മനാമ: ഹോർമുസ് കടലിടുക്ക് യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ജിസിസി-യു.എസ് സംയുക്ത പ്രസ്താവന. ഇവിടെ യാതൊരുവിധ നികുതികളോ ഫീസുകളോ ഏർപ്പെടുത്താനോ, നിയന്ത്രണം സ്ഥാപിക്കാനോ ഉള്ള ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന് ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ചേർന്ന ജിസിസി-യു.എസ് മന്ത്രിതല യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനത്തിൽ കൂട്ടിച്ചേർത്തു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായിരുന്നു യോഗത്തിൽ അധ്യക്ഷത വഹിച്ചത്. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി എന്നിവരും മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
ഇറാന് കടുത്ത താക്കീതുമായി ജിസിസി-യു.എസ് സംയുക്ത പ്രഖ്യാപനം
