തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം പത്താം ദിവസത്തിലേക്ക് കടന്നതോടെ, കോൺഗ്രസ് അണികൾക്കിടയിൽ പ്രതിഷേധം പുകയുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ ബെന്നി ബഹനാൽ എം.പി.യെ തടയുന്ന സാഹചര്യമുണ്ടായി. പെരുമ്പാവൂർ മുടിക്കല്ലിൽ ഒരു പരിപാടിക്കെത്തിയ ബെന്നി ബഹനാൽ എം.പി.യെ യുവജനങ്ങളായ കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എം.പി.യുടെ നിലപാട് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തീരുമാനം വി.ഡി. സതീശന് എതിരാണെങ്കിൽ സംസ്ഥാനത്ത് കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി പ്രഖ്യാപനം പത്ത് ദിവസം വൈകുന്നത് വോട്ടർമാർക്കും പ്രവർത്തകർക്കും ഇടയിൽ വലിയ പരിഹാസത്തിന് ഇടയാക്കുന്നുണ്ട്. ‘നേതൃത്വമേ, ഞങ്ങൾ തലതാഴ്ത്തിയാണ് നടക്കുന്നത്’ എന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രവർത്തകർ പങ്കുവെക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ബെന്നി ബഹനാനെ തടഞ്ഞ് വി ഡി അനുകൂലികൾ
