മുംബൈ: ഒടുവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരം കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം. ലക്നൗ സൂപ്പർ ജയന്റ്സ് നായകനായിരുന്ന റിഷഭ് പന്ത് തന്റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തി. പകരം ഡൽഹിയുടെ മുൻനിര സ്പിന്നർ കുൽദീപ് യാദവിനെ ലക്നൗവിന് നൽകിക്കൊണ്ടാണ് ഡൽഹി റിഷഭ് പന്തിനെ തിരികെ ടീമിലെത്തിച്ചത്. ഐപിഎൽ ഗവേണിങ് കൗൺസിൽ വാർത്താക്കുറിപ്പിലൂടെയാണ് ഈ മെഗാ ട്രേഡിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. തന്റെ മുൻ ടീമിലേക്ക് മടങ്ങിവരാൻ ഭീമമായ തുകയാണ് റിഷഭ് പന്ത് പ്രതിഫലയിനത്തില്‍ കുറവ് വരുത്തിയത്. രണ്ടു സീസണുകൾക്ക് മുൻപ് 27 കോടി രൂപയെന്ന റെക്കോർഡ് തുകയ്ക്കാണ് പന്തിനെ ലക്നൗ സ്വന്തമാക്കിയിരുന്നത്. എന്നാൽ ഡൽഹിയിലേക്ക് തിരിച്ചെത്തുമ്പോൾ പന്തിന് ലഭിക്കുക സീസണിൽ 15 കോടി രൂപ മാത്രമാണ്. അതായത് 12 കോടി രൂപ പ്രതിഫലയിനത്തില്‍ പന്തിന് നഷ്ടമാകും. മറുവശത്ത് 13.50 കോടി രൂപയുടെ കരാറിലാണ് കുൽദീപ് യാദവ് ലക്നൗവിലേക്ക് മാറുന്നത്.
12 കോടി ശമ്പളം കുറച്ച് റിഷഭ് പന്ത് വീണ്ടും ഡൽഹിയിൽ; കുൽദീപ് യാദവ് ലക്നൗവിൽ
