Category: Breaking News

ഒമാനിൽ ഇനി ‘ബൂട്ട് ഫ്രൂട്ടിന്റെ’ വിളവെടുപ്പുകാലം

മസ്കത്ത്: ഒമാനിലെ മലനിരകളിലും ഉയർന്ന പാറക്കെട്ടുകളിലും സ്വാഭാവികമായി വളരുന്നതാണ് ബൂട്ട് എന്നറയിപ്പെടുന്ന പഴം. ജബൽ ഷംസിലെയും പരിസരങ്ങളിലെയും ഗ്രാമങ്ങളിൽ ഈ പഴത്തിന്റെ വിളവെടുപ്പുകാലമാണിപ്പോൾ. ജബൽ ഷംസ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കിടയിൽ ഈ പഴത്തിന് ആവശ്യക്കാരും കൂടുതലാണ്. പ്രാദേശികമായി ‘ബൂട്ട്’ എന്ന് വിളിക്കുന്ന കാട്ടുപ്പഴത്തിന്റെ വിളവെടുപ്പുകാലം സാധാരണയായി ജൂൺ മാസത്തിൽ ആരംഭിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് സജീവമാകുക. വേനൽക്കാലത്ത് ഒമാനിലെ മറ്റ് പ്രദേശങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമ്പോൾ, ഉയർന്ന പ്രദേശമായ ജബൽ ഷംസിലും ജബൽ അഖ്ദറിലും അനുഭവപ്പെടുന്ന തണുപ്പുള്ള കാലാവസ്ഥയാണ് […]
Read more

മക്കയടക്കമുള്ള പ്രദേശങ്ങളിൽ പൊടിക്കാറ്റ് ശക്തം

റിയാദ്: മക്കയടക്കമുള്ള സൗദിയുടെ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന മുന്നറിയിപ്പുമായി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ജിസാൻ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ മഴയായിരിക്കും. മഴക്കൊപ്പം ഇടിമിന്നലുമെത്തുമെന്നും മുന്നറിയിപ്പുണ്ട്. സൗദിയിൽ വരും ദിവസങ്ങളിൽ ചൂട് കനക്കും. മക്ക, മദീന എന്നീ പുണ്യനഗരങ്ങളിലാണ് പൊടിക്കാറ്റ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിലെ തീരദേശ മേഖലകളെയാണ് പൊടിക്കാറ്റ് ശക്തമാക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത ഉണ്ട്. ചിലയിടങ്ങളിൽ കാറ്റുമെത്തും. ജിസാൻ, അസീർ, അൽ ബഹ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലും […]
Read more

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും

അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നൽകിവരുന്ന പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഈ മാസം അവസാനം തുടർച്ചയായി അഞ്ച് ദിവസം താൽക്കാലികമായി നിർത്തിവെക്കും. യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങളുടെ കരാർ പുതിയ ഏജൻസിക്ക് കൈമാറുന്നതിന്‍റെ ഭാഗമായാണ് ഈ തടസ്സം. ജൂലൈ 1 മുതൽ യുഎഇയിലുടനീളമുള്ള ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ് ചുമതല പ്രമുഖ യാത്രാ ഗ്രൂപ്പായ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ഏറ്റെടുക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ ഏജൻസിയിലേക്കുള്ള മാറ്റത്തിന്‍റെ […]
Read more

കാറിന്‍റെ ചില്ലുകളിൽ സ്റ്റിക്കർ പതിച്ചാൽ 900 റിയാൽ വരെ പിഴ

റിയാദ്: ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനങ്ങളുടെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നതിനെതിരെ ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റിക്കറുകൾ പതിക്കുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. കാറിന്‍റെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിയന്ത്രണങ്ങൾ ഗതാഗത വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന രീതിയിൽ, വാഹനത്തിെൻറ പിൻവശത്തെ വിൻഡോകളിൽ 30 ശതമാനം വരെ മാത്രമേ കൂളിങ് സ്റ്റിക്കറുകൾ പതിക്കാൻ പാടുള്ളൂ. […]
Read more

അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിച്ച് കുവൈത്ത്

കുവൈത്ത് : ഇന്ത്യൻ എംബസി സംഘടിപ്പിച്ച 12-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷം ബുലെവാർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നു. ‘ആരോഗ്യകരമായ വാർദ്ധക്യത്തിനായി യോഗ’ എന്ന ആശയത്തെ ആസ്പദമാക്കി ജൂൺ 19 മുതൽ 21 വരെ നടക്കുന്ന മൂന്ന് ദിവസത്തെ യോഗോത്സവത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നയതന്ത്ര പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക നേതാക്കൾ, വിദ്യാർത്ഥികൾ, യോഗ അഭ്യസകർ എന്നിവരടക്കം 2,200-ലധികം പേർ കൂട്ടായ യോഗാഭ്യാസത്തിൽ പങ്കെടുത്തു. കുവൈത്ത് യോഗ കമ്മിറ്റി പ്രസിഡന്റ് പത്മശ്രീ ശൈഖ ഷൈഖ അൽ സബാഹ്, […]
Read more

യുഎഇ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ കമ്പനി ചുമതലയേൽക്കും

അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ നടപടികളുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനവുമായി ഇന്ത്യൻ എംബസി. സേവനങ്ങൾ നൽകുന്നതിനായി പുതിയ കമ്പനി ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സേവനം നൽകുന്ന ബിഎൽഎസ് കേന്ദ്രങ്ങൾ ജൂൺ 25 മുതൽ പുതിയ അപ്പോയിൻമെന്റുകൾ നൽകുന്നത് നിർത്തലാക്കുമെന്നാണ് എംബസി അറിയിക്കുന്നത്. അടിയന്തിര സേവനങ്ങൾക്കായി താല്ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൂൺ 26 മുതൽ 30 വരെ അടിയന്തിരമായി പാസ്‌പോർട്ട്, വിസ സേവനങ്ങൾ ആവശ്യമുള്ളവർക്ക് ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് സേവനങ്ങൾ […]
Read more

പശ്ചിമേഷ്യയിലെ സംഘർഷം മൂലം യുഎഇയിൽ കുടുങ്ങിയവർക്ക് പ്രഖ്യാപിച്ച ഗ്രേസ് പീരിയഡ് ജൂലൈ 9 വരെ

ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും വിമാന സർവീസുകളിലെ തടസ്സവും കാരണം യുഎഇയിൽ കുടുങ്ങിപ്പോയവർക്ക് പ്രഖ്യാപിച്ച 30 ദിവസത്തെ ഗ്രേസ് പീരിയഡ് ആനുകൂല്യം ജൂലൈ 9 വരെ പ്രയോജനപ്പെടുത്താമെന്ന് അധികൃതർ. വിസ കാലാവധി കഴിഞ്ഞവർക്കും അനുമതിയില്ലാതെ രാജ്യത്ത് തുടരുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. ജൂൺ 10 മുതൽ തന്നെ ഈ ഗ്രേസ് പീരിയഡ് ആരംഭിച്ചുകഴിഞ്ഞു. സംഘർഷം മൂലമുണ്ടായ യാത്രാതടസ്സങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ മാർച്ചിലാണ് യുഎഇ ആദ്യമായി ഇളവുകൾ പ്രഖ്യാപിച്ചത്. ഈ ഇളവുകളാണ് ഇപ്പോൾ ജൂലൈ 9 വരെ നീട്ടി നൽകിയിരിക്കുന്നത്. […]
Read more

ഫിഫ ലോകകപ്പ് 2026: ജർമ്മനിയുടെ രണ്ട് ഗോളുകൾ നിഷേധിച്ചു

ടൊറന്റോ: ഫിഫ ലോകകപ്പ് 2026 ലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ നാല് തവണ ലോകചാമ്പ്യന്മാരായ ജർമ്മനിയെ ഞെട്ടിച്ച് ഐവറി കോസ്റ്റ്. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഐവറി കോസ്റ്റ് 1-0 ന് മുന്നിലാണ്. മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സി നേടിയ തകർപ്പൻ ഗോളിലൂടെയാണ് ഐവറി കോസ്റ്റ് മത്സരത്തിൽ അപ്രതീക്ഷിത ലീഡ് സ്വന്തമാക്കിയത്. മത്സരത്തിന്റെ 15-ാം മിനിറ്റിൽ ജർമ്മൻ ഡിഫെൻഡർ നിക്കോ ഷ്ലോട്ടർബെക്കിന് പരിക്കേറ്റത് ജർമ്മനിക്ക് തിരിച്ചടിയായി. എന്നാൽ പ്രാഥമിക […]
Read more

നാടകീയതകൾക്കൊടുവിൽ ഐവറി കോസ്റ്റിനെ വീഴ്ത്തി ജർമ്മനി നോക്കൗട്ടിൽ

ടൊറന്റോ: ഫിഫ ലോകകപ്പ് 2026 ലെ ഗ്രൂപ്പ് ഇ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെതിരെ ജർമ്മനിക്ക് തകർപ്പൻ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവോടെ ജർമ്മനി വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ ജർമ്മനി ടൂർണമെന്റിന്റെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കി. മത്സരത്തിന്റെ തുടക്കം മുതൽ ജർമ്മനിയാണ് ആധിപത്യം പുലർത്തിയത്. എന്നാൽ ആദ്യ പകുതി ജർമ്മനിക്ക് കടുത്ത നിർഭാഗ്യത്തിന്റേതായിരുന്നു. 21-ാം മിനിറ്റിൽ […]
Read more

മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ടീമുകളുടെ നോക്കൌട്ട് മോഹത്തെ പെരുവഴിയിലാക്കുമോ?

ന്യൂയോര്‍ക്ക്: ഗ്രൂപ്പ് ഘട്ടത്തില്‍ കിട്ടുന്ന മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ടീമുകളുടെ നോക്കൌട്ട് മോഹത്തെ പെരുവഴിയിലാക്കുമോ? ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്ന് തുല്യ പോയിന്റ് എങ്കില്‍ നോക്കൌട്ടിലെത്താന്‍ എന്തൊക്കെ പരിഗണിക്കും. നോക്കാം ഫിഫയുടെ സങ്കീര്‍ണമായ നിയമങ്ങള്‍. 12 ഗ്രൂപ്പുകള്‍. 48 ടീമുകള്‍. ആദ്യ നോക്കൌട്ടിലേക്ക് 32 ടീമുകള്‍. 12 ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് യോഗ്യത. അതായത് 24 ടീമുകള്‍ക്ക്. ബാക്കി 8 ടീമുകള്‍ക്ക് കൂടി അവസരം. എല്ലാം ഗ്രൂപ്പുകളിലേയും ഏറ്റവും മികച്ച എട്ട് ടീമുകളാവും ഗ്രൂപ്പ് ഘട്ട കടമ്പ […]
Read more

Recent News