ഫുജൈറ : ഫുജൈറയിലെ വാദി വുറൈയ നാഷണൽ പാർക്ക് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ലോക പൈതൃകസമിതിയുടെ 48-ാമത് സമ്മേളനത്തിലാണ് 220 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം യുനെസ്കോ പട്ടികയിൽ ഇടംനേടിയത്. അൽ ഐൻ (2011), ഷാർജയിലെ ഫയാ പാലിയോലാൻഡ്‌സ്കേപ്പ് (2025) എന്നിവയ്ക്കുശേഷം യു.എ.ഇ.യിൽനിന്ന് ഈ പട്ടികയിൽ ഇടംനേടുന്ന മൂന്നാമത്തെ സ്ഥലമാണിത്. എന്നാൽ ‘പ്രകൃതിദത്തമായ അസാധാരണമൂല്യത്തിന്’ അംഗീകാരം ലഭിക്കുന്ന യു.എ.ഇ.യിലെ ആദ്യത്തെ സൈറ്റാണിത്.
ലോക പൈതൃക പട്ടികയിൽ ഇടംനേടി വാദി വുറൈയ
