അൽഫാമിന് ഇനി വിലയേറും

തിരുവനന്തപുരം: മലയാളികളുടെ പ്രിയവിഭവങ്ങളായ അൽഫാം, കുഴിമന്തി, കബാബ്, തന്തൂരി ചിക്കൻ തുടങ്ങിയവ വിലക്കയറ്റത്തിന്റെ ഭീഷണിയിൽ.ഇവയുടെ പാചകത്തിൽ പ്രധാന പങ്കുവഹിക്കുന്ന വിറകുകരിക്കുണ്ടായ ക്ഷാമവും വിലക്കയറ്റവുമാണ് പ്രതിസന്ധിയാകുന്നത്. കിലോയ്ക്ക് അഞ്ച് മുതൽ എട്ടു രൂപ വരെ വർധിച്ചതോടെ ജില്ലയിൽ കരിയുടെ ചില്ലറ വിൽപ്പന വില 40 രൂപയിലെത്തി. മുന്തിയ ഇനം കരിക്ക് കിലോയ്ക്ക് 50 രൂപ വരെയാണ് ഈടാക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ അൽഫാമിനും കബാബിനുമെല്ലാം വില വർധിപ്പിക്കേണ്ട സ്ഥിതിയാണെന്നാണ് ഹോട്ടൽ ഉടമകൾ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *