ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ

ടെഹ്റാൻ: ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിയെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ. കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. തുടർന്ന് ഇറാൻ വീണ്ടും മുന്നറിയിപ്പ് ആവർത്തിച്ചു. നിശ്ചയിച്ച റൂട്ടിലൂടെ കപ്പലുകൾ പോകണമെന്നും മറിച്ചായാൽ സുരക്ഷാ ഗ്യാരണ്ടി ഉണ്ടാകില്ലെന്നും ഇറാൻ അറിയിച്ചു. ഉത്തരവാദിത്തം കപ്പൽ ഉടമകൾക്കും കമ്പനികൾക്കും കപ്പൽ കമാൻഡർമാർക്കും ആയിരിക്കുമെന്നും അറിയിച്ചു.

ഒമാൻ തീരത്താണ് കാർ​ഗോ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഇറാൻ അമേരിക്ക ധാരണയ്ക്ക് ശേഷം ആദ്യമായാണ് ആക്രമണമുണ്ടാവുന്നത്. ഒമാൻ തുറന്ന സുരക്ഷിത നാവിക പാതയ്ക്ക് എതിരെയാണ് ആക്രമണമുണ്ടായത്. ചരക്കുകപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് കേന്ദ്രം വിശദമാക്കുന്നത്. വ്യാഴാഴ്ച ഒമാന്റെ തെക്കുകിഴക്കൻ മേഖലയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ കപ്പലിന്റെ ബ്രിഡ്ജ് ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് അനദൊലു ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *