Category: Breaking News

കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാരങ്ങൾ: ജൂൺ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:കേരള ഫോക്‌ലോർ അക്കാദമി 2025 വർഷത്തെ വിവിധ പുരസ്‌കാരങ്ങൾക്കായി നാടൻ കലാകാരന്മാരിൽ നിന്നും ഗവേഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജൂൺ 30-നകം അക്കാദമി ഓഫീസിൽ ലഭിക്കണം. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷത്തെ പ്രവർത്തനങ്ങളാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുന്നത്. 65 വയസ് പൂർത്തിയായവർ, നാടൻ കലാരംഗത്ത് 30 വർഷത്തിലധികമായി ആചാര്യസ്ഥാനം അലങ്കരിക്കുന്നവർ, മുൻവർഷങ്ങളിൽ അക്കാദമിയുടെ ഏതെങ്കിലും അവാർഡിന് അർഹരായവർ എന്നിവർക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാം. നാടൻ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 20 വർഷത്തെ […]
Read more

ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിൽ; നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യം

തിരുവനന്തപുരം: കേരളത്തിൽ ആധാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമാക്കുന്നതിനായി സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തിൽ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ ഐ.ടി. മിഷൻ, കുട്ടികളുടെ ആധാർ രജിസ്‌ട്രേഷൻ, നിർബന്ധിത ബയോമെട്രിക് പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 1. കുട്ടികളുടെ ആധാർ രജിസ്‌ട്രേഷൻ (0 -5 വയസ്സ്) നവജാത ശിശുക്കൾ ഉൾപ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാർ എന്റോൾമെന്റ് ചെയ്യാവുന്നതാണ്. കുട്ടികളുടെ എന്റോൾമെന്റ് സമയത്ത് […]
Read more

ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച കോസ്‌മെറ്റോളജി യൂണിറ്റും സെക്കൻഡറി പാലിയേറ്റീവ് വാർഡും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച കോസ്‌മെറ്റോളജി യൂണിറ്റും സെക്കൻഡറി പാലിയേറ്റീവ് വാർഡും ഉദ്ഘാടനം ചെയ്തു. രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. ദീപ്തി […]
Read more

സഹകരണ മേഖലയ്ക്ക് 114 കോടി; പബ്ലിക് കോ-ഓപ്പറേറ്റീവ് പാർട്ണർഷിപ്പ് വരുന്നു

തിരുവനന്തപുരം: സഹകരണ മേഖലയിൽ (കോ-ഓപ്പറേഷൻ) 2026-27 സംസ്ഥാന ബഡ്ജറ്റിൽ 114.44 കോടി രൂപയും എക്സൈസിന് 23.31 കോടി രൂപയുമാണ് നീക്കി വെച്ചിട്ടുള്ളത്. സഹകരണ മേഖലയിൽ പി.സി.പി. (പൊതു സഹകരണ പങ്കാളിത്തം) പദ്ധതികൾ ആരംഭിയ്ക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സംയുക്തമായി അടിസ്ഥാന സൗകര്യങ്ങൾ, പൊതുസേവനങ്ങൾ, സാമ്പത്തിക വികസന പ്രവർത്തനങ്ങൾ എന്നിവ ജനങ്ങൾക്ക് ലഭ്യമാക്കുന്ന വികസന മാതൃകയാണ് പബ്ലിക് കോ-ഓപ്പറേറ്റീവ് പാർട്ട്ണർഷിപ്പ് (PCP). ഈ മാതൃകയിൽ സർക്കാർ, ധനസഹായം, ഭൂമി, നയപരമായ പിന്തുണ, സാങ്കേതിക മാർഗ്ഗനിർദ്ദേശം […]
Read more

വായനയാണ് വിജ്ഞാന വിസ്ഫോടന കാലത്തെ ഏറ്റവും വലിയ കരുത്ത്: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിജ്ഞാനലോകത്തിൽ സ്വയം നവീകരിക്കാനും പുതിയ അറിവുകൾ ആർജിക്കാനും വായന അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.  വിജ്ഞാന വിസ്ഫോടന കാലത്തെ ഏറ്റവും വലിയ കരുത്താണ് വായനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, വിവര പൊതുജന സമ്പർക്ക വകുപ്പുകളുടേയും സഹകരണത്തോടെ പി എൻ ഫൗണ്ടേഷൻ കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച 31-ാം ദേശീയ വായനോത്സവത്തിന്റെ ഭാഗമായ വായനാദിനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ പുസ്തകവും അറിവിന്റെ പുതിയ ലോകങ്ങളിലേക്കുള്ള വാതിലുകളാണ്. മനുഷ്യനെ കൂടുതൽ സമ്പന്നനാക്കുന്ന […]
Read more

നിയമസഭാ ലൈബ്രറി പുസ്തക പ്രദർശനം തുടങ്ങി

തിരുവനന്തപുരം: വായന ദിനത്തിന്റെ ഭാഗമായി നിയമസഭ ലൈബ്രറിയിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, നിയമസഭ സെക്രട്ടറി ഷാജി സി ബേബി തുടങ്ങിയവർ പങ്കെടുത്തു. ജൂൺ 24 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിലാണ് പുസ്തക പ്രദർശനം.
Read more

ബജറ്റിൽ തൊഴിൽ മേഖലയ്ക്ക് 650.46 കോടി

തിരുവനന്തപുരം: 2026-27 പുതുക്കിയ സംസ്ഥാന ബജറ്റിൽ തൊഴിൽ മേഖലയ്ക്കും തൊഴിലാളി ക്ഷേമത്തിനുമായി 650.46 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാന വിഹിതത്തിന്റെ ആദ്യഘട്ടമായി 1422.60 കോടി രൂപയും ബജറ്റിൽ മാറ്റിവച്ചു. ഗിഗ്, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കും. ഐ.ടി. ഉൾപ്പെടെയുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ മാനസിക-ശാരീരിക ആരോഗ്യം മുൻനിർത്തി ‘ഓഫീസ് വെൽനസ്’ പദ്ധതികളും നടപ്പാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖ വികസനങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന പുതിയ നിർമാണ-വാണിജ്യ മേഖലകളിലെ തൊഴിലവസരങ്ങളിൽ അതത് തീരപ്രദേശങ്ങളിലെ ജനങ്ങൾക്ക് തൊഴിൽ […]
Read more

ഗ്രന്ഥശാലകൾ പുതിയ തലമുറയ്‌ക്ക് ആകർഷകമാകും വിധം മാറ്റിത്തീർക്കണം: മന്ത്രി പി. സി. വിഷ്ണുനാഥ്‌

തിരുവനന്തപുരം: ഗ്രന്ഥശാലകൾ പുതിയ തലമുറയ്‌ക്ക് ആകർഷകമാകും വിധം മാറ്റിത്തീർക്കണമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്‌. വായനാദിനാചരണത്തോടനുബന്ധിച്ച് സാംസ്കാരിക വകുപ്പിന് കീഴിലുള്ള ‘കഫേ ബുക്ക് മാർക്ക്’ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. വായിക്കുന്നവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. കേരളത്തിൽ പുസ്തക പ്രസാധകരുടെയും വായനക്കാരുടെയും എണ്ണത്തിൽ വരുന്ന വർധനവ് ഇതിനു തെളിവാണ്. പുതിയ കാലത്ത് യുവതലമുറയുടെ വായനാശീലങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. എഐ (AI) സാങ്കേതികവിദ്യ എല്ലാ മേഖലകളിലും കടന്നുവരുമ്പോഴും, സർഗാത്മകമായ എഴുത്തിനോ കലാപ്രവർത്തനങ്ങൾക്കോ പകരമാകാൻ അതിന് ഒരിക്കലും സാധിക്കുമെന്ന് […]
Read more

പനിച്ചുവിറച്ച് കേരളം, ആശങ്കയായി ഷിഗെല്ലയും ഡെങ്കിയും

തിരുവനന്തപുരം : മഴക്കാലമായതോടെ കൊതുകുകൾ പെരുകുകയും ജലജന്യ രോഗങ്ങൾ വ്യാപിക്കുകയും ചെയ്തതോടെ കേരളം പനിച്ചുവിറയ്ക്കുകയാണ്. ശുചീകരണപ്രവർത്തനങ്ങളിലുണ്ടായ പാളിച്ചകളും രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്നു. ഡെങ്കിപ്പനിയും ഷിഗല്ലയും സംസ്ഥാനത്ത് വ്യാപകമാവുകയാണ്. ഇതിനൊപ്പം നിപ, ചിക്കുൻഗുനിയ, ഇൻഫ്‌ളുവൻസ, മലേറിയ തുടങ്ങിയ രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ചികിത്സാകേന്ദ്രങ്ങളിലുമായി ദിനംപ്രതി ആയിരക്കണക്കിന് പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ രോഗബാധിതരാകുന്നത് ആരോഗ്യവകുപ്പിന് കടുത്ത തലവേദന സൃഷ്ടിക്കുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, […]
Read more

സംസ്ഥാനത്ത് കുരങ്ങ് പനിയും അമീബിക് മസ്തിഷ്‌ക ജ്വരവും, ഒരു ഡെങ്കി മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഒരാൾ സംശയ പട്ടികയിലുണ്ട്. കുരങ്ങു പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്ക രോഗവും തിരുവനന്തപുരത് റിപ്പോർട്ട്‌ ചെയ്തു. നാല് മലേറിയ, 16 എലിപ്പനി, 68 ഡെങ്കി കേസുകളും സ്ഥിരീകരിച്ചു. തൃശ്ശൂർ നാട്ടികയിൽ ഡെങ്കിപ്പനി കാരണം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read more

Recent News