ബസിൽ നഗരംചുറ്റി വിജയ്

ചെന്നൈ: പുത്തൻ ബസിൽ കന്നിയാത്രക്കാരനായി നഗരംചുറ്റി മുഖ്യമന്ത്രി ജോസഫ് വിജയ്. വ്യാഴാഴ്ച രാവിലെ തമിഴ്നാട് സർക്കാർ പുതുതായി വാങ്ങിയ 300 ബസുകളുടെ ഫ്‌ലാഗ് ഓഫ് നിർവഹിച്ചശേഷമാണ് വിജയ് തന്റെ മണ്ഡലമായ പെരമ്പൂരിലേക്കുള്ള ’29 സി’ നമ്പർ ബസിൽ കയറിയിരുന്ന് യാത്രക്കാരന്റെ വേഷമണിഞ്ഞത്. ബസിൽ വിജയ് നഗരംചുറ്റി. തന്റെ മൊബൈൽ ഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തി. കണ്ടക്ടറെ പിടിച്ച് അടുത്തിരുത്തി ടിക്കറ്റെടുത്തു. മറ്റുയാത്രികരെ അഭിവാദ്യം ചെയ്തു. വിജയിന്റെ ബസ് യാത്രയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പുത്തൻ ബസുകൾ നിരത്തിലിറക്കിയതിനെക്കാൾ ആളുകൾ അഭിനന്ദിച്ചത് അതേ ബസിൽ ആദ്യ യാത്രചെയ്യാനുള്ള വിജയിന്റെ തീരുമാനത്തെയാണ്.

Leave a Reply

Your email address will not be published. Required fields are marked *