മസ്കത്ത്: ഒമാനിലെ സൗത്ത് അൽ ശർഖിയയിൽ നഗരസൗന്ദര്യം നിലനിർത്തുന്നതിനും മുനിസിപ്പാലിറ്റി നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നീക്കം. വിവിധ വർക്ക്‌ഷോപ്പുകൾക്ക് മുന്നിലും പൊതുസ്ഥലങ്ങളിലും ദീർഘനാളായി ഉപേക്ഷിക്കപ്പെട്ട നിലയിലും ആക്രി രൂപത്തിലും കിടന്നിരുന്ന വാഹനങ്ങളിൽ അധികൃതർ ആദ്യഘട്ടമെന്ന നിലയിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ചു. ഇത്തരത്തിൽ വഴിയിൽ കിടക്കുന്ന പഴയ വാഹനങ്ങൾ പ്രദേശത്തിന്റെ പൊതുവായ ഭംഗിയെയും വൃത്തിയെയും മോശമായി ബാധിക്കുന്നുവെന്ന് മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി. നോട്ടീസ് ലഭിച്ച വാഹന ഉടമകൾ എത്രയും പെട്ടെന്ന് തങ്ങളുടെ വാഹനങ്ങൾ അവിടെ നിന്നും മാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം വാഹനങ്ങൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമപരവും ഭരണപരവുമായ നടപടികൾ നേരിടേണ്ടിവരുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
ഒമാനിലെ അൽ അഷ്ഖറയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ മുനിസിപ്പാലിറ്റി
