ഇതിലും ഭേദം CPMൽ ലയിക്കുന്നത്
കൊല്ലം: സി.പി.ഐ. കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമർശനം. കഴിഞ്ഞ സമ്മേളനത്തിൽ രൂപവത്‌കരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് എന്ന ഘടകം എന്തിനാണെന്ന് മുതിർന്ന നേതാവ് ചോദിച്ചു. പാർട്ടിയിൽ തിരുത്തൽ തുടങ്ങേണ്ടത് താഴെ ഘടകത്തിൽനിന്നല്ല മുകളിൽനിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ പാർട്ടി സി.പി.എമ്മിൽ ലയിക്കുന്നതാണ് നല്ലതെന്ന് മുതിർന്ന നേതാവ് പറഞ്ഞപ്പോൾ മറ്റുള്ളവർ മിണ്ടാതിരുന്നു. ജില്ലാ നേതൃത്വവുമായി അടുപ്പംപുലർത്തുന്ന കിഴക്കൻമേഖലയിലുള്ള കൗൺസിൽ അംഗവും സംസ്ഥാന നേതൃത്വത്തെ വിമർശിച്ചതായാണ് വിവരം. തിരഞ്ഞെടുപ്പ് വിശകലനം എന്ന അജൻഡ ഉൾപ്പെടുത്താതെ മെമ്പർഷിപ്പ് […]
Read more

