വൺപ്ലസിന് പിന്നാലെ നത്തിങ്ങും പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അഭ്യൂഹം

ഡൽഹി : അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ വൺപ്ലസ് പിൻമാറുകയാണെന്ന അഭ്യൂഹത്തിന് പിന്നാലെ ബ്രിട്ടീഷ് സ്മാർട്ഫോൺ ബ്രാൻഡായ നത്തിങ്ങുമായി ബന്ധപ്പെട്ടും സമാനമായ വാർത്തകൾ വരുന്നു. വിവിധ രാജ്യങ്ങളിൽ നത്തിങ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നും കൂട്ടപ്പിരിച്ചുവിടൽ നടക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് കമ്പനി രംഗത്തെത്തി. പന്ത്രണ്ടിലധികം വിദേശ വിപണികളിൽ നിന്ന് നത്തിങ് പിന്മാറാൻ ആലോചിക്കുന്നുവെന്നും ലണ്ടൻ, ചൈന എന്നിവിടങ്ങളിലെ ഗവേഷണ വിഭാഗങ്ങളിൽ ഉൾപ്പെടെ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടുകയാണെന്നുമായിരുന്നു ഡിജിറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിന് പുറമെ നത്തിങ്ങിന്റെ പുതിയ നത്തിങ് ഫോൺ മോഡലിന്‍റെ വിപണിയിലെ പ്രകടനം മോശമാണെന്നും ആഗോള തലത്തിൽ ഇതുവരെ 20000 ഫോണുകൾ മാത്രമാണ് വിറ്റഴിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *