Category: Breaking News

കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി ആന്റണി തോമസ് അറസ്റ്റിലായി. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിലാണ് അതിക്രമം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് ബസിൽ കയറിയ യാത്രക്കാരിയാണ് അതിക്രമം നേരിട്ടത്. കൊല്ലം പോളയത്തോട് വെച്ച് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കോട്ടയത്തേക്ക് പോകുകയായിരുന്നു യുവതി. കഴക്കൂട്ടത്തുനിന്ന് ബസിൽ കയറിയ പ്രതി, ആദ്യം മോശം പരാമർശങ്ങൾ നടത്തുകയും പിന്നീട് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. യുവതി വിവരം അറിയിച്ചതിനെ തുടർന്ന് കണ്ടക്ടറും ഡ്രൈവർ […]
Read more

അമ്മയിൽ നാടകീയ രം​ഗങ്ങൾ, ഭരണ സമിതി രാജിവെച്ചു

കൊച്ചി: താരസംഘടന അമ്മയിൽ നാടകീയ രം​ഗങ്ങൾ. വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ അമ്മയുടെ ഭരണസമിതി രാജിവെച്ചു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അം​ഗങ്ങളും രാജിവെച്ചു. തുടർന്ന് അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും. പുതിയ കമ്മറ്റിയെ ഉടൻ തീരുമാനിക്കും. ഇന്ന് രാവിലെ തുടങ്ങിയ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് […]
Read more

ഏകാന്തത അകറ്റാൻ‌ എ.ഐ

ന്യൂഡൽഹി : ഉറക്കമില്ലാതെ കിടക്കുന്ന രാത്രികളിൽ ആരോടെങ്കിലും ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? മക്കളും കൊച്ചുമക്കളുമൊക്കെ ജോലിക്കായും പഠത്തിനായുമൊക്കെ പുറത്തേക്കുപോയശേഷം വീട്ടിൽ ഒറ്റയ്ക്കാകുന്ന നേരങ്ങളിൽ ഒന്നും രണ്ടും മിണ്ടിയിരിക്കാൻ ഒരാളുണ്ടായിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? കൊച്ചുമക്കളുടെ സംഭാഷത്തിൽ മനസ്സിലാക്കാത്ത വാക്കുകളുടെ അർഥം പറഞ്ഞുതരാൻ ഒരാളുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? പ്രായമാകുന്നതിനനുസരിച്ച് പതിയെ ജീവിതത്തിന്റെ ഭാഗമാകുന്ന ഒന്നാണ് ഏകാന്തത. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ദിവസം 15 സിഗരറ്റുകൾ വലിക്കുമ്പോഴുണ്ടാകുന്നത്ര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പറയുന്നത്.
Read more

സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗെല്ല; ഈ മാസം 133 രോഗബാധ, 5 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 13 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നാല്, മലപ്പുറം, കണ്ണൂർ മൂന്ന്, പാലക്കാട് രണ്ട്, കൊല്ലം ഒന്ന് എന്നിങ്ങിനെയാണ് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 133 രോഗബാധയും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 209 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (40), വയനാട് […]
Read more

ഈ വർഷം ആദ്യ പാദത്തിൽ 154 കോടി റിയാലിന്റെ വ്യാപാര മിച്ചം

മസ്കത്ത്: ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ഒമാന്റെ വിദേശ വ്യാപാര മേഖലയിൽ മികച്ച നേട്ടം. ഈ വർഷം മാർച്ച് അവസാനത്തോടെ രാജ്യത്തിന്റെ വ്യാപാര സന്തുലനത്തിൽ 154 കോടി ഒമാനി റിയാലിന്റെ മിച്ചം രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 153 കോടി റിയാലായിരുന്നു. ആഗോള വിപണിയിലെ പ്രതിസന്ധികൾക്കിടയിലും ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിച്ചതാണ് വ്യാപാര മിച്ചം ഉയർത്തി […]
Read more

അടുത്ത ആഴ്ച താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

കുവൈത്ത്: വാരാന്ത്യത്തിൽ കുവൈത്തിന്റെ തീരപ്രദേശങ്ങളിൽ ഈർപ്പം ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. വെള്ളി, ശനി ദിവസങ്ങളിൽ തുടരുന്ന തെക്കുകിഴക്കൻ കാറ്റ് ചൂട് വർധിപ്പിക്കും. ഞായറാഴ്ച മുതൽ മിതമായതോ ശക്തമായതോ ആയ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും തിങ്കളാഴ്ച വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മരുഭൂമി പ്രദേശങ്ങളിലും തുറന്ന സ്ഥലങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ വീണ്ടും താപനില ഉയരുമെന്നും പരമാവധി താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ടെന്നും […]
Read more

രജിസ്‌ട്രേഷൻ വകുപ്പിന് ബജറ്റിൽ 27.7 കോടി രൂപ; തീർപ്പുകൽപ്പിക്കലുകളും ഡിജിറ്റൽ പരിഷ്കാരങ്ങളും സമയബന്ധിതമാക്കുമെന്ന് മന്ത്രി ഒ.ജെ ജനീഷ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ രജിസ്‌ട്രേഷൻ വകുപ്പിന്റെ പ്രവർത്തനക്ഷമതയും ജനസൗഹൃദ സേവനങ്ങളും വർധിപ്പിക്കുന്നതിനായി 27.7 കോടി രൂപ വകയിരുത്തിയത് വകുപ്പിന്റെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്കും ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾക്കുമാണ് ഈ തുക വിനിയോഗിക്കുക. ഭൂമിയുടെ ന്യായവില വിപണി യാഥാർഥ്യങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്രമായി പരിഷ്‌കരിക്കാൻ ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. നിലവിലുള്ള എല്ലാ ന്യായവില അപ്പീലുകളും പ്രത്യേക അദാലത്തുകളിലൂടെ ഈ വർഷം […]
Read more

ബജറ്റ് 2026: സമഗ്ര വികസനത്തിന് കരുത്തേകി ബജറ്റ്- പുതുയുഗ കേരളത്തിന്റെ റോഡ്‌മാപ്പ്

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനും ദീർഘകാല വികസനത്തിനും സാമൂഹിക ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സമഗ്ര കാഴ്ചപ്പാടാണ് ബജറ്റ് 2026-27 മുന്നോട്ടുവെക്കുന്നത്. സാമ്പത്തിക വെല്ലുവിളികളെ അതിജീവിച്ച് നിക്ഷേപം, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് പുതിയ ദിശാബോധം നൽകുന്ന വികസന അജണ്ടയാണ് ഈ ബജറ്റിന്റെ അടിത്തറ. ആധുനിക സാങ്കേതികവിദ്യ, വൻകിട നിക്ഷേപങ്ങൾ, വിജ്ഞാന സമ്പദ്‌വ്യവസ്ഥ, സാമൂഹിക സുരക്ഷ, പരിസ്ഥിതി ഉത്തരവാദിത്തം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് കേരളത്തെ ആഗോള നിലവാരത്തിലുള്ള വികസന […]
Read more

പുതിയ തീരുമാനവുമായി രമേഷ് പിഷാരടി

പാലക്കാട്: നടനും എംഎൽഎയുമായി രമേഷ് പിഷാരടിയുടെ പുതിയ തീരുമാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പൊതുപരിപാടികളിൽ മെമെന്റോ, പൊന്നാട, ബൊക്കെ ഒന്നും തനിക്ക് വേണ്ടെന്നും നിർബന്ധമെങ്കിൽ പുസ്തകങ്ങൾ തന്നാൽ മതിയെന്നും പിഷാരടി പറയുന്നു. താൻ ആ പുസ്തകങ്ങൾ വായിക്കുകയും അവ വായനശാലയ്ക്ക് നൽകാമെന്നും രമേഷ് പിഷാരടി പറയുന്നു. “പുതിയ തീരുമാനം. മെമെന്റോ, പൊന്നാട, ബൊക്കെ എന്നിവ എനിക്ക് തരുന്നത് ഒഴിവാക്കാം.ഒരു മാസം കുറഞ്ഞത് 50 പൊതുപരിപാടികളിൽ എങ്കിലും എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്നുണ്ട്. ഇവയിലേതെങ്കിലും ഒന്നോ മൂന്നും ചേർന്നോ […]
Read more

റിയാദിൽ നിന്ന് ദുബൈയിലേക്ക് പ്രതിദിന സർവീസുകൾ ആരംഭിച്ച് റിയാദ് എയർ

റിയാദ്: സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ, റിയാദിനും ദുബൈക്കുമിടയിൽ പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ചതായി റിപ്പോർട്ട്. ആധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 14:05-ന് പുറപ്പെട്ട ആദ്യ വിമാനം പ്രാദേശിക സമയം വൈകുന്നേരം 17:00 ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. തിരികെയുള്ള വിമാനം ദുബൈയിൽ നിന്ന് വൈകുന്നേരം 18:30-ന് പുറപ്പെട്ട് രാത്രി 19:20-ന് റിയാദിൽ […]
Read more

Recent News