ഡൽഹി : ആർത്തവസമയത്ത് ഗർഭപാത്രം ചുരുങ്ങുന്നതു കാരണം വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിലരിൽ വേദന അസഹ്യമായിരിക്കുമെങ്കിൽ ചിലരിൽ കാര്യമായ വേദനയില്ലാതെതന്നെ ആർത്തവം കടന്നുപോകാറുണ്ട്. കടുത്ത വേദനയുണ്ടെങ്കിൽ എൻഡോമെട്രിയോസിസ് പോലുള്ള പ്രശ്നങ്ങളാണോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. കാലങ്ങളായി ആർത്തവവേദനയുടെ തീവ്രത എത്രത്തോളമാണെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഹൃദയാഘാതത്തോളം വരുമെന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ അനെസ്തീഷ്യോളജിയിലും ഇന്റർവെൻഷനൽ പെയിൻ മെഡിസിനിലും ഫിസിഷ്യനായ ഡോ.കുനാൽ സൂദ് ഇതേക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ആർത്തവവേദന ഹൃദയാഘാത വേദനയ്ക്കു സമാനമാണെന്നു പറയുകയാണ് ഡോ.കുനാൽ സൂദ്. ആർത്തവ സമയത്തെ വയറുവേദന ഹൃദയാഘാതം ഉണ്ടാകുന്നതിന് തുല്യമായ വേദനയാണെന്ന് ലണ്ടൻ സർവകലാശാലയിലെ ഒരു പ്രൊഫസർ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർത്തവ വേദന ഗർഭപാത്രത്തിന്റെ സങ്കോചം മൂലമാണ് ഉണ്ടാകുന്നത്, ഇത് പ്രൈമറി അഥവാ സെക്കൻഡറി ഡിസ്മെനോറിയ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
Related Posts
അയിഷ പോറ്റിയുടെ തോൽവി; കോൺഗ്രസ് കമ്മിറ്റികൾ പിരിച്ച് വിട്ടു
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അയിഷ പോറ്റിയുടെ തോൽവിയിൽ കോൺഗ്രസിൽ അച്ചടക്ക നടപടി. എഴുകോൺ, നെടുവത്തൂർ മണ്ഡലം…
നൈജീരിയയിൽ സ്കൂളുകളിൽ ആക്രമണം; അമ്പതിലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി
അബുജ: നൈജീരിയയിലെ ബോർണോ സ്റ്റേറ്റിൽ വിവിധ സ്കൂളുകളിൽ ആക്രമണം. തോക്കുധാരികൾ നഗരത്തിലുള്ള മൂന്ന് സ്കൂളുകളിൽ നിന്ന് അമ്പതിലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി.…
വീണ്ടും മത്സരിക്കാന്‍ സ്റ്റാലിന്? തൃച്ചി ഈസ്റ്റില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഒരുങ്ങുന്നുവെന്ന് സൂചന. മുഖ്യമന്ത്രി വിജയ് രാജിവെച്ചാല്‍…
