ഡൽഹി : ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭം ഫലം കണ്ടതിന് പിന്നാലെ ചർച്ചയായി രാഹുൽ ഗാന്ധിയുടെ പഴയ മുന്നറിയിപ്പ്. 2018 ലെ രാഹുൽ ഗാന്ധിയുടെ ട്വീറ്റാണ് ഈ സമയത്ത് ചർച്ചയാവുന്നത്. ചോദ്യ പേപ്പർ ചോർച്ചയുടെ തുടക്കം മാത്രമാണിത്, ആവർത്തിക്കും എന്ന മുന്നറിയിപ്പുമായുള്ള ട്വീറ്റാണ് വീണ്ടും ചർച്ചയാവുന്നത്.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷകളെയും ഭാവിയെയുമാണ് തകർക്കുന്നതെന്ന് 2018 മാർച്ച് 29 ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.- ‘ . കോൺഗ്രസ് എപ്പോഴും നമ്മുടെ സ്ഥാപനങ്ങളെ സംരക്ഷിച്ചിട്ടേയുള്ളൂ. എന്നെ വിശ്വസിക്കൂ, ഇത് ഒരു തുടക്കം മാത്രമാണ്’. 36 ദിവസത്തെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത് രാഹുൽ ഗാന്ധിയുടെ പഴയ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകളാണ്.
ചർച്ചയായി രാഹുൽ ഗാന്ധിയുടെ പഴയ ട്വീറ്റ്
