Category: Breaking News

പിണറായിക്കെതിരെ അഖിൽ മാരാർ

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയുടെ തട്ടിപ്പിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. നേരത്തെ ഇടത് മുന്നണി സർക്കാർ അധികാരത്തിൽ ഇരിക്കെ നടത്തിയ ആരോപണങ്ങൾ ഒരിക്കൽ കൂടി ആവർത്തിച്ചു കൊണ്ടാണ് അഖിൽ മാരാർ രംഗത്ത് വന്നിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഖിൽ മാരാരുടെ പ്രതികരണം. പ്രളയ ദുരിതാശ്വാസ നിധിയിൽ പിണറായി വിജയൻ തട്ടിപ്പ് നടത്തി എന്ന് തെളിവുകൾ സഹിതം പറഞ്ഞപ്പോൾ […]
Read more

കേരളം ഇരുട്ടിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ് ഉണ്ടായതായും ജൂൺ 30 വരെ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതായും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ പറഞ്ഞു. ജൂൺ ഒന്നിന് തന്നെ മൺസൂൺ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തി പ്രാപിക്കാത്തത് അന്തരീക്ഷ താപനില കുറയാത്തതിനും അതുവഴി വൈദ്യുതി ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനവിനും കാരണമായിട്ടുണ്ട്. നിലവിൽ ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. […]
Read more

മമതയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു?

ബംഗാൾ: പശ്ചിമ ബംഗാളിൽ തകർന്നടിഞ്ഞതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിലും കനത്ത തിരിച്ചടി. പാർട്ടി സ്ഥാപകയും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയതായി പാർട്ടിക്കുള്ളിലെ വിമത വിഭാഗം പ്രഖ്യാപിച്ചു. ഹൗറ സെൻട്രലിൽ നിന്നുള്ള മുതിർന്ന എംഎൽഎ അരൂപ് റോയിയെ പാർട്ടിയുടെ പുതിയ അധ്യക്ഷനായി വിമതർ ചേർന്ന യോഗം തെരഞ്ഞെടുക്കുകയായിരുന്നു. മമതയെ മാറ്റിയതിന് തൊട്ടുപിന്നാലെ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ പാർട്ടിയിൽ […]
Read more

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന ആളുകൾക്ക് നേരെ കാട്ടാന ചിന്നം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ വരവ് കണ്ട് ഭയന്നോടിയ ആളുകൾക്ക് പരിക്കേറ്റു. ഇടയാലത്ത്പറമ്പിൽ മധുവിന്റെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ബന്ധുക്കൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. മധുവിന്റെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഈ ബന്ധുക്കൾ. ചടങ്ങുകൾക്ക് ശേഷം രാത്രിയിൽ വീടിന് മുൻപിലെ റോഡിൽ നിന്ന് സംസാരിക്കുകയായിരുന്നു ഇവർ. ഈ സമയത്താണ് അപ്രതീക്ഷിതമായി കാട്ടാന ഇവരുടെ അടുത്തേക്ക് പാഞ്ഞെത്തിയത്. ആനയെ […]
Read more

സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ

ന്യൂഡൽഹി: ട്രെയിനുകളിൽ സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുള്ള കോച്ചുകളില്‍ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് കടുത്ത പിഴ ചുമത്താൻ ഇന്ത്യൻ റെയിൽവേ. ഇത്തരക്കാരിൽ നിന്ന് 2,500 രൂപ സ്പോട്ട് ഫൈൻ ഈടാക്കുന്ന പുതിയ നിയമം 2026 ജൂലൈ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളിലെ പൂവാലശല്യവും അനധികൃത പ്രവേശനവും തടയുന്നതിനുമാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ കർശന നടപടി. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സാധുവായ അനുമതിയില്ലാതെ ലേഡീസ് കോച്ചുകളിൽ പ്രവേശിക്കുന്ന പുരുഷന്മാരിൽ നിന്ന് റെയിൽവേ […]
Read more

കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം

കൊച്ചി: കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുകാരനായ യുവാവിനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. അങ്കണവാടിയിൽ സ്ഥിരമായി എത്തിയിരുന്ന യുവാവാണ് പ്രതി. പെൺകുട്ടി ശുചിമുറിയിൽ പോകുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ പ്രതി ഒളിവിൽ ആണെന്നും ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Read more

ലക്ഷ്മി പ്രിയയ്ക്ക് നടി ഉഷയുടെ മറുപടി

കൊച്ചി : ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി നടി ഉഷ. കഴിഞ്ഞ ദിവസം തനിക്കും പൊന്നമ്മ ബാബുവിനും ലക്ഷ്മി പ്രിയ ഒരു മെസേജ് അയച്ചുവെന്നും അതാണ് അവർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നതെന്നും ഉഷ പറയുന്നു. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടാണ് അതിനെ കാണുന്നതെന്ന് ഉഷ പരിഹസിച്ചു. അൻസിബയുടെ നിലപാടാണ് ശരിയെന്നും ഞങ്ങൾ അവളെ ചേർത്തുപിടിച്ചുവെന്നും ഉഷ പറഞ്ഞു. ലക്ഷ്മി പ്രിയയെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ടെന്നും ഉഷ കൂട്ടിച്ചേർത്തു.
Read more

ലക്ഷ്മി പ്രിയയ്ക്കെതിരെ നീന കുറുപ്പും മായ വിശ്വനാഥും

കൊച്ചി : താരസംഘടനയായ ‘അമ്മ’യിലെ ഭരണ സമിതി രാജിവച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടിമാരായ നീന കുറുക്കും മായ വിശ്വനാഥും. ഒപ്പം ലക്ഷമി പ്രിയയ്ക്ക് എതിരെയും ഇവർ രം​ഗത്ത് എത്തി. ലോകത്തുള്ള എല്ലാവർക്കും നാറ്റമാണ് ലക്ഷ്മി പ്രിയയെന്നും അവരിനി പുതിയ കഥകളുമായി വരുമെന്നും മായ വിശ്വനാഥ് പരിഹസിച്ചു. അവള്‍ക്ക് തന്നെ മനസിലായി അവള്‍ക്ക് എന്താണ് കിട്ടാന്‍ പോകുന്ന ശിക്ഷ എന്നതെന്നും അതുകൊണ്ടാണ് അവള്‍ രാജിവച്ചതെന്നും ലക്ഷ്മി പ്രിയയുടെ പേരെടുത്ത് പറയാതെ നീന കുറുപ്പ് പറഞ്ഞു. “ആ സ്ത്രീ വരാന്‍ […]
Read more

ലോകകപ്പിലെ ആദ്യ ജയവുമായി ഈജിപ്ത്

വാൻകൂവർ: ഗ്രൂപ് ജിയിൽ ന്യൂസിലൻഡിനെ തോല്പിച്ച് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഈജിപ്തിന്റെ വിജയം. ബെൽജിയം ഇന്നലെ സമനിലയിൽ കുരുങ്ങിയതോടെ ഗ്രൂപ്പ് ജിയിൽ ഒന്നാമതാണ് ഇപ്പോൾ ഈജിപ്ത്. ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കൂടിയായിരുന്നു ഇന്ന് സലയും സംഘവും നേടിയത്. കളിതുടങ്ങി പതിനഞ്ചാം മിനിറ്റിൽ ഫിൻ സർമാന്റെ ഗോളിലൂടെ ന്യൂസിലാൻഡ് ആയിരുന്നു ലീഡ് നേടിയത്. ആദ്യ പകുതിവരെ തങ്ങളുടെ ലീഡ് നിലനിർത്താൻ സാധിച്ച ന്യൂസിലാൻഡ് അമ്പത്തിയെട്ടാം മിനിറ്റിലാണ് ഗോൾ വഴങ്ങുന്നത്. അമ്പത്തിയെട്ടാം മിനിറ്റിൽ മുസ്തഫ സീക്കോ ഈജിപ്‌തിനായി […]
Read more

ബെൽജിയത്തെ പൂട്ടിയ ഇറാൻ; ചോരാത്ത കൈകളുമായി അലിറെസ ബെയ്റൻവാണ്ട്

കാലിഫോർണിയ: ഗോൾഡൻ ജെനറേഷൻ പടിയിറങ്ങിത്തുടങ്ങിയെങ്കിലും ബെൽജിയത്തിൽ പ്രതിഭകൾക്ക് കുറവില്ല. ഗോൾ വല കാക്കാൻ തിബോ കുർട്ട്വ, മധ്യനിരയിൽ തിളങ്ങാൻ കെവിൻ ഡി ബ്രുയ്ൻ, കൂടെ ട്രോസാർഡ്, ടൈലമാൻസ്, ലുക്കാക്കു തുടങ്ങീ മത്സ്രഫലം മാറ്റിമറിക്കാൻ കെല്പുള്ള താരങ്ങൾ ബെൽജിയം സ്‌ക്വാഡിനുണ്ട്. എന്നാൽ ഗ്രൂപ്പി ജിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെൽജിയത്തെ പൂട്ടിയ ഇറാനിയൻ ഫുട്ബോൾ ആരാധകർ കണ്ടത്. ഗോൾ രഹിത സമനിലയാണ് ഇന്നലെ കാലിഫോർണിയയിൽ അരങ്ങേറിയത്. മത്സരത്തിലെ താരമായത് ഇറാൻ ഗോൾ കീപ്പർ അലിറെസ ബെയ്റൻവാണ്ട് എന്ന മുപ്പത്തിമൂന്നുകാരൻ. […]
Read more

Recent News