Category: Breaking News

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം: കേന്ദ്ര ഇടപെടൽ തേടി സി. സദാനന്ദൻ മാസ്റ്റർ എം.പി

ഡൽഹി : ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി രംഗത്തെത്തി. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. മെഡിക്കൽ വിദ്യാർഥിനിയായ സവരിയ ബസന്തിനെ സഹപാഠിയായ സദാറുൽ അനാം എന്നയാൾ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് എംപിയുടെ ഇടപെടൽ. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്താരാഷ്ട്ര തലത്തിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്നും […]
Read more

വീണ്ടും ഒളിച്ചുകളിച്ച് പിഎസ്‍സി, വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിച്ചില്ല

തിരുവനന്തപുരം: വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിക്കാതെ വീണ്ടും പിഎസ്‍സിയുടെ ഒളിച്ചുകളി. പരാതിക്കാരനായ ഉദ്യോ​ഗാർത്ഥിയുടെ ആവശ്യം തള്ളിയിരിക്കുകയാണ് പിഎസ്‍സി. നിയമനത്തിന്റെ രേഖകൾ നൽകില്ലെന്ന് അറിയിച്ചു. അതേ സമയം ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് പി എസ് സി.
Read more

സൗദിയിൽ ചാരിറ്റി ഫണ്ട് ശേഖരണ പരസ്യങ്ങൾക്ക് പുതിയ ചട്ടം

റിയാദ്: സൗദി അറേബ്യയിലെ സന്നദ്ധ സംഘടനകളും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളും ഫണ്ട് ശേഖരണത്തിനായി നടത്തുന്ന മാധ്യമ കാമ്പയിനുകൾക്ക് കർശന മാർ​ഗനിർദേശങ്ങളുമായി നാഷണൽ സെന്റർ ഫോർ ദി ഡെവലപ്‌മെന്റ് ഓഫ് ദി നോൺ-പ്രോഫിറ്റ് സെക്ടർ. ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ അമിതമായി സഹതാപം ഉണർത്തുന്ന രീതിയിലുള്ള യാചനകളും അപേക്ഷകളും ഒഴിവാക്കണമെന്നും, മേഖലയുടെ അന്തസ്സും പ്രൊഫഷണലിസവും ഉയർത്തിപ്പിടിക്കുന്ന മാധ്യമ ശൈലി സ്വീകരിക്കണമെന്നും അതോറിറ്റി സർക്കുലറിലൂടെ ആവശ്യപ്പെട്ടു. നോൺ-പ്രോഫിറ്റ് സെക്ടർ രാജ്യത്ത് അതിവേഗം വളരുകയും സ്ഥാപനവൽക്കരിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഓരോ […]
Read more

വ്യക്തി​ഗത അക്കൗണ്ട് വഴി ബിസിനസ്സ് ഇടപാടുകൾ വേണ്ട

മസ്കത്ത്: ഒമാനിൽ ബിസിനസ്സ് നടത്തുന്നവർ തങ്ങളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ഒമാൻ ടാക്സ് അതോറിറ്റി. വ്യക്തിഗത അക്കൗണ്ടുകൾ വഴി ബിസിനസ്സ് ഇടപാടുകൾ നടത്തിയാലും, അതിലൂടെ ലഭിക്കുന്ന വരുമാനം നികുതി റിട്ടേണുകളിൽ കൃത്യമായി രേഖപ്പെടുത്തണമെന്നും അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അതോറിറ്റി വ്യക്തമാക്കി. വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് വഴി നികുതി ബാധ്യതകളിൽ നിന്നോ, വരുമാനം വെളിപ്പെടുത്തുന്നതിൽ നിന്നോ ആർക്കും ഒഴിവാകാൻ സാധിക്കില്ലെന്ന് അതോറിറ്റി സർക്കുലറിലൂടെ ഓർമിപ്പിച്ചു.
Read more

ജബൽ അഖ്ദർ സന്ദർശിച്ചത് ഒരു ലക്ഷം വിനോദ സഞ്ചാരികൾ

മസ്കത്ത്: ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. 2026-ന്റെ ആദ്യ പാദത്തിൽ ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് ഇവിടെ എത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 13.2 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിൽ ആകെ 1,01,608 സഞ്ചാരികളാണ് ജബൽ അഖ്ദർ […]
Read more

ഒമാൻ വിമാനത്താവളങ്ങൾ വഴി ഈ വർഷം യാത്ര ചെയ്തത് 52 ലക്ഷത്തിലധികം സഞ്ചാരികൾ

മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങൾ വഴി 2026 മെയ് മാസം വരെ യാത്ര ചെയ്തത് 52,53,786 ലക്ഷത്തിലധികം സഞ്ചാരികൾ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ 9.3 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം മസ്കത്ത്, സലാല, സോഹാർ വിമാനത്താവളങ്ങളിലൂടെയുള്ള അന്താരാഷ്ട്ര സർവീസുകളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മെയ് മാസം വരെയുള്ള കാലയളവിൽ 35,679 സർവീസുകളായിരുന്നുവെങ്കിൽ ഇത്തവണ 31,867 സർവീസുകളായി ചുരുങ്ങി. അതായത് […]
Read more

VD യുടെ ഓഫീസിൽ സംഘപരിവാർ എന്തിന്?

തിരുവനന്തപുരം : കോൺഗ്രസിന്റെയോ യു.ഡി.എഫിന്റെയോ മാത്രമല്ല, താൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും കാണാൻ വരുന്നവരോട് വരേണ്ടെന്നു പറയാനാവില്ലെന്നും വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ ഒഴിവാക്കി ആർ.എസ്.എസ്. നേതാക്കളെ മാസ്‌കറ്റ് ഹോട്ടലിൽ ഒളിച്ചു കണ്ടതുപോലെയല്ല, ഹിന്ദു ഐക്യവേദിയുടെ രണ്ടു നേതാക്കളെ ഓഫീസിൽ കണ്ടത്. അവരിൽ രണ്ടുപേർ തന്നെ നിരന്തരം വിമർശിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാർ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങുകയാണെന്ന വിമർശനത്തിന് പത്രസമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു സതീശൻ. സർക്കാരിനെതിരേ സമരംനടത്തുന്ന സി.പി.എം. അനുകൂലസംഘടനയായ എൻ.ജി.ഒ. യൂണിയൻ, […]
Read more

N.C.P.യെ കേന്ദ്രീകരിച്ച് BJP

മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ രാഷ്ട്രീയസമവാക്യങ്ങളിൽ മാറ്റമുണ്ടാവുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നു. എൻ.സി.പി. വിഭാഗങ്ങളെ ലയിപ്പിക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനും ബി.ജെ.പി. നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയചർച്ച. കഴിഞ്ഞദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഔദ്യോഗിക വസതിയിൽ എൻ.സി.പി.യുടെ ഇരുവിഭാഗം നേതാക്കളുമെത്തി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഇരുവിഭാഗങ്ങളെയും ഒന്നിച്ചിരുത്തിയുള്ള ചർച്ചയാണോ നടന്നതെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ ലഭിക്കാനായി ഭരണകക്ഷിയായ ബി.ജെ.പി., ശരദ്പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി. […]
Read more

കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങൾ

തിരുവനന്തപുരം: വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബർക്കെതിരെ പരാതി നൽകി യൂത്ത് ലീഗ്. മലപ്പുറം പൊലീസിലാണ് പരാതി നൽകിയത്. BRAHMA COGNITION എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി. തിരുവനന്തപുരത്തെ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് മതസ്പർദ്ധ ഉണ്ടാക്കുന്നതും അശ്ലീലവുമായ പരാമർശങ്ങളാണ് വീഡിയോയിലെന്ന് യൂത്ത് ലീഗ് പരാതിയിൽ പറയുന്നു. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഷാഫി കാടേങ്ങൽ ആണ് പരാതി […]
Read more

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് ഗുരുതര വീഴ്ച

പയ്യന്നൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നാണ് സമിതിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും വിലയിരുത്തലെന്ന് വിദഗ്ധ സമിതി അംഗമായ ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ. പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണത്തിലാണ് അജിത്കുമാറിന്റെ പ്രതികരണം. കുഞ്ഞിനു ആറു മണിക്കൂറോളം സമയം ചികിത്സയൊന്നും നൽകിയിരുന്നില്ല. അപ്പോൾ വലിയ ബ്ലീഡിങ്ങില്ലെന്ന് വ്യക്തമാണ്. ഇത്ര ചെറിയ പരിക്കിന് ജനറൽ അനസ്തീഷ്യ വേണ്ടെന്ന നിഗമനത്തിലാണ് സമിതി എത്തിയത്. ആവശ്യമില്ലാത്ത ട്രീറ്റമെന്റിനാണ് ഡോക്ടർമാർ ശുപാർശ ചെയ്തത്. ജനറൽ അനസ്തീഷ്യ […]
Read more

Recent News