മുള്ളൻപൂർ: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടം. രണ്ടാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 503 റൺസെന്ന നിലയിലാണ് ഇന്ത്യ. 26റൺസോടെ വാഷിംഗ്ടൺ സുന്ദറും 25 റൺസുമായി മാനവ് സുതാറും ക്രീസിൽ. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻറെയും റിഷഭ് പന്തിൻറെയും ധ്രുവ് ജുറെലിൻറെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യ സെഷനിൽ നഷ്ടമായത്. ഗിൽ 126 റൺസടിച്ചപ്പോൾ റിഷഭ് പന്ത് 81 റൺസിന് പുറത്തായി. 19 റൺസാണ് ജുറെൽ നേടിയത്.അഫ്ഗാന് വേണ്ടി മുഹമ്മദ് സലീം സഫി 4 വിക്കറ്റെടുത്തു.
അഫ്ഗാനിതിരെ 500 കടന്ന് ഇന്ത്യ, 6 വിക്കറ്റ് നഷ്ടം
