Category: Breaking News

സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് കെഎൻ ബാലഗോപാൽ

കൊച്ചി: സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിപിഎം വിട്ടവർക്ക് വ്യക്തി താൽപര്യമാണെന്നും രാഷ്ട്രീയ വഞ്ചന ജനം അംഗീകരിക്കില്ലെന്നും കെഎൻ ബാലഗോപാൽ മാധ്യങ്ങളോട് പറഞ്ഞു. കേന്ദ്ര സഹായത്തോടെ റബ്ബറിന്റെ താങ്ങുവിലെ കൂട്ടും എന്നാണ് പറഞ്ഞിരുന്നത്. കേന്ദ്രം സഹായിച്ചില്ല. പെൻഷൻ മുടക്കിയ യുഡിഎഫാണ് പെൻഷൻ 2500 ആക്കാത്തതിനെ വിമർശിക്കുന്നത്. കോൺഗ്രസിന്റെ ഗ്യാരണ്ടി കളിൽ ജനം വിശ്വസിക്കില്ലെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു. അതേസമയം, എൽഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടുമെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു. […]
Read more

ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ്

ടെഹ്റാൻ: ഇന്ന് ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കിടെ ഇറാനിലെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും അണിനിരക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാൻ കായിക യുവജന മന്ത്രാലയം ഉപ മന്ത്രി അലിറേസ റഹീമി. ഉച്ചയ്ക്ക് 2 മണിക്ക് രാജ്യത്തുടനീളമുള്ള വൈദ്യുതി നിലയങ്ങൾക്ക് മുന്നിൽ യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെയുള്ളവർ മനുഷ്യച്ചങ്ങല തീർക്കണമെന്നാണ് അലിറേസ റഹീമി ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബ് വച്ച് തകർക്കുമെന്ന യുഎസ് ഭീഷണിക്കെതിരെ പ്രതിഷേധിക്കാനാണ് ഈ […]
Read more

മുജ്തബ ഖമനെയി അബോധാവസ്ഥയിൽ

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖമനെയി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട് . ഇതോടെ രാജ്യത്തിന്റെ യഥാർത്ഥ നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പൂർണ്ണമായും ഏറ്റെടുത്തതായാണ് സൂചന. അലി ഖമനെയി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ അദ്ദേഹം ബോധരഹിതനാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഇറാന്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മുജ്തബ ഖമനെയി എവിടെ എന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിക്കുന്നത്. അതേസമയം […]
Read more

അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയാൻശ്രമിക്കുന്നു

ആലപ്പുഴ: അമ്പലപ്പുഴയിൽ സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കൾ വോട്ടർമാരെ തടയാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം. മുൻ നേതാവും അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. തന്നെ തോൽപ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടർമാരെ ബൂത്തിലെത്തിക്കാതിരിക്കാൻ ശ്രമിക്കുന്നു. അതിനാൽ അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.സി.പി.എം. ഏരിയ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കൽ കമ്മിറ്റിയംഗം, എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്. ഇവരെല്ലാവരും ചേർന്ന് വോട്ടർമാർ ബൂത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ ആരോപിക്കുന്നത്. […]
Read more

മോദിക്ക് ട്രംപിനെയും പിണറായിക്ക് മോദിയെയും പേടി

കൊണ്ടോട്ടി: അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ മോദി ഭയപ്പെടുന്നതുപോലെ പിണറായി വിജയൻ മോദിയെയും ഭയപ്പെടുന്നെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി സച്ചിൻ പൈലറ്റ് . കൊണ്ടോട്ടി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ടി.പി. അഷ്‌റഫലിയുടെ പ്രചാരണാർഥം ‘കൊണ്ടോട്ടി നെക്സ്റ്റ് കണക്ട് വിത്ത് സച്ചിൻ പൈലറ്റ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിദേശനയം അമേരിക്കൻ താത്പര്യങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ നീങ്ങുന്നത്. ലാവ്‌ലിൻ കേസ് ഇപ്പോഴും കോടതി മാറ്റിവെക്കുകയാണ്. രാജ്യത്തെ കോൺഗ്രസ് നേതാക്കളെ ഇ.ഡി. വേട്ടയാടുമ്പോൾ പിണറായിക്കെതിരേ ഒരു കേന്ദ്ര അന്വേഷണ ഏജൻസികളും നീങ്ങുന്നില്ലെന്നത് കാണേണ്ടതാണെന്നും സച്ചിൻ […]
Read more

അക്ഷയ് കുമാറിനെ ട്രോളി സോഷ്യൽ മീഡിയ

മുംബൈ: ബോളിവുഡിലെ സൂപ്പർസ്റ്റാർ അക്ഷയ് കുമാറിനെ ട്രോളി സോഷ്യൽ മീഡിയ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബൂത് ബഗ്ലയുടെ ട്രെയ്ലർ ലോഞ്ചിന് എത്തിയതായിരുന്നു അദ്ദേഹം. ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞു നിന്ന അദ്ദേഹത്തിന് സമീപകാലത്തു വലിയ വീഴ്ച ആയിരുന്നു നേരിടേണ്ടി വന്നത്. ചില സിനിമകൾ നല്ല രീതിയിൽ കളക്ഷൻ ഉണ്ടാക്കിയെങ്കിലും മറ്റു ചിലതിൽ മുടക്കിയ പണം പോലും തിരിച്ചു നേടാൻ കഴിഞ്ഞില്ല. ഈ പരാജയങ്ങളിൽ നിന്നും കരകയറാനായി പുതിയ സിനിമയുമായി എത്തിക്കുയാണ് അക്ഷയ് കുമാർ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബൂത് […]
Read more

ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, യുവതി പ്രവേശനം അനുവദിക്കരുത്

ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കുന്നതിനെ ശക്തമായി എതിർത്ത് കേന്ദ്രം. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്രം സുപ്രീം കോടതിയിൽ വാദം എഴുതിനൽകി.ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്, അതിനാലാണ് വിലക്കെന്ന് കേന്ദ്രം എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പ്രവേശന വിലക്ക്. പുരുഷന്മാരും സ്ത്രീകളും ഉൾപ്പടെയുള്ള ദശലക്ഷക്കണക്കിന് അയ്യപ്പഭക്തർ ഈ ആചാരം പാലിക്കുന്നുണ്ട്. ഒന്നോ രണ്ടോ പേർക്കുവേണ്ടി ഈ ആചാരത്തിൽ കോടതി ഇടപെടാൻ പാടില്ലെന്നും കേന്ദ്രം […]
Read more

മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്രിവാളിൻറെ അപേക്ഷയിൽ തിങ്കളാഴ്ച വാദം

ദില്ലി: മദ്യനയ അഴിമതി കേസിൽ സിബിഐ അപ്പീൽ പരിഗണിക്കുന്ന ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാൾ നൽകിയ അപേക്ഷയിൽ തിങ്കളാഴ്ച വാദം. നേരിട്ട് വാദം നടത്തണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.ജഡ്ജിയെ മാറ്റണമെന്ന ആവശ്യം പറയുന്ന ഏഴു അപേക്ഷകൾ ലഭിച്ചെന്നും ഇതിൽ തെറ്റായ ആരോപണങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. നേരിട്ട് വാദിക്കാനുള്ള അനുമതി നൽകിയാൽ പിന്നെ അഭിഭാഷകനെ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.കേസ് പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയുടെ ബെഞ്ചാണ്. കോടതി […]
Read more

പെൺകുട്ടിയെ കെട്ടിയിട്ടു മർദനം

ഷിംല: വീട്ടിലെ പേരയ്ക്ക പറിച്ചെന്നു പറഞ്ഞു പെൺകുട്ടിയെ കെട്ടിയിട്ടു മർദിച്ചു. ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിലാണ് സംഭവം നടന്നത്. പ്രദേശ വാസിയായ മുൻ സൈനികനാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെ കെട്ടിയിട്ടതും മർദിച്ചതും.തന്റെ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചെന്നു ആരോപിച്ചാണ് മുൻ സൈനികൻ പെൺകുട്ടിയെ മർദിച്ചതെന്നാണ് വിവരം. തുടർന്ന് പെൺകുട്ടിയെ വീട്ടിലെ ഗോവണിയോട് ചേർത്തുപിടിച്ചു ചങ്ങല ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു. സംഭവം കണ്ട പ്രദേശവാസിയായ മർച്ചന്റ് നേവി ഉദ്യഗസ്ഥനാണ് വീഡിയോ പകർത്തിയത്. നവി ഉദ്യോഗസ്ഥൻ ചോദ്യം ഇയാളെ ചെയ്യുന്നതും പെൺകുട്ടി […]
Read more

സി.എസ് സുജാതയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ജി. സുധാകരൻ

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സി.പി.എം നേതാവായ സി.എസ് സുജാതയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ നടന്ന പ്രചാരണ പരിപാടിയുടെ വേദിയിൽ വെച്ചായിരുന്നു സി.എസ് സുജാതയ്ക്കെതിരെ വിവാദ പരാമർശവുമായി ജി. സുധാകരൻ രംഗത്തെത്തിയത്. സുജാത നായന്മാരുടെ വീട്ടിൽ കയറിയിറങ്ങി നടക്കുകയാണെന്നടക്കമുള്ള പരാമർശങ്ങളാണ് ജി. സുധാകരൻ ഉന്നയിച്ചത്. ‘സുജാത നായന്മാരുടെ വീട്ടിലേ പോകൂ. നായർ ആണെന്ന് മനസ്സിലാവാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ടൊന്നും കിട്ടില്ല. അവരുടെ സ്ഥലം കായംകുളമാണ്. എന്നിട്ട് […]
Read more

Recent News