Category: Breaking News

കുവൈത്തിൽ വ്യാപക പരിശോധന, ആറ് വീടുകൾ പൂട്ടി

കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ അനധികൃത ഗ്രോസറി സ്റ്റോറുകളായി ഉപയോഗിച്ചിരുന്ന ആറ് വീടുകൾ അധികൃതർ അടപ്പിച്ചു. സുരക്ഷാ സേന, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു. കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ അനധികൃത ഗ്രോസറി സ്റ്റോറുകളായി ഉപയോഗിച്ചിരുന്ന ആറ് വീടുകൾ അധികൃതർ അടപ്പിച്ചു. സുരക്ഷാ സേന, പബ്ലിക് അതോറിറ്റി […]
Read more

പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ യുവാവ് നാട്ടിൽ നിര്യാതനായി

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിലെ മുൻ ഡെൻറൽ സ്പെഷ്യലിസ്റ്റ് ഡോ. സതീഷ് കുമാർ നിര്യാതനായി. സ്വദേശമായ ബംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. 2013 മുതൽ 2023 വരെയുള്ള നീണ്ട 10 വർഷം ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിൽ ഡെൻറൽ സ്പെഷ്യലിസ്റ്റായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023-ൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഡോ. സതീഷ് കുമാർ, ബംഗളൂരുവിൽ സ്വന്തമായി ഡെൻറൽ ആശുപത്രി നടത്തിവരികയായിരുന്നു. ജുബൈലിൽ ഡോക്ടറായിരുന്ന രശ്മി സതീഷാണ് ഭാര്യ.
Read more

കോച്ചിന്‍റെ ഒറ്റ വിളയിൽ മനംമാറി; ഇനി മൊറോക്കോയിലേക്ക്

സാന്‍റിയാഗോ: ചിലിയൻ ക്ലബ്ബായ കൊളോ-കൊളോയുമായുളഅള ധാരണ തെറ്റിച്ച് ലോകകപ്പില്‍ തിളങ്ങിയ കേപ്പ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞയുടെ നാടകീയ നീക്കം. കൊളോ-കൊളോയുമായി കരാറിലൊപ്പിടാതെ അവസാന നിമിഷം മൊറോക്കൻ ക്ലബ്ബായ ആർഎസ് ബെർക്കെയ്നിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് ഈ 40-കാരൻ. വൊസീഞ്ഞയെ ടീമിലെത്തിച്ചതായി കൊളോ-കൊളോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താരം നിയമപരമായ കരാറിൽ ഒപ്പുവെച്ചിരുന്നില്ല. ഈ സാങ്കേതികത്വം മുതലെടുത്താണ് ആഫ്രിക്കൻ ക്ലബ്ബിന്‍റെ വാഗ്ദാനം സ്വീകരിച്ച് വൊസീഞ്ഞ മൊറോക്കൻ ക്ലബ്ബിലേക്ക് പോകുന്നതെന്ന് പ്രമുഖ കായിക മാധ്യമമായ ‘മാർക്ക’ […]
Read more

ആലപ്പി റിപ്പിൾസിനെ നയിക്കാൻ സച്ചിൻ ബേബി

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ സച്ചിൻ ബേബിയെ ആലപ്പി റിപ്പിൾസിന്റെ ക്യാപ്റ്റനായി നിയമിച്ചു. മുഹമ്മദ് അസറുദ്ദീനാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഏറെ അനുഭവസമ്പത്തുള്ള താരങ്ങളാണ് സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും. ഇരുവരുടെയും നേതൃത്വത്തിൽ പുതിയ സീസണിൽ ആലപ്പി ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ. കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് ആലപ്പി റിപ്പിൾസ് കെസിഎൽ മൂന്നാം സീസണിലേക്ക് ഒരുങ്ങുന്നത്. മുഹമ്മദ് അസറുദ്ദീനെയും ജലജ് സക്സേനയെയും നിലനിർത്തിയതിനൊപ്പം പത്ത് ലക്ഷം രൂപയ്ക്ക് സച്ചിൻ […]
Read more

ബോക്സിംഗ് റിംഗിൽ സ്വർണം ഇടിച്ചിട്ട് ഇന്ത്യൻ വനിതകള്‍, പ്രീതിക്കും ജെയ്‌സ്മിനും തങ്കത്തിളക്കം

ഗ്ലാസ്‌കോ: കോമൺവെൽത്ത് ഗെയിംസിന്‍റെ പത്താം ദിനത്തിൽ ബോക്‌സിങ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിളക്കം. വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില്‍ ജെയ്‌സ്മിൻ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാറുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനൽ പോരാട്ടത്തിൽ കൃത്യമായ ആക്രമണ ശൈലിയോടെയാണ് പ്രീതി പവാർ റിംഗിലെത്തിയത്. എതിരാളിയായ കാനഡയുടെ സ്കാര്‍ലെറ്റ് ഡെല്‍ഗാഡോയുടെ പ്രതിരോധ തന്ത്രങ്ങളെ തകർത്തുതരിപ്പണമാക്കിയ പ്രീതി, കൃത്യമായ പഞ്ചുകളിലൂടെ 5-0ന് ജയവും സ്വർണം ഉറപ്പിക്കുകയായിരുന്നു. വടക്കന്‍ അയര്‍ലന്‍ഡിന്‍റെ മിഷേലെ വാല്‍ഷിനെ 5-0ന് ഇടിച്ചിട്ടാണ് ജെയ്‌സ്മിൻ ലമ്പോറിയയുടെ […]
Read more

കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് വിപിഎസ് ഹെൽത്ത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്. വിപിഎസ് ഹെൽത്തോ സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട യാതൊരു നടപടികളുടെയും ഭാഗമായിട്ടില്ലെന്നും, പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നും അധികൃതർ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ ഉടമകളായ മാഗ്‌നം സ്പോർട്സ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മാത്രം 30 കോടിയുടെ നഷ്‌ടമാണു കേരളം ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായത്. ക്ലബ് വിൽക്കാൻ 150 […]
Read more

രൺജി പണിക്കരുടെ എഴുത്ത്, ആ ഡയലോഗ് അന്ന് കേന്ദ്രമന്ത്രികൂടിയായ കൊല്ലംകാരന് കൊണ്ടു

കൊച്ചി : മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരുവശത്ത് നടക്കവെ ഒരുകാലത്ത് ഒറ്റക്കെട്ടായി നിന്ന സിനിമാ താരങ്ങളുടെ സമരത്തിന്റെ ഓർമ പങ്കിട്ട് നടൻ മഹേഷ് നായർ. ഷാജി കൈലാസിന്റെ സിനിമയിലെ ഒരു സംഭാഷണം അന്നത്തെ കേന്ദ്രമന്ത്രി കൂടിയായ കൊല്ലത്തുനിന്നുള്ള എംപി കൃഷ്ണ്ണകുമാറിന് കൊണ്ടുവെന്നും പിന്നാലെ സെൻസർ ബോർഡ് എതിരാകുകയും ഡയലോ​ഗ് മാറ്റിയില്ലെങ്കിൽ റിലീസ് തടയുമെന്ന അവസ്ഥ എത്തിയെന്നും മഹേഷ് പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, തിക്കുറിശി, സോമൻ, ഉർവശി, കൽപ്പന, തുടങ്ങി നിരവധി പേർ സമരത്തിൽ […]
Read more

സിദ്ദിഖിന്റെ 351-ാമത് ചിത്രം ‘മധുരമീ ജീവിതം’ ട്രെയിലർ

കൊച്ചി : സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മധുരമീ ജീവിതത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ​വർഷങ്ങൾക്കേ ശേഷം കണ്ടുമുട്ടുന്ന പരിചിതരും അവരുടെ പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണ് മധുരമീ ജീവിതം. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ജോണി ആൻ്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ​​ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത […]
Read more

ആലോചിക്കാതെ ഉടൻ തന്നെ യെസ് പറഞ്ഞ സിനിമ അതാണ്..തുറന്നുപറഞ്ഞ് ആർഷ ബൈജു

കൊച്ചി : ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ആർഷ ബൈജു. ആവറേജ് അമ്പിളി എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയയായ ആർഷ, അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷം ചെയ്തിരുന്നു. പിന്നീട് രാമചന്ദ്ര ബോസ് ആന്റ് കോ, തുടരും എന്നീ ചിത്രങ്ങളിലെ ആർഷയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ‘പ്ലൂട്ടോ’ ആണ് ആർഷയുടെ ഏറ്റവും പുതിയ ചിത്രം. […]
Read more

പൃഥ്വി- വൈശാഖ് ചിത്രം ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ

കൊച്ചി : പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ഖലീഫ’ പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഓഗസ്റ്റ് 20നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലേതായി പുറത്തുവന്ന അസലായവളെ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരിക്കുകയാണ്. സിനിമയിലെ പൃഥ്വിരാജിന്റെ ലുക്കും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണ്. നാല്പതുകളിലും യുവത്വം പ്രസരിക്കുന്ന ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വൻ ഹൈപ്പോടെ എത്തുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയിലാണ് ആരാധകർ. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് […]
Read more

Recent News