Category: Breaking News

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള സെപ്റ്റംബർ 25 മുതൽ

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള (IDSFFK) 2026 സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അറിയിച്ചു. ഒക്ടോബർ 2 മുതൽ 7 വരെ മേള നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സാങ്കേതിക സൗകര്യങ്ങളും സംഘാടക ക്രമീകരണങ്ങളും പരിഗണിച്ച് മേളയുടെ തീയതി പുനഃക്രമീകരിക്കുകയായിരുന്നു. എല്ലാ ഫെസ്റ്റിവൽ നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി സെപ്റ്റംബർ 25 മുതൽ […]
Read more

കെ.എസ്.ഇ.ബി പോസ്റ്റുകളിലെ കമ്യൂണിക്കേഷൻ കേബിളുകൾ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ (കെ.എസ്.ഇ.ബി) വൈദ്യുത പോസ്റ്റുകളിലും സ്വതന്ത്രമായി സ്ഥാപിച്ച പോസ്റ്റുകളിലും സ്ഥാപിച്ചിട്ടുള്ള കേബിൾ ടി.വി., ഇന്റർനെറ്റ് സേവനദാതാക്കളുടെ കമ്യൂണിക്കേഷൻ കേബിളുകളുടെ സുരക്ഷ, നിയന്ത്രണം, നിരീക്ഷണം, അപകടകരമായ കേബിളുകൾ നീക്കം ചെയ്യൽ എന്നിവ ഉറപ്പാക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്.ഒ.പി.) സർക്കാർ പുറത്തിറക്കി. തൂങ്ങിക്കിടക്കുന്ന കേബിളുകൾ പൊതുജനങ്ങൾക്ക് സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷൻ നൽകിയ നിർദേശത്തെ തുടർന്നാണ് സർക്കാർ നടപടി. ഇതിന്റെ ഭാഗമായി പൊലീസ്, തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, […]
Read more

ബയോഫോർട്ടിഫൈഡ് കിഴങ്ങ് വിള പദ്ധതിയുമായി എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ

തിരുവനന്തപുരം : വി.ബി-ജി റാംജി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ത്രിതലപഞ്ചായത്ത് അധ്യക്ഷന്മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ പരിശീലനം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഹനീഫ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ദിലീപ് കുമാർ, മീനാക്ഷി രാമൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. സി. മജീദ്, ജോയിന്റ് ഡയറക്ടർ ആന്‍ഡ് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ബൈജു ജോസ്, […]
Read more

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ്

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് മുഖ്യമന്ത്രി വി ഡി സതീശൻ പുറത്തിറക്കി. 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയാണ് ഇത്. കഴിഞ്ഞ വർഷം വരെ 25 കോടി രൂപയായിരുന്നു ഒന്നാം സമ്മാനമായി നല്‍കിയിരുന്നത്. തിങ്കളാഴ്ച മുതല്‍ തിരുവോണം ബംപറിന്‍റെ വില്‍പ്പന തുടങ്ങും. സെപ്റ്റംബർ 26ന് ആണ് നറുക്കെടുപ്പ് നടക്കുക. രണ്ടാംസമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനം 25 […]
Read more

തമിഴിലും മലയാളത്തിലുമായി 2 ചിത്രങ്ങൾ പ്രഖ്യാപിച്ച് വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനി

ചെന്നൈ : തങ്ങളുടെ പുതിയ 2 നിർമ്മാണ സംരംഭങ്ങൾ പ്രഖ്യാപിച്ച് മലയാളത്തിലെ വമ്പൻ സിനിമാ നിർമ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി. തമിഴിലും മലയാളത്തിലുമായാണ് വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന 2 വ്യത്യസ്ത ചിത്രങ്ങൾ ഒരുങ്ങുന്നത്. തമിഴിൽ ഒരുങ്ങുന്നത് ശരത് കുമാർ നായകനായ ചിത്രമാണെങ്കിൽ മലയാളത്തിൽ ഒരുക്കാൻ പോകുന്നത് പ്രശസ്ത ഛായാഗ്രഹകൻ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്. കാവ്യ ഫിലിം കമ്പനിയുടെ 12-ാ മത് ചിത്രം ആയാണ് കമൽ പ്രകാശ് രചിച്ച് സംവിധാനം ചെയ്യുന്ന തമിഴ് […]
Read more

റിലീസ് ദിനത്തില്‍ ‘ജനനായകന്‍റെ’ കേരളത്തിലെ ആദ്യ ഷോ എപ്പോള്‍? പ്രഖ്യാപനവുമായി വിതരണക്കാര്‍

ചെന്നൈ : തമിഴ് സിനിമയില്‍ ഈ വര്‍ഷം ഇത്രയും കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു ചിത്രമില്ല, ജനനായകന്‍ പോലെ. പൊങ്കല്‍ റിലീസ് ആയി ജനുവരി 9 ന് ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് പക്ഷേ സെന്‍സര്‍ പ്രശ്നങ്ങളെത്തുടര്‍ന്ന് മുടങ്ങിയിരുന്നു. ആരാധകരുടെ ആറ് മാസത്തെ കാത്തിരിപ്പിന് ശേഷം 23 ന് ചിത്രം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം ഒടുവില്‍ എത്തുമ്പോള്‍ ചിത്രത്തിലെ നായകന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആണെന്ന കൗതുകവുമുണ്ട്. […]
Read more

കേരളത്തിലെ പുതുതലമുറ സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ ‘റഡാര്‍ മലയാള’വുമായി സ്‌പോട്ടിഫൈ

കൊച്ചി : കേരളത്തിലെ അതിവേഗം വികസിക്കുന്ന സ്വതന്ത്ര സംഗീതരംഗത്ത് വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്കായുള്ള ആഗോള പരിപാടിയായ റഡാര്‍ മലയാളം സ്‌പോട്ടിഫൈ പ്രഖ്യാപിച്ചു. ഉത്ഘാടന പതിപ്പിലെ സ്‌പോട്ട്‌ലൈറ്റ് കലാകാരിയായി ഗായികയും ഗാനരചയിതാവുമായ ഹാനിയ നഫീസയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അവരുടെ ഏറ്റവും പുതിയ സിംഗിളായ ‘നട്ടംതിരി’ പുതിയ റഡാര്‍ മലയാളം പ്ലേലിസ്റ്റിലെ മുഖ്യ ഗാനമായിരിക്കും. മലയാള സിനിമാസംഗീതത്തിന്റെ സമ്പന്നമായ പൈതൃകത്തോടൊപ്പം തന്നെ പുതുതലമുറയിലെ മലയാളി കലാകാരന്‍മാര്‍ ആവേശകരമായ ഒരു സംഗീത ലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം വരുന്നത്. 2019-ല്‍ ഇന്ത്യയില്‍ സ്‌പോട്ടിഫൈ […]
Read more

നാടിനെ നടുക്കി മഹാദേവൻ്റെ മരണം; വെള്ളിയാകുളത്തിന് അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യം

ചേർത്തല: വെള്ളിയാകുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങിമരിച്ച സംഭവം നാടിനെ നടുക്കി. ചേർത്തല നഗരസഭ 19-ാം വാർഡ് തച്ചപ്പൊഴിവെളി അനിൽകുമാറിന്റെ മകൻ മഹാദേവ് (14) ആണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അപകടത്തിൽപെട്ട് മരിച്ചത്. എന്നാൽ, അപകടങ്ങൾ ആവർത്തിച്ചിട്ടും വെള്ളിയാകുളത്തിന്റെ കിഴക്കേ കരയിലും മധ്യഭാഗത്തുമുള്ള പ്രധാന കടവുകളിൽ അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. മൂന്ന് വർഷം മുമ്പാണ് കേന്ദ്ര സർക്കാരിൻ്റെ തണ്ണീർത്തട നവീകരണ പദ്ധതി പ്രകാരം തണ്ണീർമുക്കം പഞ്ചായത്തിലെ ജലാശയങ്ങൾ ശുചീകരിച്ചത്. […]
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു

ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജങ്ഷന് സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. വീയപുരം മേൽപ്പാടം പനനിൽക്കുംപറമ്പിൽ പി ജെ ചെറിയാൻ (66) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിക്ക് പോവുകയായിരുന്ന ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ചെറിയാനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യയുടെ സ്വദേശമായ കരുവാറ്റ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിന് സമീപം വാടകവീട്ടിലായിരുന്നു ചെറിയാൻ താമസിച്ചിരുന്നത്. മൃതദേഹം ഹരിപ്പാട് […]
Read more

ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ്

മനാമ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഒഐസിസി ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ അൽ ഹിലാൽ മനാമ സെൻട്രൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ്. നിർദ്ധനരായ രോഗികളോട് ഉമ്മൻ ചാണ്ടി കാണിച്ച കാരുണ്യത്തിന്റെയും കരുതലിന്റെയും ഓർമ്മ പുതുക്കലായാണ് അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഒഐസിസി ഭാരവാഹികൾ കൂട്ടിച്ചേർത്തു. ക്യാമ്പിൽ […]
Read more

Recent News