മാങ്കൂട്ടത്തിലിന് എതിരെ നാദിറ

കൊച്ചി : ജലപീരങ്കിയിൽ മലിന ജലം ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബി​ഗ് ബോസ് താരം നാദിറ മെഹ്റിൻ. നിങ്ങളുടെ സമരകാലത്ത് ജലപീരങ്കി ഏറ്റപ്പോൾ അത് മലിനജലമായിരുന്നെങ്കിൽ അതിൽ നിന്നും ദുർഗന്ധം വമിക്കുന്ന മണമാണെന്നും ശരീരത്തിന് ദോഷമാണെന്നും എന്തുകൊണ്ട് നിങ്ങൾ മാധ്യമങ്ങളോടോ മന്ത്രിസഭയിലോ ചൂണ്ടി കാണിച്ചില്ലെന്ന് നാദിറ ചോദിക്കുന്നു. താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന ആളാണ് രാഹുലെന്നും നാദിറ കുറ്റപ്പെടുത്തുന്നു.

എൽഡിഎഫ് കാലത്ത് പി എം ശ്രീ പദ്ധതി മരവിപ്പിക്കാൻ തീരുമാനിച്ചത് പ്രതിപക്ഷമായിരുന്ന കോൺഗ്രസിൻ്റെയോ അതിൻറെ ബഹുജന സംഘടനകളുടെയോ സമരത്തെ തുടർന്നല്ല. എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐയുടെ ശക്തമായ നിലപാടിനെ തുടർന്നായിരുന്നു. എന്നാൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ പി എം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ മുസ്ലിംലീഗിന്റെ നേതാവും മന്ത്രിയുമായ കെ എം ഷാജിയും മുസ്ലിം ലീഗും ഈ വിഷയത്തിൽ ഇന്ന് സ്വീകരിക്കുന്ന നിലപാട് എന്താണ്.. പത്തുവർഷത്തിനുശേഷമാണ് AISF -AIYFസമരം ചെയ്യുന്നത് എന്ന് പറയുന്ന രാഹുൽ മാങ്കൂട്ടത്തിലിനോട് ഒരു സംശയം ചോദിച്ചോട്ടെ.. പി എം ശ്രീ നിലപാടിനെതിരെ എൽഡിഎഫ് കാലത്ത് പ്രസ്താവന നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളും കെഎസ് യു കുഞ്ഞുങ്ങളും ഇന്ന് എവിടെയാണ്.. കൊടിമടക്കി തലയിണക്കീഴിൽ ഭദ്രമായി വെച്ചോ.എന്നും നാദിറ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *