സൗദിയിൽ മെയ് മാസത്തിലെ നിർമാണച്ചെലവ് 2.6% ഉയർന്നു

റിയാദ്: സൗദിയിൽ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 2026 മെയ് മാസത്തിൽ രാജ്യത്തെ നിർമാണച്ചെലവ് സൂചികയിൽ മുൻവർഷത്തെ അപേക്ഷിച്ച് 2.6 ശതമാനം വർധനവ് രേഖപ്പെടുത്തി. പാർപ്പിട മേഖലയിലും അല്ലാത്തതുമായ നിർമാണച്ചെലവുകൾ ഉയർന്നതും തൊഴിലാളികളുടെ കൂലി, യന്ത്രസാമഗ്രികളുടെ വാടക, ഊർജ്ജ ചെലവുകൾ എന്നിവ വർധിച്ചതുമാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയിൽ നിർമാണച്ചെലവ് സൂചികയിൽ 0.2 ശതമാനത്തിന്റെ നേരിയ പ്രതിമാസ വർധനവും ഉണ്ടായിട്ടുണ്ട്. 2023 ആണ് ഈ സൂചികയുടെ അടിസ്ഥാന വർഷമായി കണക്കാക്കുന്നത്. കണക്കുകൾ പ്രകാരം പാർപ്പിട ഇതര മേഖലയിലാണ് നിർമാണച്ചെലവ് കൂടുതൽ ഉയർന്നത്. അതേസമയം പാർപ്പിട നിർമാണ മേഖലയിൽ 2.5 ശതമാനം വർധനവാണ് രേഖപ്പെടുതിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *