ന്യൂഡൽഹി : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ഡൽഹിയിൽ ഫ്ലെക്സുകൾ. ഇന്ത്യ സഖ്യത്തിന്റെ നിർണ്ണായക യോഗത്തിന് മുൻപായാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യത്തിലെ നേതാക്കളായ ശരദ് പവാർ, മമത ബാനർജി, ഉദയനിധി സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ സഖ്യത്തിൽ രാഹുൽ ഗാന്ധിക്കെതിരേ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലക്സ് ബോർഡുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡൽഹിയിൽ അശോക് റോഡിലടക്കമുള്ള നിരത്തുകളിൽ ബോർഡുകൾ സ്ഥാപിച്ചതായാണ് റിപ്പോർട്ട്. എം.കെ. സ്റ്റാലിൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പിണറായി വിജയൻ അടക്കമുള്ളവരുടെ ചിത്രങ്ങളോടു കൂടിയുള്ള വിമർശന ബോർഡുകളും വിവിധയിടങ്ങളിലായുണ്ട്.
രാഹുൽ ഗാന്ധിക്കെതിരേ ഫ്ളക്സ്
