കാസർകോട്ടും കോഴിക്കോടും മഹിളാമോർച്ചയുടെ പ്രതിഷേധം

കാസർകോട്: സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി കോഴിക്കോട്, കാസർകോട് കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ച, ബിജെപി പ്രവർത്തകർ ബസിൽ കയറി പ്രതിഷേധിച്ചു. കാസർകോട് ടെർമിനൽ ഉപരോധിച്ച നേതാക്കളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രവർത്തകർ സമരം തുടരുന്നതായാണ് റിപ്പോർട്ട്.

ജില്ലാ നേതാക്കളെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോട് ടൗൺ പോലീസ് സ്‌റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. മെയ് മാസം 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. ഇന്ന് മെയ് 15 ആണെന്നും അതിനാൽ തീരുമാനം നടപ്പിലാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *