയിൽ മലിന ജലം ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബി​ഗ് ബോസ് താരം നാദിറ മെഹ്റിൻ. നിങ്ങളുടെ സമരകാലത്ത് ജലപീരങ്കി ഏറ്റപ്പോൾ അത് മലിനജലമായിരുന്നെങ്കിൽ അതിൽ നിന്നും ദുർഗന്ധം വമിക്കുന്ന മണമാണെന്നും ശരീരത്തിന് ദോഷമാണെന്നും എന്തുകൊണ്ട് നിങ്ങൾ മാധ്യമങ്ങളോടോ മന്ത്രിസഭയിലോ ചൂണ്ടി കാണിച്ചില്ലെന്ന് നാദിറ ചോദിക്കുന്നു. താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന […]
Read more

ബസിൽ നഗരംചുറ്റി വിജയ്

ചെന്നൈ: പുത്തൻ ബസിൽ കന്നിയാത്രക്കാരനായി നഗരംചുറ്റി മുഖ്യമന്ത്രി ജോസഫ് വിജയ്. വ്യാഴാഴ്ച രാവിലെ തമിഴ്നാട് സർക്കാർ പുതുതായി വാങ്ങിയ 300 ബസുകളുടെ ഫ്‌ലാഗ് ഓഫ് നിർവഹിച്ചശേഷമാണ് വിജയ് തന്റെ മണ്ഡലമായ പെരമ്പൂരിലേക്കുള്ള ’29 സി’ നമ്പർ ബസിൽ കയറിയിരുന്ന് യാത്രക്കാരന്റെ വേഷമണിഞ്ഞത്. ബസിൽ വിജയ് നഗരംചുറ്റി. തന്റെ മൊബൈൽ ഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തി. കണ്ടക്ടറെ പിടിച്ച് അടുത്തിരുത്തി ടിക്കറ്റെടുത്തു. മറ്റുയാത്രികരെ അഭിവാദ്യം ചെയ്തു. വിജയിന്റെ ബസ് യാത്രയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പുത്തൻ ബസുകൾ […]
Read more

Recent News