Category: Breaking News

വിദേശികൾക്ക് ഇനി സ്പോൺസറില്ലാതെ വിസ ലഭിക്കും

മസ്‌കത്ത്: വിദേശി നിക്ഷേപകർക്കും സ്വത്തുടമകൾക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ഒമാനിൽ പുതിയ റെസിഡൻസി നിയമ ഭേദഗതി പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം യോഗ്യരായ വിദേശ പൗരന്മാർക്ക് ഒമാനി സ്പോൺസറുടെ സഹായമില്ലാതെ തന്നെ റെസിഡൻസി പെർമിറ്റുകളും വിസയും സ്വന്തമാക്കാനാകും. റോയൽ ഒമാൻ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ ഹസൻ ബിൻ മൊഹ്‌സിൻ അൽ ഷുറൈഖി പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഒമാനിൽ കൂടുതൽ ബിസിനസ് സൗഹൃദ അന്തരീക്ഷമൊരുക്കുക, വിദേശികൾക്കായി വിസ നടപടിക്രമങ്ങൾ ലളിതമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Read more

ഒമാനിൽ പരമ്പരാഗത വിളവെടുപ്പ് കാലം സജീവമായി

മസ്‌കത്ത്: കത്തുന്ന വേനൽച്ചൂടിനെ സമൃദ്ധിയുടെ അനുഗ്രഹമാക്കി മാറ്റിക്കൊണ്ട് ഒമാന്റെ പരമ്പരാഗത വിളവെടുപ്പ് കാലമായ ‘അൽ ഖൈദ്’ രാജ്യത്തുടനീളം സജീവമായി. കഠിനമായ ചൂടുള്ള നാളുകളാണെങ്കിലും ഒമാനി കർഷകർക്ക് ഇത് കൊയ്ത്തുത്സവത്തിന്റെ കാലമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈത്തപ്പഴം, മാമ്പഴം, മറ്റ് സീസണൽ പഴങ്ങൾ എന്നിവ പാകമായി വിളവെടുപ്പിന് തയ്യാറാകുന്നത് ഈ സമയത്താണ്. വേനൽച്ചൂട് കൂടുന്നതിനനുസരിച്ച് ഈത്തപ്പഴത്തിന്റെ മധുരവും വർധിക്കുമെന്നതാണ് ഈ കാലയളവിന്റെ പ്രധാന സവിശേഷത. പച്ച നിറത്തിലുള്ള ഈത്തപ്പഴങ്ങൾ മഞ്ഞയോ ചുവപ്പോ നിറമായി മാറി പകുതി പാകമാകുന്ന ‘റുത്താബ്’ […]
Read more

ഒമാനിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ വകാൻ ഗ്രാമം വൻ വികസനത്തിലേക്ക്

മസ്‌കത്ത്: ഒമാനിലെ പർവത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വകാൻ ഗ്രാമം വലിയ വികസന മാറ്റങ്ങളിലേക്ക് ചുവടുവെക്കുന്നു. സഞ്ചാരികൾക്ക് വകാനിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി 6.99 മില്യൺ റിയാൽ ചെലവഴിച്ചുള്ള പുതിയ റോഡ് നിർമാണ കരാറിന് അംഗീകാരമായി. ആകെ 8.7 കിലോമീറ്റർ നീളമുള്ള അത്യാധുനിക റോഡ് ശൃംഖലയാണ് പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്. തട്ടുതട്ടായുള്ള മനോഹരമായ കൃഷിയിടങ്ങളും തണുത്ത കാലാവസ്ഥയും കൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ വകാനിലേക്ക്, പുതിയ റോഡ് വരുന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് ഇരട്ടിയാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വകാൻ, അൽ ഫവാര […]
Read more

പി ആൻഡ് ടി കോളനി പുനരധിവാസ ഫ്ലാറ്റ്: റിപ്പോർട്ട് ലഭിച്ചാൽ അടിയന്തര നടപടിയെന്ന് മന്ത്രി കെ എം ഷാജി

കൊച്ചിയിലെ തേവര പേരണ്ടൂർ കനാൽ തീരത്തെ പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി മുണ്ടംവേലിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം വാസയോഗ്യമല്ലെന്ന് ഐഐടി മദ്രാസിന്റെ റിപ്പോർട്ടിലില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിയമസഭയെ അറിയിച്ചു. ഐഐടി മദ്രാസിന്റെ സ്ട്രക്ചറൽ വെറ്റിംഗും സർക്കാർ സാങ്കേതിക അനുമതിയും ഉൾപ്പെടെ ആവശ്യമായ എല്ലാ അനുമതികളും ലഭ്യമാക്കിയ ശേഷമാണ് കെട്ടിടം നിർമിച്ചതും ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം 2024 ജനുവരി 30-ന് ഗുണഭോക്താക്കൾക്ക് കൈമാറിയതും. തുടർന്ന് മഴക്കാലത്ത് ചോർച്ചയും […]
Read more

സംസ്ഥാന ഡാറ്റയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷിതമാക്കുന്നതിന്  മുൻഗണന: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഡാറ്റയുടെയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നത് സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്നും സൈബർ ഭീഷണികളെ നേരിടാൻ ശക്തമായ സുരക്ഷാ ചട്ടക്കൂടുകൾ അനിവാര്യമാണെന്നും വ്യവസായ-വിവര സാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘സംസ്ഥാന ഡാറ്റയ്ക്കായുള്ള സൈബർ സുരക്ഷാ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല കൺസൾട്ടേറ്റീവ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഡിജിറ്റൽ ഭരണസംവിധാനങ്ങളും ഓൺലൈൻ സർക്കാർ സേവനങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ റാൻസംവെയർ ആക്രമണങ്ങൾ, ഡാറ്റ ചോർച്ചകൾ, ഫിഷിംഗ് തട്ടിപ്പുകൾ, നിർണായക ഡിജിറ്റൽ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങൾ […]
Read more

ഇനി BJPക്ക് കരുത്ത് കൂടും

ന്യൂഡൽഹി : ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയ്ക്ക് കനത്ത തിരിച്ചടി. പാർട്ടിയുടെ ആറ് എംപിമാർ ശിവസേനയുടെ ഏകനാഥ് ഷിൻഡെ പക്ഷത്തിൽ ചേർന്നു . ലോക്‌സഭയിൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് ഇതോടെ കരുത്ത് വർധിച്ചു. മഹാരാഷ്ട്രയിൽ ഷിൻഡെ-ബിജെപി സഖ്യസർക്കാരിനും പുതിയ മാറ്റം നേട്ടമാകും. പ്രതിപക്ഷ പാർട്ടികൾ ഓരോന്നായി ഇല്ലാതാക്കുന്നതാണ് ദേശീയ രാഷ്ട്രീയത്തിലെ പുതിയ കാഴ്ച. ദിവസങ്ങളായി ശിവസേനയിൽ വിമതസ്വരം ശക്തമാണ്. എംപിമാർ ഷിൻഡെ പക്ഷത്തേക്ക് മാറുമെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇത് തടയാൻ ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽ ആകെ […]
Read more

VD ഇന്ന് എല്ലാത്തിനും മറുപടി നൽകും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകും. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാകും മുഖ്യമന്ത്രി, ഇക്കാര്യത്തിൽ സർക്കാരിന്റെ ഔദ്യോഗിക നിലപാട് അറിയിക്കുക. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിക്കെതിരെ കോൺഗ്രസിലും യു ഡി എഫിലും വലിയ രീതിയിലുള്ള അതൃപ്തിയും തർക്കങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രഖ്യാപനത്തിൽ സർക്കാർ എന്തെങ്കിലും തിരുത്തലുകൾ വരുത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. വി എം […]
Read more

ഇനി മത്സരിക്കാനില്ലെന്ന് അൻസിബ

കൊച്ചി: താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ഇനി മത്സരിക്കില്ലെന്ന് വ്യക്തമാക്കി നടി അൻസിബ ഹസ്സൻ. സോഷ്യൽ മീഡിയയിലൂടെയാണ് അൻസിബ ഏക്കറിയാം വ്യക്തമാക്കിയത്. പ്രിയപ്പെട്ടവരേ, എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എൻ്റെ ഏറ്റവും വലിയ പുരസ്കാരം. ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ […]
Read more

നിയമസഭയിൽ വിജയ് സ്റ്റാർ

ചെന്നൈ : തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌യും പ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ അത്യന്തം നാടകീയമായ വാക്ക് പോര്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും മകൻ ഉദയനിധി സ്റ്റാലിനെയും കടുത്ത ഭാഷയിൽ വിമർശിച്ച വിജയ്, കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവി പരാമർശിച്ചാണ് പരിഹാസം ഉന്നയിച്ചത് . മുൻ സർക്കാർ നടത്തിയ അഴിമതികൾ തന്റെ സർക്കാർ ആവർത്തിക്കില്ലെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ വെറുതെ വിടില്ലെന്നും വിജയ് സഭയിൽ പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിജയ് തന്റെ പ്രശസ്തമായ […]
Read more

തൃണമൂലിന് പുതിയ ഭാരവാഹികൾ

ബംഗാൾ : ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നതിനിടെ പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ച് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. മമത തന്നെയാണ് ടി.എംസിയുടെ ദേശീയ ചെയർപഴ്സനെന്നു വ്യക്തമാക്കി പുതിയ ഭാരവാഗി പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. 20ൽ അധികം എം.പിമാരും എം.എൽ.എമാരുടെ ഒരു വിഭാഗവും വിമത ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് മമതാ വിഭാഗത്തിന്റെ നിർണായക നീക്കം. കഴിഞ്ഞ ദിവസം വിമതരായ എം.പി-എംഎൽഎ വിഭാഗം കൊൽക്കത്തയിൽ പ്രത്യേക സമ്മേളനം ചേർന്നു സമാന്തര സംഘടനാ ഘടന പ്രഖ്യാപിച്ചിരുന്നു. ആ സമ്മേളനത്തിൽ […]
Read more

Recent News