Category: Breaking News

കോഴിക്കോട്ട് നിപ ഭീതി അകലുന്നു

കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെകൂടി പരിശോധനാ ഫലം നെഗറ്റീവായി. രോഗലക്ഷണങ്ങൾ കുറഞ്ഞതോടെ രോഗിയെ ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ ഒൻപത് പേരിൽ ആറുപേർ ആശുപത്രി വിട്ടു. നിലവിൽ മൂന്നുപേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. അതേസമയം, നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിൽ വ്യാഴാഴ്ച പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം. നിലവിൽ 104 […]
Read more

എബോള വ്യാപനം; മുമ്പുണ്ടായതിനേക്കാൾ മൂന്നിരട്ടി കൂടുതൽ, കേസുകൾ 894 ആയി

ന്യൂഡൽഹി : ഡി.ആർ. കോംഗോയിലും ഉഗാണ്ടയിലുമുണ്ടായ എബോള വ്യാപനത്തിൽ ആദ്യ മാസത്തിൽമാത്രം 200-ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് ആഫ്രിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ& പ്രിവൻഷൻ. നിലവിൽ സ്ഥിരീകരിച്ച കേസുകൾ 894 ആയി. 2000-ൽ ഉഗാണ്ടയിലുണ്ടായ എബോള വ്യാപനത്തെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണ് ഇപ്പോഴത്തതേതെന്നും ആഫ്രിക്ക സിഡിസി അറിയിച്ചു. 2000-ത്തിൽ ഇതേ ഘട്ടത്തിൽ 281 കേസുകളാണ് ഉണ്ടായിരുന്നതെന്ന് ആഫ്രിക്ക സിഡിസിയിലെ മെഡിക്കൽ എപിഡെമിയോളജിസ്റ്റ് ഡോ. വെസാം മാങ്കൗല പറഞ്ഞു. കഴിഞ്ഞ ആഴ്ച മുതൽ കേസുകളുടെ എണ്ണത്തിൽ […]
Read more

മുട്ടത്തോടിൽ പോലും ഈഡിസ് വളരും, മലിനവെള്ളത്തിൽ ക്യൂലക്സ്

കണ്ണൂർ: കൊതുക് പരത്തുന്ന രോഗങ്ങൾ പ്രത്യേകിച്ചും ഡെങ്കിപ്പനി സംസ്ഥാനത്താകെ വ്യാപകമാകുകയാണ്. കൊതുകുകളുടെ സാന്ദ്രതയും പ്രജനനത്തോതും വളരെ കൂടുതലാണെന്നാണ് ജില്ലയിലെ വെക്ടർ കൺട്രോൾ വിഭാഗം നടത്തുന്ന ഫീൽഡ് സർവേ റിപ്പോർട്ട്. രോഗം പരത്തുന്ന കൊതുകിനെ തുരത്താൻ അധികൃതരും ജനങ്ങളും ഒന്നിച്ചിറങ്ങുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മലയോരത്തും ഇടനാടുകളിലും തീരദേശത്തുമെല്ലാം ഇവയുടെ സാന്ദ്രത വളരെ കൂടുതലാണ്. ഇതിനുപുറമേ, മലമ്പനി പരത്തുന്ന അനൊഫിലസ്, വെസ്റ്റ്നൈൽ പനി, ജപ്പാൻ ജ്വരം […]
Read more

ഹർജിയിൽ കേരളാ സ്റ്റോറി 2 നിർമാതാവിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: കേരളത്തെ അവഹേളിക്കുന്ന കേരളാ സ്‌റ്റോറി 2: ഗോസ് ബിയോണ്ട് എന്ന ബോളിവുഡ് ചിത്രത്തിന്റെ നിർമാതാവിന് നോട്ടീസയച്ച് കേരളാ ഹൈക്കോടതി. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ടും പേരിൽ നിന്ന് ‘കേരള’ത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള പുതിയ ഹർജിയിലാണ് നിർമാതാവായ വിപുൽ അമൃത്‌ലാൽ ഷായ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്. ചിത്രം ഇതിനകം പുറത്തിറങ്ങുകയും നിരവധി പേർ കാണുകയും ചെയ്തതിനാൽ ഹർജിക്ക് ഇനി പ്രസക്തിയുണ്ടോ എന്ന് വാദത്തിനിടെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു. […]
Read more

ഡിഎ കുടിശ്ശിക വരുത്തിയത് LDF സർക്കാർ, രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിഎ കുടിശ്ശിക കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ബജറ്റിൽ പരാമർശങ്ങളൊന്നുമില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തിൽ അതിരൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. പിണറായി വിജയൻ ഭരിച്ച 10 വർഷംകൊണ്ടാണ് കോടികളുടെ ഡിഎ കുടിശ്ശിക കേരളത്തിൽ ഉണ്ടായിരിക്കുന്നത്. അത് ചോദ്യംചെയ്യാനുള്ള അർഹത അദ്ദേഹത്തിനില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. “സമയാസമയത്ത് ഡിഎ കൊടുക്കാതെ ഇത്രയും കുടിശ്ശിക വരുത്തിയത് എൽഡിഎഫ് സർക്കാരാണ്. പത്ത് കൊല്ലം അധികാരത്തിൽ ഇരുന്ന് ഒഴിഞ്ഞപ്പോൾ പുതിയ സർക്കാരിനോട് ചോദിക്കുകയാണ് ഡിഎ കുടിശ്ശിക കൊടുക്കുന്നില്ലേ എന്ന്. ഇത് ആര് […]
Read more

കനത്ത ചൂടിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഒമാൻ പോലീസ്

മസ്കറ്റ്: ഒമാനിൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ചൂട് കാലത്ത് ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണം. ഉയർന്ന താപനില കാരണം വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ ഒരു കാരണവശാലും വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കരുതെന്നും പോലിസ് പറഞ്ഞു. വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് മെക്കാനിക്കൽ തകരാറുകളോ ഇന്ധന-ഓയിൽ ചോർച്ചയോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും എല്ലാ വാഹനങ്ങളിലും അഗ്നിശമന ഉപകരണങ്ങൾ കരുതണമെന്നും പോലിസ് […]
Read more

ഫർമസികൾ ധമാനിയുമായി ലിങ്ക് ചെയ്യണമെന്ന് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി

മസ്കറ്റ്: ഒമാനിൽ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഫാർമസികൾ ദേശീയ ആരോഗ്യ ഇൻഷുറൻസ് പ്ലാറ്റ്ഫോമായ ‘ധമാനി’യുമായി ഇലക്ട്രോണിക് ലിങ്കിങ് പൂർത്തിയാക്കണം. ജൂലൈ 15-നകം ഇലക്ട്രോണിക് ലിങ്കിംഗ് പൂർത്തിയാക്കണമെന്ന് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയാണ് നിർദ്ദേശിച്ചത്. ആരോഗ്യ ഇൻഷുറൻസ് സേവനദാതാക്കൾ പോളിസി പുറത്തിറക്കുന്ന തീയതി മുതൽ അതിന്റെ കാലാവധി അവസാനിക്കുന്നതു വരെ എല്ലാ ആരോഗ്യ ഇൻഷുറൻസ് ഇടപാടുകളും വിവര കൈമാറ്റങ്ങളും പ്ലാറ്റ്‌ഫോം വഴിയാണ് നടത്തേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഇൻഷുറൻസ് ഇടപാടുകൾ സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നടപടി നിർധിഷ്ട സമയത്തിനകം പൂർത്തിയാക്കണമെന്നും. പൂർത്തിയാക്കാത്ത […]
Read more

ട്രംപിന്റെ സമാധാന കരാർ മറ്റൊരു യുദ്ധത്തിന്റെ തുടക്കമോ?

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ഒപ്പുവെച്ച സമാധാന ഉടമ്പടിയെ 1919-ലെ ചരിത്രപ്രധാനമായ വേഴ്‌സായ് ഉടമ്പടിയോട് ഉപമിച്ചുകൊണ്ടുള്ള നിരീക്ഷകരുടെ വിലയിരുത്തലാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധയെ ആകർഷിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിക്കാൻ ഒപ്പുവെച്ച വേഴ്‌സായ് കരാർ പിൽക്കാലത്ത് രണ്ടാം ലോകമഹായുദ്ധത്തിന് വിത്തുപാകിയതുപോലെ, നിലവിലെ ഈ നീക്കവും വലിയൊരു പ്രതിസന്ധിയിലേക്ക് നയിക്കുമോ എന്ന ആശങ്കയാണ് നീരിക്ഷകർക്കുള്ളത്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിനും തിരഞ്ഞെടുപ്പിനും മുന്നോടിയായി ട്രംപ് രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്നുണ്ടെങ്കിലും, ഈ കരാർ ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകളോ ഇറാന്റെ ആണവ […]
Read more

ആഗോള മത്സരശേഷി സൂചികയിൽ സൗദിക്ക് 13-ാം സ്ഥാനം; നേട്ടം ഐഎംഡി പുറത്തുവിട്ട റിപ്പോർട്ടിൽ

റിയാദ്: അന്താരാഷ്ട്ര മാനേജ്‌മെന്റ് വികസന ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2026-ലെ വേൾഡ് കോമ്പറ്റിറ്റീവ്‌നെസ് ഇയർബുക്ക് റിപ്പോർട്ടിൽ സൗദിക്ക് മികച്ച നേട്ടം. ആഗോളതലത്തിൽ ഏറ്റവും മത്സരശേഷിയുള്ള 70 രാജ്യങ്ങളുടെ പട്ടികയിൽ 4 സ്ഥാനങ്ങൾ മുന്നേറി സൗദി 13-ാം സ്ഥാനത്തെത്തി. ഇതോടെ ജി20 രാജ്യങ്ങളുടെ കൂട്ടത്തിൽ അമേരിക്കക്കും ചൈനയ്ക്കും തൊട്ടുപിന്നിലായി മൂന്നാം സ്ഥാനം നിലനിർത്താനും സൗദിക്കായി. ഗവൺമെന്റ് കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത എന്നീ പ്രധാന മേഖലകളിൽ മറ്റ് എല്ലാ ജി20 രാജ്യങ്ങളെക്കാളും മികച്ച പ്രകടനമാണ് സൗദി കാഴ്ചവെച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാന ശിലകളായ […]
Read more

കുവൈത്തിൽ നിന്നുള്ള ഇന്ത്യൻ വിമാന സർവീസുകൾ ജൂലൈ 1 മുതൽ പുനരാരംഭിക്കുന്നു

കുവൈത്ത് : ഇറാൻ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ജൂൺ മൂന്നിന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്തിൽ നിന്നുള്ള ഇന്ത്യൻ വിമാന സർവീസുകൾ ജൂലൈ ഒന്ന് മുതൽ പുനരാരംഭിക്കുന്നു. പ്രമുഖ ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാല് വഴിയാണ് സർവീസുകൾ നടത്തുക. സ്‌കൂൾ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസി യാത്രക്കാർക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. ദിവസവും പുലർച്ചെ നാല് മണി മുതൽ […]
Read more

Recent News