അബുദാബി: യുഎഇയുടെ ഗതാഗത മേഖലയിൽ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ചു. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള ആദ്യഘട്ട സർവീസുകൾ ഈ വരുന്ന ജൂൺ 30-ന് ആരംഭിക്കും. വെറും ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ ഈ രണ്ട് എമിറേറ്റുകൾക്കുമിടയിലെ യാത്ര പൂർത്തിയാക്കും. അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നിർമ്മിച്ച പുതിയ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് ഈ പ്രഖ്യാപനമുണ്ടായത്. രാജ്യത്തെ വിവിധ പ്രധാന നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിച്ചുകൊണ്ട് ഘട്ടങ്ങളായാണ് പാസഞ്ചർ സർവീസ് വ്യാപിപ്പിക്കുന്നത്.
ഇത്തിഹാദ് റെയിലിന്‍റെ ആദ്യഘട്ട പാസഞ്ചർ സർവീസ് ജൂൺ 30 മുതൽ
