Category: Breaking News

ബിഡികെ മെഡിക്കൽ ക്ലാസും അവാർഡ് ദാനവും വെള്ളിയാഴ്ച

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) സ്ഥാപകൻ വിനോദ് ഭാസ്‌കരന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്ലാസും അവാർഡ് ദാനവും ജൂലൈ 17 വെള്ളിയാഴ്ച വൈകീട്ട് 7 മുതൽ ഉം അൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിനോദ് ഭാസ്‌ക്കരൻ മെമ്മോറിയൽ അവാർഡ് ഡോ: അമർജിത്ത് കൗർ സന്ധുവിന് കൈമാറും. ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ആരോഗ്യരംഗത്തെയും സാമൂഹിക മേഖലയിലേയും പ്രമുഖ […]
Read more

ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കപ്പലുടമകൾക്ക് നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിങ് കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ പുറപ്പെടുവിച്ച ഈ ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഈ മേഖലയിലെ കപ്പലുകളിൽ ഇന്ത്യക്കാരെ നിയോഗിക്കരുത്. ഷിപ്പ് മാനേജർമാർക്കും റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് സർവീസ് ലൈസൻസ് കമ്പനികൾക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നാവികരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പേർഷ്യൻ ഗൾഫ് മേഖലയിൽ കടുത്ത നിരീക്ഷണവും ജാഗ്രതയും […]
Read more

ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ശുചിത്വം ഉറപ്പാക്കി സുരക്ഷിത ഭക്ഷണം ഒരുക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും, വൃത്തിയുള്ള അന്തരീക്ഷത്തിൽ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം തയ്യാറാക്കി ജനങ്ങൾക്ക് നൽകേണ്ടത് ഓരോ ഭക്ഷ്യസംരംഭകന്റെയും ഉത്തരവാദിത്തമാണെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യസംരംഭകർക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും ‘യൂത്ത് ഫോർ ഫുഡ് സേഫ്റ്റി’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ യുവജനങ്ങളുടെയും ഭക്ഷ്യസംരംഭകരുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ […]
Read more

ജിദ്ദയിൽ വേൾഡ് മലയാളി ഫെഡറേഷൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ജിദ്ദ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. “Paint the Planet Green!” എന്ന പ്രമേയത്തിലായിരുന്നു പരിപാടി. മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. കലയിലൂടെ പ്രകൃതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവും പുതുതലമുറയിലേക്ക് എത്തിക്കുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. ജൂനിയേഴ്സ് വിഭാഗത്തിൽ തബസ്സും സർക്കറിനായിരുന്നു ഒന്നാം സ്ഥാനം. ഇൻഷ പി. എം, സുബിൽ, […]
Read more

ലുലു-മലർവാടി സമ്മർ വൈബ്‌സ്: പോസ്‌റ്റർ പ്രകാശനം ചെയ്‌തു

ദമ്മാം: ലുലു ഹൈപ്പർ മാർക്കറ്റും മലർവാടിയും സംയുക്തമായി ‘സമ്മർ വൈബ്‌സ്’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന വേനൽക്കാല പരിപാടികളുടെ പോസ്‌റ്റർ പ്രകാശനം ചെയ്‌തു. ജൂലൈ 17, 18 ദിവസങ്ങളിലായി നടക്കുന്ന ‘സമ്മർ വൈബ്‌സി’ൽ കിഴക്കൻ പ്രവിശ്യയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒട്ടേറെ മത്സര, പ്രദർശന പരിപാടികളാണ് അരങ്ങേറാനിരിക്കുന്നതെന്ന് ലുലു മാനേജ്മെന്റും മലർവാടി ഭാരവാഹികളും അറിയിച്ചു. സാംസ്ക്കാരിക ഘോഷയാത്ര, ഗയിംസ് കോർണർ, ചെസ്സ് മത്സരം, ഷൂട്ട് ഔട്ട് മത്സരം, എക്‌സിബിഷൻ, സ്‌റ്റേജ് പെർഫോർമൻസ്, കൾച്ചറൽ പ്രോഗ്രാമുകൾ തുടങ്ങി വൈവിധ്യമാർന്ന അജണ്ടകളോടെ രണ്ട് […]
Read more

യു.എന്നുമായി കരാർ ഒപ്പുവെച്ച് സൗദിയും ബ്രിട്ടനും

റിയാദ്: യമനിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുമായി സഹകരണ കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യ. സൗദിയുടെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ മേധാവി ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ റബീഅയും യു.എന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കാവുവും ചേർന്നാണ് കരാർ ഒപ്പിട്ടത്. സൗദിയിലെ യു.കെ ഡെപ്യൂട്ടി അംബാസഡർ ഡോ. ആലീസ് ബർട്ടും സന്നിഹിതയായിരുന്നു. യമനിലെ അൽ-മഹ്റ, ഹളർമൗത്ത്, ഏദൻ, അൽ-ദാലി, ലഹിജ് എന്നീ ​ഗവർണറേറ്റുകളിലെ ദുരിതബാധിതരുടെ […]
Read more

‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്കിനായി’ യുഎഇയുടെ ഒരേയൊരു പ്രതിനിധി

ഷാർജ: അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ‘വേൾഡ് ട്രാവൽ അവാർഡ്‌സ് 2026’ലെ, ‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്’വിഭാഗത്തിൽ യുഎഇയിൽ നിന്നുള്ള ഏക പ്രാതിനിധ്യമായി മെലീഹ നാഷണൽ പാർക്ക്. മേഖലയിലെ പ്രമുഖ പ്രകൃതിസംരക്ഷണ ദേശീയോദ്യാനങ്ങളോടൊപ്പമാണ് ഷാർജയുടെ പൈതൃക-പരിസ്ഥിതി വിനോദസഞ്ചാരകേന്ദ്രമായ മെലീഹ നാഷണൽ പാർക്ക് ഈ നേട്ടത്തിനായി മത്സരിക്കുന്നത്. ഇസ്രായേലിലെ മസാദ, സൗദിയിലെ അസീർ, ഒമാനിലെ അൽ സലീൽ, ഇറാനിലെ ഗൊലസ്താൻ എന്നീ നാല് നാഷണൽ പാർക്കുകളോടൊപ്പമാണ് മെലീഹ അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. യുഎഇയുടെ ചരിത്ര-പുരാവസ്തു പൈതൃകവും […]
Read more

ലേക്‌ഷോറും മുഖ്യപ്രതിയും തമ്മിലുള്ള കരാർ പുറത്ത്

കൊച്ചി: വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ് പുറത്ത്. മുഖ്യപ്രതിയും ആശുപത്രിയും തമ്മിലുണ്ടാക്കിയ കരാർ രേഖകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയും മുഖ്യപ്രതി നജീബിന്റെ കല്ലട്രാസ് മെഡിക്കല്‍ ടൂറിസവുമായി ഉണ്ടാക്കിയ കരാ‍ര്‍ രേഖകളാണ് പുറത്തു വന്നത്. ആശുപത്രിയിലെ ചികിത്സ സേവനങ്ങള്‍ രോഗികളിലേക്ക് എത്തിക്കുന്ന ഏജന്‍റായാണ് കല്ലട്രാസ് പ്രവര്‍ത്തിച്ചത്. ലേക്ഷോറും കല്ലട്രാസും ഒപ്പുവച്ച പേഷ്യന്‍റ് ഫെസിലിറ്റേറ്റര്‍ കരാറിൽ കരൾ മാറ്റി വയ്ക്കലിന് എത്തിച്ചാൽ രോഗി ഒന്നിന് ഒരു ലക്ഷം രൂപ നൽകുമെന്നാണ് വാഗ്ദാനം […]
Read more

അപ്രതീക്ഷിത നീക്കം, വൺ പ്ലസ് ആരാധകരെ കാത്തിരിക്കുന്നത് കടുത്ത നിരാശ

ന്യൂഡൽഹി : പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺ പ്ലസ് പ്രധാന മാർക്കറ്റുകൾ വിടുമെന്ന് റിപ്പോർട്ട്. ഇന്ത്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ പ്രധാന ആഗോള വിപണികളിൽ നിന്ന് പിൻവാങ്ങാൻ വൺ പ്ലസ് ഒരുങ്ങുന്നതായി ബ്ലൂംബർഗാണ് റിപ്പോർട്ട് ചെയ്തത്. മാതൃ കമ്പനിയായ ഓപ്പോയുടെ പുനർസംഘടനയുടെ ഭാഗമായിട്ടാണ് ഈ അപ്രതീക്ഷിത നീക്കമെന്നും ഇനി മുതൽ ചൈനീസ് വിപണിയിലേക്ക് മാത്രമായി വൺ പ്ലസ് ബ്രാൻഡ് ചുരുങ്ങുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതോടൊപ്പം ഓപ്പോയുടെ കീഴിലുള്ള മറ്റൊരു ജനപ്രിയ ബ്രാൻഡായ റിയൽമിയും ചൈനീസ് വിപണി വിട്ടേക്കുമെന്ന […]
Read more

റോയി പൂച്ചേരിലിന് പ്രവാസി സാഹിത്യരത്‌ന പുരസ്‌ക്കാരം

മനാമ: സൗത്ത് ഇന്ത്യൻ സമഗ്ര സേവ കൗൺസിലിന്റെ 2026 പ്രവാസി സാഹിത്യരത്‌ന പുരസ്‌ക്കാരം ബഹ്‌റൈൻ പ്രവാസിയും എഴുത്തുകാരനുമായ റോയി പൂച്ചേരിലിന്. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ സംസ്‌കാരിക, സാഹിത്യ, സിനിമാ, ടെലിവിഷൻ മേഖലകളിലെ വ്യക്തിത്വങ്ങൾക്ക് നൽകി വരുന്ന പുരസ്‌കാരമാണ് എസ്.എസ്.സി അവാർഡ്. കഴിഞ്ഞ വർഷങ്ങളിൽ പ്രവാസി സാഹിത്യ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് റോയി പൂച്ചേരിലിനെ പരിഗണിച്ചതെന്ന്, എസ്. എസ്.സി പ്രസിഡന്റും ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും ജൂറി ചെയർമാനുമായ സുനി ശേഖർ വ്യക്തമാക്കി. എഴുത്തുകാരൻ യു. സുബ്രഹ്മണ്യം, രക്ഷാധികാരിയായ […]
Read more

Recent News