സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ വീണ്ടും ചോദ്യം ചെയ്യലിനെത്തി
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ എത്തിയത്. അല്‍പ സമയത്തിനകം ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു. വീണയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം നീണ്ടിരുന്നു. വീണ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇ ഡി ചോദ്യം ചെയ്യല്‍ നേരത്തെയാക്കിയത്. തിങ്കളാഴ്ച എത്താന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ച വീണ, നേരത്തെ ഹാജരാകാന്‍ സാധിക്കുമോ […]
Read more

