ബംഗാൾ: പശ്ചിമ ബംഗാളിൽ തകർന്നടിഞ്ഞതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിലും കനത്ത തിരിച്ചടി. പാർട്ടി സ്ഥാപകയും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയതായി പാർട്ടിക്കുള്ളിലെ വിമത വിഭാഗം പ്രഖ്യാപിച്ചു. ഹൗറ സെൻട്രലിൽ നിന്നുള്ള മുതിർന്ന എംഎൽഎ അരൂപ് റോയിയെ പാർട്ടിയുടെ പുതിയ അധ്യക്ഷനായി വിമതർ ചേർന്ന യോഗം തെരഞ്ഞെടുക്കുകയായിരുന്നു. മമതയെ മാറ്റിയതിന് തൊട്ടുപിന്നാലെ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും വിമത ക്യാമ്പ് വ്യക്തമാക്കി. മമത ബാനർജി തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട വൻ പരാജയത്തിന് പിന്നാലെയാണ് പാർട്ടിയിൽ ഈ പിളർപ്പ് രൂപപ്പെട്ടത്.
മമതയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു?
