Category: Breaking News

ഗസ്സയിലേക്ക് 786 ടൺ ഭക്ഷ്യവസ്തുക്കളും ദുരിതാശ്വാസ സാമഗ്രികളും എത്തിച്ച് യുഎഇ

ദുബൈ: ഫലസ്തീൻ ജനതയ്ക്ക് ആശ്വാസമായി യുഎഇയുടെ മാനുഷിക സഹായ ദൗത്യം തുടരുന്നു. ‘ഓപ്പറേഷൻ ചൈവൽറസ് നൈറ്റ് 3’ പദ്ധതിയുടെ ഭാഗമായി ഈ ആഴ്ച മാത്രം 64 ട്രക്കുകളിലായി 786 ടൺ ഭക്ഷ്യവസ്തുക്കളും താൽക്കാലിക പാർപ്പിടങ്ങൾക്കായുള്ള സാമഗ്രികളുമാണ് ​ഗസ്സയിലെത്തിച്ചത്. ഈജിപ്തിലെ അൽ അരിഷിലുള്ള യുഎഇ മാനുഷിക സഹായ സംഘം ഗസ്സയിലെ ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ വിലയിരുത്തി നിരന്തരമായി ദുരിതാശ്വാസ സാമഗ്രികൾ തയ്യാറാക്കി അയക്കുന്നുണ്ട്. ഗസ്സയിലെ യഥാർത്ഥ ഗുണഭോക്താക്കൾക്ക് സഹായം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിപുലമായ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. […]
Read more

6.2 ലക്ഷം ടൺ ഉൽപാദനം; സൗദി വിപണികളിൽ തണ്ണിമത്തൻ തരം​ഗം

റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാല പഴവർ​ഗങ്ങളിൽ ഒന്നാമനായി തണ്ണിമത്തൻ വിപണി കീഴടക്കുന്നു. പ്രതിവർഷം 6.2 ലക്ഷം ടണ്ണിലധികം ഉൽപാദനത്തോടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സീസണൽ കാർഷിക വിളകളിലൊന്നായി തണ്ണിമത്തൻ മാറിയിരിക്കുകയാണ്. വേനൽച്ചൂട് കടുക്കുന്നതോടെ തണ്ണിമത്തന്റെ ആവശ്യകതയും വർധിക്കുകയാണ്. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ, അൽ-ജൗഫ്, അൽ ബഹ, മദീന, അൽ ഖസീം, തബൂക്ക്, ഹാഇൽ, അസീർ, ജിസാൻ എന്നിവയാണ് തണ്ണിമത്തൻ ഉൽപാദിപ്പിക്കുന്ന പ്രധാന മേഖലകൾ. ഉപഭോഗത്തിന് പുറമെ, ഭക്ഷ്യ സംസ്കരണ വ്യവസായ മേഖലകളിലും വലിയ രീതിയിൽ ഉപയോഗിക്കുന്നതിനാൽ […]
Read more

ഖത്തർ റാസ് ലഫാൻ സ്ഫോടനം; 54 പേർക്ക് പരിക്കേറ്റു

ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് 54 പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. അപകടത്തിൽ 18 പേരെ കാണാതായതായും മന്ത്രാലയം വ്യക്തമാക്കി. ഇവർക്കായുള്ള വിപുലമായ തെരച്ചിൽ പുരോഗമിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റവരുടെ ആകെ എണ്ണം 54 ആയതായും മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെ ബർസാൻ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് സ്ഫോടനവും തീപിടുത്തവുമുണ്ടായത്. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്ന ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ വിശദീകരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ ശക്തമാക്കാൻ ആഭ്യന്തര […]
Read more

യുഎഇയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുംദിവസങ്ങളിൽ, പ്രത്യേകിച്ച് ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാനും കനത്ത മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലകളിൽ പെയ്ത മഴ കടുത്ത വേനൽച്ചൂടിൽ നിന്ന് വലിയ ആശ്വാസമായിരുന്നു. ഖോർഫക്കാന്റെ മലനിരകളിൽ കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങളും […]
Read more

ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഭൂരിഭാഗം ഹാജിമാരും നാട്ടിലേക്ക് മടങ്ങി

റിയാദ്: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഭൂരിഭാഗം ഹാജിമാരും നാട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. ജിദ്ദ വിമാനത്താവളം വഴിയുള്ള തീർഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിച്ചു. മലയാളി ഹാജിമാരിൽ പകുതിയിലധികം പേരും നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. ഹജ്ജ് അവസാനിച്ച് 3 ആഴ്ച പിന്നിടുമ്പോൾ 93,456 ഹാജിമാരാണ് നാട്ടിലേക്ക് മടങ്ങിയത്. വിവിധ എംബാർക്കേഷൻ പോയിന്റുകളിലേക്ക് 320 വിമാന സർവീസുകളാണ് ഇതുവരെ നടത്തിയത്. കൊച്ചിയിലേക്കുള്ള മുഴുവൻ തീർഥാടകരും നാട്ടിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെ മദീന വിമാനത്താവളം വഴിയായിരുന്നു അവസാന വിമാനം. 20 വിമാനങ്ങളിലായി 8,000ത്തോളം […]
Read more

വിജയിക്ക് എതിരെ ഡീൻ കുര്യാക്കോസ്

ചെന്നൈ : മുല്ലപ്പെരിയാർ ഡാമിന്റെ ഉയരം കൂട്ടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നിലപാടിനെതിരെ ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. മുല്ലപ്പെരിയാറിന്റെ ഉയരം കൂട്ടണം വിജയിയുടെ നിലപാട് നിരാശജനകമാണെന്നും ഇത് കേരളത്തിന് എതിരാണെന്നും എംപി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും കേരളത്തിലെ ജനങ്ങൾ ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. 142 അടിയിൽ നിന്നും 152 അടിയാക്കി ജലനിരപ്പ് ഉയർത്തണമെന്ന് നിലപാട് സുപ്രിംകോടതി പോലും അനുവദിക്കാത്തതാണ്. അതാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്. ഗവൺമെൻറ് തലത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാകണം. […]
Read more

KPCC അധ്യക്ഷൻ ഷാഫി പറമ്പിൽ?

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം. അവകാശവാദവുമായി മുതിർന്ന നേതാവും എംപിയുമായ രാജ്മോൻ ഉണ്ണിത്താൻ രംഗത്തെത്തി. പ്രവർത്തകരുടെ വികാരവും സംഘടനാ പരിചയവും പരിഗണിക്കണമെന്ന് ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. നേതൃത്വ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുന്ന വ്യക്തിക്കായിരിക്കണം മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയായതോടെ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇനി ആരാകും പുതിയ അധ്യക്ഷൻ എന്ന ചോദ്യം സജീവമായിരിക്കെയാണ് ഉണ്ണിത്താന്റെ രംഗപ്രവേശം. പുനഃസംഘടനയുടെ ഭാഗമായി […]
Read more

സർക്കാറിനെതിരെ സിറോ മലബാർ സഭ

തിരുവനന്തപുരം: മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്. ലഹരി വ്യാപിപ്പിക്കുന്ന നയം സ്വീകാര്യമല്ലെന്നും വീര്യം കുറഞ്ഞത് എന്ന പേരിൽ എല്ലാവർക്കും മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തൂഫാൻ പോലുള്ള പരിപാടികളെ ഇത് പിന്നോട്ടടിപ്പിക്കും. തീരുമാനം പുനഃപരിശോധിക്കണം. കഴിഞ്ഞ സർക്കാർ ചെയ്ത തെറ്റ് തെറ്റെന്ന് പറയാൻ കഴിയണം. ആ നയത്തിൻറെ മറവിൽ പുതിയ സർക്കാർ മദ്യമൊഴുക്കരുതെന്നും അദ്ദേഹം പറഞ്ഞു. റബ്ബറിൻറെ താങ്ങ് വില കൂട്ടിയത് അഭിനന്ദനാർഹമായ കാര്യമാണ്. 200ൽ നിന്ന് […]
Read more

തമിഴ്നാട്ടിൽ അമോണിയ ചോർച്ച; മരണം ഏഴായി, നിരവധി പേർ ആശുപത്രിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിങ് യൂണിറ്റിൽ ഉണ്ടായ അമോണിയ വാതകച്ചോർച്ചയിൽ മരണം ഏഴായി. നിരവധി പേർ ആശുപത്രിയിൽ. മരിച്ചവരെല്ലാം ഇതരസംസ്ഥാനക്കാരാണ്. വാതകചോർച്ച ഉണ്ടാകുമ്പോൾ ഏകദേശം 120 ഓളം ഇതരസംസ്ഥാന ജീവനക്കാർ ഫാക്ടറി പരിസരത്ത് ഉണ്ടായിരുന്നു. പൊലീസ്, ഫയർ ഫോഴ്സ്, റവന്യൂ, ഹെൽത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടത്തിൻ്റെ അഭ്യർത്ഥനപ്രകാരം, ആരക്കോണത്തുനിന്നുള്ള എൻഡിആർഎഫിൻ്റെ പ്രത്യേക സംഘത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി വിജയ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ രൂപീകരിച്ചു. 24 മണിക്കൂറിനകം പ്രാഥമിക […]
Read more

മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്

അബുദാബി: യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞിനും ഈ ആഴ്ച അവസാനത്തോടെ താപനില കുറയാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നത് മൂലം തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തിങ്കളാഴ്ച രാജ്യത്ത് പൊതുവെ […]
Read more

Recent News