Category: Breaking News

രേണുവിനെ വിമർശിക്കുന്നതിനുള്ള കാരണം?

കൊല്ലം: രേണു സുധിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ എപ്പോഴും രണ്ട് അഭിപ്രായങ്ങളാണ് കാണാൻ കഴിയുന്നത്. ഒരു വിഭാഗം അവർക്ക് ശക്തമായ പിന്തുണ നൽകുമ്പോൾ, മറ്റൊരു വിഭാഗം കടുത്ത വിമർശനവും ഉയർത്തുന്നു. പക്ഷേ, എന്തുകൊണ്ടാണ് ഇത്രയും വിമർശനം? പലരുടെയും അഭിപ്രായത്തിൽ, രേണു സുധിയുടെ തുറന്ന സംസാരശൈലിയും വിവാദ വിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള സമീപനവുമാണ് പ്രധാന കാരണം. ചിലർ അതിനെ ആത്മവിശ്വാസമായി കാണുമ്പോൾ, മറ്റുചിലർ അത് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് ആരോപിക്കുന്നു. കൂടാതെ, അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും റീലുകളും […]
Read more

മോദി രാജിവെച്ചു എന്ന് കത്ത്?

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെച്ചു എന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം. മോദിയുടെ ഒപ്പ് ഉൾപ്പെടെയുള്ള രാജിക്കത്താണ് പ്രചരിച്ചത്. അശോക ചക്ര എംബ്ലവും ഉൾപ്പെടുത്തിയിരുന്നു. ആധികാരികമാണ് എന്ന് തോന്നിക്കുംവിധമുള്ള കത്ത് പലരും പങ്കുവെക്കാൻ തുടങ്ങിയതോടെ കേന്ദ്ര സർക്കാർ പ്രതികരണവുമായി രംഗത്തുവന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണ് എന്ന് കേന്ദ്രം അറിയിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ യുടെ ഫാക്ട് ചെക്ക് യൂണിറ്റ് സോഷ്യൽ മീഡിയയിലെ പ്രചാരണം ശരിയല്ലെന്ന് അറിയിച്ചു. പ്രധാനമന്ത്രി അത്തരം കത്തിൽ ഒപ്പുവച്ചിട്ടില്ലെന്നും […]
Read more

മോദിക്ക് ദുരുദ്ദേശ്യമില്ല

ഡൽഹി : ജനാധിപത്യതത്ത്വങ്ങൾക്കെതിരായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുക എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാക്കോടതി നീങ്ങരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. പ്രധാനമന്ത്രിയും ഭരണകൂടവും ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുമെന്ന സങ്കല്പത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാനുള്ള സമിതിയുടെ സാധുത ഇല്ലാതാക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമം ചോദ്യംചെയ്യുന്ന ഹർജികൾ ഭരണഘടനാബെഞ്ചിന് വിടണമോ എന്ന വിഷയം സുപ്രീംകോടതി വിധിപറയാനായി മാറ്റി. പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുദ്ദേശ്യപരമായാണ് പ്രവർത്തിക്കുന്നതെങ്കിൽ, മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോഴും ഏതെങ്കിലും ജഡ്ജിയോടോ പുറത്തുള്ളയാളോടോ അഭിപ്രായംതേടണമെന്ന് വകുപ്പുണ്ടാക്കേണ്ടിവരില്ലേയെന്ന് സോളിസിറ്റർ ജനറൽ […]
Read more

പി എം ശ്രീയിൽ വെട്ടിലായി മുസ്ലിം ലീഗ്

തിരുവനന്തപുരം: പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം ലീഗ്. ലീഗ് അണികൾക്കും, മുസ്ലിം സംഘടനകൾക്കുമുള്ള അതൃപ്തി പരിഹരിക്കുന്നതിലാണ് ലീഗ് നേതൃത്വത്തിന് തലവേദന. പദ്ധതിയിൽ നിന്ന് പിന്മാറാൻ നിയമപരമായി കഴിയില്ലെന്നതാണ് ന്യായീകരണം. സ്കൂളുകളും സിലബസും സംസ്ഥാനത്തിന് തീരുമാനിക്കാനാകണം എന്ന് ഉപാധി വയ്ക്കാൻ ഒരുങ്ങുകയാണ് കേരളം. പി എം ശ്രീ തുടരുമെന്ന കഴിഞ്ഞ ദിവസത്തെ യുഡിഎഫ് കൺവീനറുടെ പ്രസ്താവനയിലാണ് ലീഗിന് അസംതൃപ്തി. മൂന്നംഗ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് നൽകാതിരിക്കെ കൺവീനർ തീരുമാനം പ്രഖ്യാപിച്ചത് മുന്നണി മര്യാദയ്ക്ക് […]
Read more

രാഹുൽ ഗാന്ധിക്കെതിരെ BJP

ഡൽഹി: ഡൽഹിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന തേടി പ്രതിപക്ഷം ഇന്നും പാർലമെൻറ് സ്തംഭിപ്പിക്കും. രാജ്യസഭയിൽ നടന്ന പരീക്ഷ ഭേദഗതി ബിൽ ചർച്ചയിലും അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു. എഫ്സിആർഎ അടക്കം വരാനിരിക്കുന്ന ബില്ലുകളിലും പ്രതിഷേധമറിയിച്ച് പങ്കെടുക്കാനാണ് പ്രതിപക്ഷ നീക്കം. ഇന്നലെ പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയോട് സഹകരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. രാജ്യസഭയിൽ മല്ലികാർജുന ഖാർഗെ അടക്കമുള്ളവരുടെ ചർച്ചയ്ക്കിടെ വലിയ ബഹളം അരങ്ങേറി. ബില്ല് വോട്ടിനിടുന്നതിന് […]
Read more

അജിന്‍ക്യ രഹാനെ പടിയിറങ്ങുന്നത് അപൂര്‍വ്വ റെക്കോര്‍ഡുകളോടെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വമായ റെക്കോര്‍ഡുകളിലൊന്നുമായാണ് അജിന്‍ക്യ രഹാനെ പടിയിറങ്ങുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിച്ചവരില്‍ തോല്‍വി അറിയാത്ത ക്യാപ്റ്റനെന്ന നേട്ടവുമായിട്ടാണ് രഹാനെ മടങ്ങുന്നത്. നായകനായി ഇറങ്ങിയ 6 ടെസ്റ്റുകളില്‍ 4 എണ്ണത്തില്‍ ജയം നേടുകയും 2 എണ്ണം സമനിലയിലാക്കുകയും ചെയ്ത അദ്ദേഹം ഒരു മത്സരത്തില്‍ പോലും പരാജയം അറിഞ്ഞിട്ടില്ല. തോല്‍വിയറിയാത്ത ക്യാപ്റ്റന്മാരുടെ എക്‌സ്‌ക്ലൂസീവ് ക്ലബ്ബ് ഇന്ത്യക്കായി 38 ടെസ്റ്റ് ക്യാപ്റ്റന്മാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നാല് പേര്‍ മാത്രമാണ് തോല്‍വി അറിയാതെ പദവി വിട്ടിട്ടുള്ളത്. കെ […]
Read more

 ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്‌സി മാറ്റത്തില്‍ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഡൽഹി: ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീം കാവി നിറത്തിലുള്ള ജേഴ്‌സി ധരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിവാദം. ആരാധകരുടെയും ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പാണ് ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. രാജ്യത്തിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റിയതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരേന്‍ റാസ്‌കിന്‍ഹ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തി. ഇന്ത്യന്‍ ഹോക്കിയുടെ ഐഡന്റിറ്റിയുമായി ദീര്‍ഘകാലമായി ഇഴചേര്‍ന്നുനില്‍ക്കുന്ന നീല നിറം മാറ്റിയത് ലജ്ജാകരമാണെന്നാണ് റാസ്‌കിന്‍ഹ വിമര്‍ശിച്ചത്. വിമര്‍ശനങ്ങള്‍ ശക്തമായതോടെ വിശദീകരണവുമായി ഹോക്കി ഇന്ത്യ രംഗത്തെത്തി. കളിക്കാരുടെയും പരിശീലകരുടെയും സപ്പോര്‍ട്ട് […]
Read more

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലെത്തിയേക്കും

കൊല്‍ക്കത്ത: അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ വെച്ചാകും മത്സരമെന്നാണ് ബ്രസീലിയന്‍ മാധ്യമമായ ജി ഇ ഗ്ലോബോ (GE Globo) റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രസീലിന്റെ ദേശീയ ടീം ഇന്ത്യയിലെത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുക. സെപ്റ്റംബര്‍ […]
Read more

മക്കല്ലത്തിന്‍റെ പകരക്കാരനായി ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനാവും

ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പുതിയ പരിശീലകനായി ന്യൂസിലൻഡ് മുൻ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പരിശീലകനുമായിരുന്ന സ്റ്റീഫൻ ഫ്ലെമിംഗിനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ബ്രണ്ടൻ മക്കല്ലത്തിന് പകരക്കാരനായാണ് ഫ്ലെമിംഗ് ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനാകുന്നത്. ഈ മാസമാദ്യമാണ് ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. 2022 മെയിലാണ് മക്കല്ലം ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്. വിരമിച്ച ബെന്‍ സ്റ്റോക്സിന് പകരം ജോ റൂട്ടിനെ ടെസ്റ്റ് ടീം നായകനായും വീണ്ടും തെരഞ്ഞെടുത്തു. […]
Read more

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

തിരുവനന്തപുരം: പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി പറഞ്ഞു. തന്റെ ആദ്യകാല സ്‌കിറ്റിലെ ഡയലോഗാണിതെന്ന് വ്യക്തമാക്കിയ നിവിൻ അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലും നിന്നു തന്നെ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രോജക്ട് സീറോ – വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിവിൻ പോളിയെ വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് […]
Read more

Recent News