ലഹരി വിരുദ്ധ ബോധവത്ക്കരണവും ഗോൾ ചലഞ്ചും സംഘടിപ്പിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് പുളിഞ്ഞാൽ ഗവ ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും തൂഫാൻ ഗോൾ ചലഞ്ചും സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിൽ ബോധവത്ക്കരണം നടത്തുക, കായികക്ഷമത പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത് കുമാർ അച്ചൂരാനംതൂഫാൻ ഗോൾ ചലഞ്ചും ലഹരി വിരുദ്ധ സെമിനാറും ഉദ്ഘാടനവും ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സ്‌മിത പി.പൗലോസ് അധ്യക്ഷയായ പരിപാടിയിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ വിജയികൾക്ക് സമ്മാന വിതരണം ചെയ്തു. എസ്.പി.സി […]
Read more

